ADVERTISEMENT

ഒരു മാങ്ങയും അടുക്കളയിൽ സ്ഥിരമുള്ള സാധന സാമഗ്രികളും ഉണ്ടങ്കിൽ ഉച്ചയൂണിന് ഒന്നാം തരമൊരു കൂട്ടാൻ റെഡി.

ചേരുവകൾ

  • പച്ചമാങ്ങാ – 1
  • മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് – ആവശ്യത്തിന്
  • ഉലുവാപ്പൊടി –  ഒരു നുള്ള്
  • പച്ചമുളക് – 2
  • ഇഞ്ചി – 1 ചെറിയ കഷണം
  • ചുവന്നുള്ളി – 3 എണ്ണം
  • തേങ്ങാ – 1 കപ്പ്
  • കറിവേപ്പില – ആവശ്യത്തിന്
  • വെളിച്ചെണ്ണ – 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

പുളികുറഞ്ഞ, ദശക്കട്ടിയുള്ള പച്ച മാങ്ങ തൊലി ചെത്തി നീക്കി നീണ്ട ചതുര കഷ്ണങ്ങൾ ആയി അരിഞ്ഞെടുക്കുക. മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ പാകത്തിന്. ഒരു നുള്ള് ഉലുവാപ്പൊടി കൂടി ചേർക്കാം (കൂടിപ്പോയാൽ കയ്ക്കും). നീളത്തിൽ അരിഞ്ഞ ഒന്നോ രണ്ടോ പച്ചമുളക്, ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞത്, 2-3 ചുവന്നുള്ളി അരിഞ്ഞത് ഇവയെല്ലാം മാങ്ങാ കഷ്ണങ്ങളുമായി ചേർത്ത് മൺചട്ടിയിലോ, കൽചട്ടിയിലോ വേവിക്കുക. മാങ്ങയ്ക്ക് തീരെ പുളി കുറവാണെങ്കിൽ മാത്രം ഒരു ചെറിയ കഷ്ണം കുടമ്പുളി ചേർക്കാം. 

തേങ്ങ ചിരണ്ടിയത് (ഒരു കപ്പ്) മഷി പോലെ അരച്ചെടുക്കുക. 

മാങ്ങാ കഷണം വെന്ത് കഴിയുമ്പോൾ അരച്ച തേങ്ങ ചേർത്ത് മെല്ലെ ഒന്നിളക്കുക. തിളയ്ക്കുമ്പോൾ കുറച്ച് കറിവേപ്പില വിതറി 2 ടീസ്പൂൺ വെളിച്ചെണ്ണയും തൂവുക. തീ കെടുത്തി അടച്ച് വയ്ക്കണം, ചാറ് കുറുകും. ചൂടോടെ കഴിക്കുന്നതിലും രുചികരം തണുത്ത ശേഷമാണ്.

വാൽകഷണം: ഇതെ റെസിപ്പിയിൽ കൊഞ്ചു മാങ്ങയും തയാറാക്കാം.

English Summary: Nadan Mango Curry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com