ADVERTISEMENT

സ്ട്രോബറി, തക്കാളി, റാസ്ബറി, മാതളനാരങ്ങ, മുന്തിരി തുടങ്ങിയവകൊണ്ട് ഉണ്ടാക്കുന്ന എന്തിനും പ്രണയദിനത്തിൽ വൻ ഡിമാന്റാണ്. ഒരു മാർബിൾ കേക്കിനെ സ്ട്രോബെറി രൂപത്തിലേക്ക് മാറ്റി എടുക്കുന്നത് എങ്ങനെയെന്നു നോക്കാം.വാലന്റൈൻ ദിനം സ്പെഷൽ വിഭവങ്ങൾ


ചേരുവകൾ

  • ഹാർട്ട് ഷേപ്പിലുള്ള കേക്കുകൾ – 2 എണ്ണം
  • ബട്ടർ ക്രീം – ഒരു കപ്പ് 
  • ചുവന്ന നിറത്തിലുള്ള ഫോണ്ടന്റ് – 500 ഗ്രാം 
  • ഒരോ ചെറിയ കഷണം പച്ചയും മഞ്ഞയും ഫോണ്ടന്റുകൾ

തയാറാക്കുന്ന വിധം

  • ഹാർട്ട് ഷേപ്പിലുള്ള കേക്കുകൾ ബേക്ക് ചെയ്തതിനുശേഷം , അതിൻറെ വക്കുകൾ വെട്ടി സ്ട്രോബറിയുടെ ഷേപ്പിൽ സ്മൂത്ത് ആക്കി എടുക്കുക.
  • കേക്കിനു മുകളിൽ ബട്ടർ ക്രീം പുരട്ടി മൂന്നു നാലു മണിക്കൂർ കട്ടിയാകുന്നത് വരെ ഫ്രിഡ്ജിൽ വയ്ക്കുക. 
  • അതിനു ശേഷം ചുവന്ന ഫോണ്ടന്റ് കൈകൊണ്ട് നല്ല സോഫ്റ്റ് ആയി കുഴച്ച്, അതിനുശേഷം പരത്തി കേക്കിനു മുകളിൽ വയ്ക്കുക. അത് ഉറപ്പിച്ചതിനുശേഷം അധിക ഭാഗങ്ങൾ  വെട്ടിമാറ്റുക. ഒരു വെയ്നിങ് ടൂൾ വച്ച് സ്റ്റ്റോബെറി യുടെ വിത്തുകളുടെ  ദ്വാരം ഉണ്ടാക്കുക. അതിൽ മഞ്ഞ ഫോണ്ടന്റ് കുഞ്ഞു കഷണങ്ങളായി ഒട്ടിച്ചു വയ്ക്കുക. അതിനുശേഷം പച്ച ഫോണ്ടന്റ് ഉപയോഗിച്ചു സ്ട്രോബറിയുടെ ഞെട്ടും തണ്ടും വയ്ക്കുക .
  • അര ടീസ്പൂൺ എണ്ണ അര ടീസ്പൂൺ വെജിറ്റബിൾ ഓയിൽ എന്നിവ മിക്സ് ചെയ്ത് കേക്കിന്  മുകളിൽ പുരട്ടുക. ഇത്  കേക്കിന് തിളക്കം നൽകും. സ്പെഷൽ കേക്ക് തിളക്കത്തോടെ പ്രിയപ്പെട്ടവർക്ക് കൊടുക്കാം.

English Summary : Valentines Day special, Strawberry Cake Tutorial, Fondant cake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com