ADVERTISEMENT

നാലു മണിക്ക് ചായയുടെ കൂടെ കൊറിക്കാൻ മസാല കപ്പലണ്ടി മാത്രം മതി.

ചേരുവകൾ 

  • കപ്പലണ്ടി - 1 കപ്പ്
  • മുളകുപൊടി - 2 ടീസ്പൂൺ
  • പെരുംജീരകം പൊടിച്ചത് - 1/2 ടീസ്പൂൺ
  • കായം പൊടിച്ചത് - 1/8 ടീസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ
  • കടല മാവ് - 2 ടേബിൾസ്‌പൂൺ 
  • അരിപ്പൊടി - 1 ടേബിൾസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • എണ്ണ - വറുക്കാൻ ആവശ്യത്തിന്
  • വെള്ളം - ആവശ്യത്തിന്

 

തയാറാക്കുന്ന വിധം 

കപ്പലണ്ടി ഒരു ബൗളിലേക്ക് ഇടുക ശേഷം മുളകുപൊടി, പെരുംജീരകം പൊടിച്ചത്,കായം പൊടിച്ചത്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം കടലമാവ്, അരിപ്പൊടി എന്നിവ ചേർത്ത് യോജിപ്പിച്ച് വെള്ളം കുറച്ച് തളിച്ച് എല്ലാം കൂടി മിക്സ് ചെയ്ത് എടുക്കുക. വെള്ളം കൂടിപ്പോകാതെ നന്നായി യോജിപ്പിച്ച് എടുക്കുക. 

ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കിയതിന് ശേഷം കപ്പലണ്ടി കുറേശ്ശേ ചേർത്ത് ചെറിയ തീയിൽ നന്നായി വറുത്തെടുക്കുക. സ്വാദിഷ്ടമായ മസാല കപ്പലണ്ടി റെഡി. ഇത് വായു കടക്കാത്ത പാത്രത്തിൽ ഇട്ട് സൂക്ഷിക്കാം.

English Summary : Spicy Masala Peanuts 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com