ഇഡ്ഡലി തട്ടിൽ വേവിച്ച് എടുക്കുന്ന മുട്ട, ഗംഭീര സ്വാദിൽ മസാല ഫ്രൈ
Mail This Article
×
ഇഡ്ഡലി തട്ടിൽ വേവിച്ച് എടുക്കുന്ന മുട്ട, മസാലയിൽ പൊതിഞ്ഞു വറുത്തെടുത്താൽ കിടിലൻ രുചിയാണ്.
ചേരുവകൾ
- മുട്ട - 6 എണ്ണം
- മഞ്ഞൾപ്പൊടി - ¼ ടീസ്പൂൺ
- കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ
- കുരുമുളകു പൊടി - ½ ടീസ്പൂൺ
- ഗരം മസാല - ¼ ടീസ്പൂൺ
- വെളിച്ചെണ്ണ - ½ ടീസ്പൂൺ
- ഉപ്പ്
- വെള്ളം
- വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ഒരു ഇഡ്ഡലി തട്ടിൽ കുറച്ചു വെളിച്ചെണ്ണ പുരട്ടിയ ശേഷം ഓരോ മുട്ടയും പൊട്ടിച്ചു ഒഴിച്ച് കൊടുക്കാം.
- ശേഷം ഇഡ്ഡലി പാത്രത്തിൽ അഞ്ചു മിനിറ്റ് ആവിയിൽ മുട്ട വേവിച്ചെടുക്കാം.
- വേവിച്ച മുട്ട ഇഡ്ഡലി തട്ടിൽ നിന്നും എടുത്തു മാറ്റാം. ഇനി ഒരു ബൗളിലേക്കു മഞ്ഞൾപ്പൊടി, കാശ്മീരി മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല, ഉപ്പ്, വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
- ശേഷം കുറച്ചു വെള്ളം കൂടി ചേർത്തു മസാല തയാറാക്കി എടുക്കാം.
- ഇനി ഓരോ മുട്ടയിലും മസാല തേച്ചു കൊടുക്കാം.
- ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം മസാല പുരട്ടിയ മുട്ട വെളിച്ചെണ്ണയിൽ ഇട്ടു വറുത്തെടുക്കാം.
- ചെറിയ തീയിൽ വേണം വറുത്തെടുക്കാൻ.
- മുട്ടയുടെ ഒരു വശം ഫ്രൈയായി വന്നാൽ തിരിച്ചിട്ടു കൊടുക്കാം .
- രണ്ടു വശവും ഫ്രൈ ചെയ്തു വെളിച്ചെണ്ണയിൽ നിന്നും മാറ്റാം.
English Summary : Tasty Egg Masala Fry Recipe.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.