ADVERTISEMENT

അധികം ആരും കേട്ടിരിക്കാൻ ഇടയില്ലാത്ത ഒരു ബിരിയാണിയാണ് ചെറുപയർ ബിരിയാണി. നല്ല രുചിയുള്ള ഈ ബിരിയാണി തയാറാക്കാൻ എളുപ്പമാണ്, ആരോഗ്യ ഗുണങ്ങൾ ഏറെയുണ്ട്.

 

ചേരുവകൾ

  • ചെറുപയർ - ഒരു കപ്പ്
  • ബസ്മതി അരി - ഒരു കപ്പ്
  • നെയ്യ് - 3 ടേബിൾ സ്പൂൺ
  • കശുവണ്ടി പരിപ്പ് - കാൽ കപ്പ്
  • ഉണക്കമുന്തിരി - കാൽ കപ്പ്
  • ഏലയ്ക്ക - 5
  • ഗ്രാമ്പു - 5
  • കറുവപ്പട്ട - ഒരു ചെറിയ കഷണം
  • സവാള - 2 വലുത്
  • പച്ചമുളക് - 6
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടേബിൾ സ്പൂൺ
  • തക്കാളി - ഒന്ന് വലുത്
  • തൈര് - കാൽ കപ്പ്
  • മഞ്ഞൾ പൊടി - അര ടീസ്പൂൺ
  • പെരുംജീരകപ്പൊടി - ഒന്നര ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • വെള്ളം - രണ്ട് കപ്പ്
  • കട്ടി തേങ്ങാപ്പാല് - ഒരു കപ്പ്
  • മല്ലിയിലയും പുതിനയിലയും അരിഞ്ഞത് - ഒരു പിടി

 

തയാറാക്കുന്ന വിധം

  • ചെറുപയർ നന്നായി കഴുകി തലേദിവസം വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
  • ബസ്മതി അരി 30 മിനിറ്റ് വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
  • ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി കശുവണ്ടി പരിപ്പും ഉണക്കമുന്തിരിയും വറത്തു കോരുക.
  • ബാക്കിയുള്ള നെയ്യിലേക്ക് ഏലക്ക, ഗ്രാമ്പു, കറുവപ്പട്ട എന്നിവ ഇട്ട് മൂപ്പിക്കുക.
  • നീളത്തിലരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്തു വഴറ്റുക.
  • സവാള വാടി കഴിയുമ്പോൾ മഞ്ഞൾ പൊടിയും പെരുംജീരകം പൊടിച്ചതും ചേർത്തു വഴറ്റുക.
  • പൊടികളുടെ പച്ചമണം മാറുമ്പോൾ നീളത്തിൽ അരിഞ്ഞ തക്കാളി, തൈര് എന്നിവ ചേർത്തു യോജിപ്പിക്കുക.
  • തൈരിലെ വെള്ളം വറ്റി, തക്കാളി വെന്ത് ഉടഞ്ഞ് എണ്ണ തെളിയുമ്പോൾ മല്ലിയിലയും പുതിനയിലയും ചേർക്കുക.
  • ഇത് ഒരു പ്രഷർകുക്കറിലേക്കു മാറ്റി 2 കപ്പ് വെള്ളവും ഒരു കപ്പ് തേങ്ങാപ്പാലും ആവശ്യത്തിന് ഉപ്പും ചേർക്കുക.
  • വെട്ടി തിളയ്ക്കുമ്പോൾ കുതിർത്ത പയറും അരിയും ചേർത്ത് യോജിപ്പിക്കുക.
  • വിസിൽ മാറ്റിയതിനുശേഷം കുക്കർ അടയ്ക്കുക. നന്നായി ആവി വരുമ്പോൾ വിസിലിട്ട് തീ കുറയ്ക്കുക.
  • ഏറ്റവും ചെറിയ തീയിൽ എട്ടു മിനിറ്റ് വേവിക്കുക.
  • പ്രഷർ പോയി കഴിയുമ്പോൾ കുക്കർ തുറക്കാം.
  • ബിരിയാണി കൃത്യമായ പരുവത്തിൽ വെന്തിരിക്കും. വറുത്ത കശുവണ്ടി പരിപ്പും ഉണക്കമുന്തിരിയും വിതറി അലങ്കരിക്കാം.

Content Summary : Green gram biryani recipe by Ganga.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com