കൂർക്ക കുക്കറിൽ വേവിക്കാം, സൂപ്പർ ടേസ്റ്റിൽ സ്റ്റാർട്ടറാക്കാം
Mail This Article
നമ്മുടെ നാടൻ കൂർക്കകൊണ്ട് ഒരു സ്റ്റാർട്ടർ. കൂർക്ക വിഭവങ്ങൾക്ക് സ്പെഷൽ സ്വാദാണ്, വളരെ എളുപ്പത്തിൽ തയാറാക്കി എടുക്കുകയും ചെയ്യാം.
ചേരുവകൾ
- കൂർക്ക - 400 ഗ്രാം
- സവാള – 2 എണ്ണം
- ഗ്രാമ്പൂ – 4 – 5 എണ്ണം
- കുരുമുളക് – 1/2 സ്പൂൺ
- കറുവാപ്പട്ട - 1 കഷണം
- തക്കോലം - 1 എണ്ണം
- ജീരകം – ½ സ്പൂൺ
- പെരുംജീരകം - 1/4 സ്പൂൺ
- ഏലക്കായ – 1 എണ്ണം
- വെളിച്ചെണ്ണ - 2 സ്പൂൺ
- ഉണക്കമുളക് – 2 എണ്ണം
- ഉപ്പ് - ആവശ്യാനുസരണം
- വെള്ളം - ½ ഗ്ലാസ്
- മല്ലിയില -2 സ്പൂൺ
തയാറാക്കുന്ന വിധം
നന്നായി കഴുകിയെടുത്ത കൂർക്ക പ്രഷർ കുക്കറിൽ ഇട്ട് അര ഗ്ലാസ് വെള്ളം ഒഴിച്ച് ഒരു വിസിൽ വന്നാൽ ഓഫ് ചെയ്യാം. ഇനി ചൂടാറാൻ വേണ്ടി അൽപം വെള്ളം ഒഴിച്ചു കൂർക്കയുടെ തൊലി കൈ വച്ച് ഉതിർത്തു കളയാം.
ഒരു ചീനച്ചട്ടിയിൽ എല്ലാ മസാലകളും ഒന്നു ചൂടാക്കുക, അൽപം എണ്ണ ഒഴിച്ചു വറ്റൽമുളകു വറുത്തെടുക്കുക. വറുത്തെടുത്തത് എല്ലാം മിക്സിയുടെ ജാറിൽ പൊടിച്ചു മാറ്റി വയ്ക്കുക. ഇതേ എണ്ണയിൽ സവാള നീളത്തിൽ മുറിച്ച് അല്പം ഉപ്പ് ചേർത്തു നന്നായി വഴറ്റിയെടുക്കുക. ഇനി പൊടിച്ചു വച്ച മസാല ചേർക്കുക, ഇത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം വേവിച്ചു തൊലി കളഞ്ഞുവച്ച കൂർക്കയും ആവശ്യത്തിന് ഉപ്പും ചേർത്താൽ സ്വാദിഷ്ടമായ ഒരു സ്റ്റാർട്ടർ തയാർ. മല്ലിയില കൊണ്ടു അലങ്കരിച്ചു വിളമ്പാം. ഇത് ചപ്പാത്തിക്കൊപ്പം സൈഡ് ഡിഷ് ആയും വിളമ്പാം.
Content Summary : Chettinad style chinese potato.