ഇതെന്ത് ചമ്മന്തി! എരിവുണ്ട് മധുരവുമുണ്ട്, രുചിയൂറും െഎറ്റം
Mail This Article
ചോറിന് കറിയില്ലെങ്കിലും നല്ല ചമ്മന്തിയുണ്ടെങ്കിൽ അതു മാത്രം മതി രുചിയോടെ ഉൗണ് കഴിക്കാൻ. നല്ല പുളിയും ഇഞ്ചിയുടെ സ്വാദും എരിവുമൊക്കെയായി അരച്ചെടുക്കുന്ന ചമ്മന്തി, ഹാ ഒാർക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറും. അരകല്ലിലാണ് അരച്ചെടുക്കുന്നതെങ്കിൽ രുചിയേറുമെന്നതിൽ സംശയമില്ല. ഇപ്പോൾ പല സ്റ്റൈയിലിലും രുചിയിലും ചമ്മന്തി തയാറാക്കാറുണ്ട്. ഇത്തിരി വെറൈറ്റിയായുള്ള ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകൾ പലതുണ്ട്. പുതു രുചിയിൽ ചമ്മന്തി തയാറാക്കാം.
വേണ്ട ചേരുവുകൾ
∙മാങ്ങ- ഒന്ന്
∙ഉഴുന്നു പരിപ്പ് - രണ്ട് ടീസ്പൂൺ
∙ഉലുവ - ഒരു ടീസ്പൂൺ
∙ചുവന്ന മുളക് – 5 എണ്ണം
∙കറിവേപ്പില - ഒരു തണ്ട്
∙നാളീകേരം- ഒരു കപ്പ്
∙ശർക്കര - ചെറിയ കഷ്ണം
∙ഉപ്പ് – പാകത്തിന്
തയാറാക്കേണ്ട വിധം:-
ആദ്യം ഉഴുന്നു പരിപ്പ് , ഉലുവ, ചുവന്ന മുളക് ഒന്ന്ബ്രൗൺ നിറം ആകുന്നത് വരെ വറുക്കുക.അത് മിക്സിയിൽ പൊടിച്ചെടുക്കുക.
അതിൽ മാങ്ങയും കറിവേപ്പില ,നാളികേരം, ഉപ്പ് ചേർത്ത് അരച്ചെടുക്കുക.നല്ല സ്വാദിഷ്ടമായ വ്യത്യസ്തമായ ഒരു മാങ്ങാ ചമ്മന്തി റെഡി.
English Summary: Variety Chammanthi Recipe