ADVERTISEMENT

ചിയാ സീഡ് പോഷകങ്ങളുടെ കലവറയാണ് ഇതിൽ ഫൈബർ പ്രോട്ടീൻ ഗുഡ് ഫാറ്റ് ഒമേഗ 3 ആൻറി ഓക്സിഡന്റ്സ് കാൽസ്യം മഗ്നീഷ്യം സിംഗ് വിറ്റമിൻ സി വിറ്റമിൻ ഇ വിറ്റമിൻ ബി എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു.

•ഇതിൽ ഹൈ ഫൈബർ ഉള്ളതുകൊണ്ട് തന്നെ ഇത് ദഹനപ്രക്രിയ കൂട്ടുന്നതിനൊപ്പം കോൺസ്റ്റിപ്പേഷൻ വരാതിരിക്കാനും സഹായിക്കുന്നു. അതുമാത്രമല്ല ഫൈബർ കണ്ടന്റ് ഉള്ളതുകൊണ്ട് തടി കുറയ്ക്കേണ്ടവർക്കും നല്ലതാണ്. കൂടാതെ ഇതിൽ ആന്റിഓക്സിഡന്റ്സ് ഉള്ളതുകൊണ്ട് തന്നെ കാൻസറിനെ ചെറുക്കുന്നതിനും ബ്ലഡ് ഷുഗർ ലെവൽ കുറയ്ക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

•ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തിൽ പകുതി നാരങ്ങ പിഴിഞ്ഞതിനു ശേഷം ഒരു ടേബിൾ സ്പൂൺ ചിയാ സീഡ് ചേർക്കുക ഇത് നന്നായി ഇളക്കി കൊടുക്കുക ശേഷം ഒരു ടീസ്പൂൺ ഹണി കൂടി ചേർക്കാം ഇത് രാവിലെ വെറും വയറ്റിൽ ഭക്ഷണത്തിന് അരമണിക്കൂർ മുൻപായി കുടിക്കുക. രണ്ടാഴ്‍ച കൊണ്ട് 6 കിലോ വരെ കുറക്കാം. 

ചിയാ സീഡ് പുഡ്ഡിങ്

ചിയാ സീഡ് – 3 സ്പൂൺ  

പാൽ– 1 ഗ്ലാസ് 

തേന്‍– ഒരു സ്പൂൺ 

മാമ്പഴം–1 

ബദാം – ഒരു പിടി പൊടിച്ചത്

തയാറാക്കുന്ന വിധം

ഒരു ഗ്ലാസ് ജാറിൽ 3 സ്പൂൺ ചിയാ സീഡും 1 ഗ്ലാസ് നേർപ്പിച്ച് പാട നീക്കിയ പാലും ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് നന്നായി യോജിപ്പിച്ച് ഫ്രിജിൽ വയ്ക്കാം. രാവിലെ ആകുമ്പോൾ നല്ല കട്ടിയുള്ള പരുവത്തിൽ കിട്ടും. അതിലേക്ക് സീസണിൽ ലഭിക്കുന്ന പഴങ്ങൾ ചേർക്കാം. ഇപ്പോൾ മാമ്പഴം ആണെങ്കിൽ ചെറുതായി അരിഞ്ഞ് പാലും ചിയാ സീഡും ചേർന്ന മിശ്രിതത്തിലേക്ക് ചേർക്കാം. അതിനുമുകളിലായി ബാക്കിയുള്ള ചീയാ സീഡും മാങ്ങാപഴവും ചേർത്ത് കൊടുക്കാം.

ഏറ്റവും മുകളിലായി ചെറുതായി പൊടിച്ച ബദാം അല്ലെങ്കിൽ പിസ്തയോ ചേർക്കാം. വളരെ പെട്ടെന്ന് തയാറാക്കാവുന്ന രുചിയൂറും വിഭവമാണിത്. മാങ്ങാ പഴത്തിന് പകരം റോബസ്റ്റ പഴമോ ആപ്പിളോ ചേർത്ത് പുഡ്ഡിങ് ഇങ്ങനെ തയാറാക്കാവുന്നതാണ്. 

English Summary:

Food News, ​ Ways to Eat Chia Seeds for Healthy Benefits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT