ADVERTISEMENT

ക്ഷീണം മാറാനും ഷുഗർ കുറയാനും റാഗി ഉത്തമമാണ്. റാഗി കൊണ്ട് ഒരുപാട് രുചിയൂറും വിഭവങ്ഹൾ തയാറാക്കാവുന്നതാണ്. ആരോഗ്യകരമായ ശരീരത്തിന് വളരെ നല്ലതാണ് റാഗി. പഞ്ഞപ്പുല്ല്, മുത്താറി എന്നും ഇതിന് പേരുകളുണ്ട്. കുഞ്ഞുങ്ങൾക്ക് കുറുക്കിയും റാഗി കൊടുക്കാറുണ്ട്. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഇത് ഗുണമുള്ളതാണ്. പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, കാത്സ്യം, കൊഴുപ്പ് എന്നിവ നന്നായി അടങ്ങിയിരിക്കുന്നുണ്ടിതിൽ. വിറ്റാമിൻ എ, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ എന്നീ ഘടകങ്ങളും ഫോസ്ഫറസ് എന്ന ധാതുവും അടങ്ങിയിരിക്കുന്നു. പ്രമേഹരോഗികൾക്കു് റാഗി ഉത്തമാഹാരമാണ്. 

റാഗി കൊണ്ട് വെറൈറ്റി വിഭവം തയാറാക്കിയാലോ?  ഈന്തപ്പഴവും റോബസ്റ്റ പഴവും തേനും ഒക്കെ ചേർന്ന ഒരു അടിപൊളി ഡ്രിങ്ക് ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ തന്നെ. രാവിലത്തെ ഭക്ഷണമായും കഴിക്കാവുന്നതാണ്.

 ചേരുവകൾ

റാഗിപ്പൊടി    -- 2 ടേബിൾസ്പൂൺ
ഈന്തപ്പഴം  --  2  എണ്ണം (വലുത് )
റോബസ്റ്റ് പഴം -- ഒന്നിന്റെ പകുതി
തേൻ  -- 1 ടേബിൾസ്പൂൺ
പാൽ പൊടി  -- 1 ടേബിൾസ്പൂൺ
ബേസിൽ സീഡ്‌സ് -- 1 ടീസ്പൂൺ
പാൽ -- 1 കപ്പ്
വെള്ളം 

തയാറാക്കുന്ന വിധം

ആദ്യം ബേസിൽ സീഡ്‌സ് കുറച്ചു വെള്ളം ഒഴിച്ച് കുതിർത്താൻ വക്കുക .ഒരു പാനിലേക്കു റാഗിപ്പൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് കുറുക്കി എടുക്കുക .കുറുക്കിഎടുത്ത റാഗി തണുക്കാൻ വയ്ക്കാം.  

ഇനി ഒരു മിക്സി ജാറിലേക്കു റാഗി കുറുക്കി എടുത്തതും ഈന്തപ്പഴം ചെറുതായി മുറിച്ചതും പഴം ചെറുതായി മുറിച്ചതും പാൽപ്പൊടി, തേൻ , പാൽ എന്നിവ  ചേർത്ത് നന്നായി അടിച്ചെടുക്കുക .ശേഷം ഇതിലേക്ക് ബേസിൽ സീഡ്‌സ് കുതർത്തിയതും കൂടി ചേർത്ത് മിക്സ് ചെയ്യുക .അപ്പോൾ നമ്മുടെ  ഹെൽത്തി ഡ്രിങ്ക് തയാർ .പ്രോട്ടീനും ഫൈബറും ധാരാളം ഉള്ള ഈ ഡ്രിങ്ക് ഒരു പാട് ഗുണങ്ങൾ ഉള്ളതാണ് 

English Summary:

Food News, Easy Ragi Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com