ADVERTISEMENT

പ്രഭാതഭക്ഷണം പ്രധാനഭക്ഷണം എന്നാണല്ലോ. ഇടിയപ്പം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നൊരു വിഭവമാണ്, ഇടിയപ്പം കൊണ്ട് തയാറാക്കാവുന്ന വ്യത്യസ്തവും രുചികരവുമായ കൊത്ത് ഇടിയപ്പത്തിന്റെ കൊതിപ്പിക്കുന്ന രുചിക്കൂട്ട് പരിചയപ്പെടാം.

1. ചിക്കൻ എല്ലില്ലാതെ – കാൽ കിലോ

2. മുളകുപൊടി – ഒരു ചെറിയ സ്പൂൺ
   മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
   ഗരം മസാല – ഒരു ചെറിയ സ്പൂൺ
   മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
   ഉപ്പ് – പാകത്തിന്
   തേങ്ങാപ്പാൽ – ഒരു കപ്പ്

3. എണ്ണ –മൂന്നു ചെറിയ സ്പൂൺ

4. സവാള – രണ്ട്, പൊടിയായി അരിഞ്ഞത്
   ഇഞ്ചി – ഒരു കഷണം, പൊടിയായി അരിഞ്ഞത്

5. ഉപ്പ് – പാകത്തിന്

6. തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത്
   മല്ലിയില, കറിവേപ്പില – പാകത്തിന്

7. ഇടിയപ്പം – 10, അടർത്തിയത്

പാകം ചെയ്യുന്ന വിധം

∙ചിക്കൻ രണ്ടാമത്തെ ചേരുവ ചേർത്തു വേവിച്ചു ചൂടാറിയ ശേഷം മിക്സിയിൽ ഒന്നടിച്ചു വയ്ക്കണം.

∙പാനിൽ എണ്ണ ചൂടാക്കി സവാളയും ഇഞ്ചിയും വഴറ്റുക. അൽപം ഉപ്പും ചേർത്തു വഴറ്റണം. ഇതിൽ ചിക്കൻ ചേർത്ത് ഉലർത്തിയെടുക്കുക.

∙ഇടിയപ്പം ചേർത്തു പൊടിഞ്ഞു പോകാതെ ഇളക്കി യെടുക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com