മിച്ചം വന്ന ചോറുകൊണ്ട് രുചികരമായ പത്തിരി

Rice Pathiri
SHARE

ചിലപ്പോഴൊക്കെ നല്ല ദേഷ്യം തോന്നുന്ന ഒരു കാര്യമാണ്‌ ഭക്ഷണം ഉണ്ടാക്കിവച്ചിട്ട് അത് ബാക്കിയാകുന്നത്, ആരെങ്കിലും കഴിക്കാതിരിക്കുന്നതും. മിക്കവാറും ചോറായിരിക്കും അങ്ങിനെ ബാക്കി പട്ടികയിലേക്ക് നീങ്ങുന്നത്. ചോറു ബാക്കി വരുമ്പോൾ തന്നെ ഞാൻ തീരുമാനിക്കും ഇത് ഇവർ തന്നെ നാളെ കഴിക്കും. പുതിയ രൂപത്തിൽ പുതിയ രുചിയിൽ. ബാക്കിവന്ന ചോറുകൊണ്ടൊരു പത്തിരി.

ചേരുവകൾ

  • ചോറ് – 1 കപ്പ് 
  • ഉള്ളി – 7 എണ്ണം
  • അരിപ്പൊടി – 1/2 കപ്പ് 
  • ജീരകം – 2 സ്പൂൺ 
  • തേങ്ങ – 1/2 മുറി  
  • മഞ്ഞൾപ്പൊടി – ഒരു നുള്ള് 
  • ഉപ്പ് – ആവശ്യത്തിന് 

തയാറാക്കുന്ന വിധം

  • ചേരുവകളെല്ലാം വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ഇതിൽ നിന്നും ചെറിയ ഉരുളകളാക്കി പരത്തി എടുക്കാം. 
  • എണ്ണ ചൂടാക്കി ഈ ഉരുളകൾ ഗോൾഡൻ നിറത്തിൽ വറുത്തെടുത്താൽ പത്തിരി റെഡി.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA