രുചിയുടെ കാര്യത്തിൽ ഒന്നാമൻ കൂന്തൽ റോസ്റ്റ്

Squid Fry Recipe
SHARE

കൂന്തലിനോളം (കണവ) സ്വാദുള്ളത് വേറെന്തെങ്കിലുമുണ്ടോ കടലിൽ? ഇല്ലെന്നായിരിക്കും പലരുടെയും ഉത്തരം. നീരാളി വർഗത്തിൽപെട്ട ഈ കൂന്തൽ രുചിയുടെ കാര്യത്തിൽ എന്നും മുന്നിലാണ്. 

ആവശ്യമുള്ള സാധനങ്ങൾ

 • കൂന്തൽ– 1/2 കിലോഗ്രാം
 • സവാള– 200 ഗ്രാം
 • തക്കാളി– 1
 • പച്ചമുളക്– 5 എണ്ണം
 • ഇഞ്ചി– 1 വലിയ കഷ്ണം
 • വെളുത്തുള്ളി– 6 അല്ലി
 • മുളകുപൊടി– 1 1/2 ടേബിൾസ്പൂൺ
 • കുരുമുളക‌ുപൊടി– 2 ടേബിൾ സ്പൂൺ
 • മഞ്ഞൾപ്പൊടി– 1ട‌ീസ്പൂൺ
 • ഗരം മസാല– 1 ട‌ീസ്പൂൺ
 • വെളിച്ചെണ്ണ– ആവശ്യത്തിന്
 • കറിവേപ്പില– 2 തണ്ട്

തയാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ കൂന്തൽ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. നല്ല വേവുള്ളതുകൊണ്ടു അധികം വലിപ്പമില്ലാത്ത കഷ്ണങ്ങളാണ് റോസ്റ്റിനു നല്ലത്. അൽപം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തിളക്കി മാറ്റി വയ്ക്കുക. പാത്രത്തിൽ എണ്ണയൊഴിച്ച് സവാളയും തക്കാളിയും വഴറ്റുക. ഇതിലേക്കു ചെറിയ കഷ്ണങ്ങളാക്കി വച്ച ഇഞ്ചി, പച്ചമുളക്,  വെളുത്തുള്ളി എന്നിവ ചേർക്കുക. വഴറ്റിക്കഴിഞ്ഞാൽ മുളക‌ുപൊടി ചേർക്കാം. ഇതിലേക്ക് അൽപം വെള്ളം ഒഴിച്ചു കഷ്ണങ്ങൾ ചേർത്ത് നന്നായി വേവിക്കുക. വെള്ളം വറ്റാൻ തുടങ്ങുമ്പോൾ കുരുമുളകു പൊടിയും ഗരം മസാലും കറിവേപ്പിലയും ചേർത്തു നന്നായി ഉലർത്തിയെടുക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA