ADVERTISEMENT

നന്മയുടെ വിജയമാണി ദീപാവലി. ദീപങ്ങളുടെ ഈ ഉത്സവത്തെ ആനന്ദമാക്കുന്നതിൽ പലഹാരങ്ങൾക്കും വലിയൊരു പങ്കുണ്ട്. ദീപാവലിക്ക് എളുപ്പത്തിൽ തയാറാക്കാവുന്ന റോസ് ലഡുവിന്റെ രുചിക്കൂട്ട് എങ്ങനെയെന്നു നോക്കാം

ചേരുവകൾ

  • ഡെസികേറ്റഡ് കോക്കോനട്ട് - 2 1/2  കപ്പ്
  •  കണ്ടൻസ്ഡ് മിൽക്ക് -1/2 കപ്പ്
  •  റോസ് എസ്സൻസ് /റോസ് വാട്ടർ- 2 ടേബിൾ സ്പൂൺ.
  •  ഉണങ്ങിയ റോസ് പൂവിതളുകൾ- 2  ടേബിൾ സ്പൂൺ (ആവശ്യമെങ്കിൽ)
  •  റെഡ് ഫുഡ് കളർ- ഒരു നുളള്

പാകം ചെയ്യുന്ന വിധം 

1. ചുവടു കട്ടിയുളള ഒരു പാത്രത്തിൽ 2 കപ്പ് ഡെസ്സികേറ്റഡ് കോക്കോനട്ട് , കണ്ടൻസ്ഡ് മിൽക്ക്, റോസ് എസ്സൻസ്, ഫുഡ് കളർ എന്നിവ ചേർത്ത് ചെറു തീയിൽ ഇളക്കി യോജിപ്പിക്കുക. നന്നായി യോജിപ്പിച്ച ശേഷം  ഇറക്കി വെക്കുക. 

2. ചൂടാറിയ ശേഷം ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക. (മിശ്രിതം  കട്ടി കൂടി ഉരുട്ടാൻ പ്രയാസമാണെങ്കിൽ ഏതാനും  സ്പൂൺ  പാൽ ചേർക്കാവുന്നതാണ്) 

3. ഒരു പാത്രത്തിൽ ബാക്കിയുള്ള അര കപ്പ് തേങ്ങയും  റോസ് ഇതളുകളും യോജിപ്പിച്ച്  വയ്ക്കുക.  ഓരോ ഉരുളകളും ഈ മിശ്രിതത്തിൽ ഒന്നു കൂടി ഉരുട്ടി പൊതിഞ്ഞെടുക്കുക. 

English Summary: Rose Ladoo Recipe, Diwali Sweets, Diwali Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com