ADVERTISEMENT

ദീപാവലി ആഘോഷമാക്കാൻ വീട്ടിലൊരുക്കാം ഏറ്റവും എളുപ്പത്തിൽ ഒരു റവ ലഡ്ഡു.

ആവശ്യമുള്ള സാധനങ്ങൾ 

  • റവ -  300 ഗ്രാം 
  • പഞ്ചസാര –150 ഗ്രാം പൊടിച്ചത് 
  • നെയ്യ് –2 ടേബിൾ സ്പൂൺ 
  • ഏലയ്ക്ക - 2 എണ്ണം 
  • പാൽ –100 മില്ലിലീറ്റർ 
  • അണ്ടിപ്പരിപ്പ്- 10 എണ്ണം 
  • ഉണക്കമുന്തിരി - 20 ഗ്രാം 

തയാറാക്കുന്ന വിധം

നെയ്യ് ഒഴിച്ചു അണ്ടിപ്പരിപ്പ് വറുത്തെടുക്കുക. തുടർന്ന് ബാക്കിയുള്ള നെയ്യിൽ റവ നന്നായി വറുക്കുക. നല്ല മൂപ്പെത്തുമ്പോൾ പഞ്ചസാര പൊടിച്ചതും ഏലക്കായും ചേർക്കാം. ശേഷം തിളപ്പിച്ച പാൽ ഒഴിച്ചു നന്നായി യോജിപ്പിക്കണം. അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്തു ചൂടോടെ ഉരുള ഉരുട്ടിയെടുക്കാം.

English Summary:  Rava Laddu is an incredibly easy dish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com