ADVERTISEMENT

മിക്ക പുരയിടങ്ങളിലും ഇരുമ്പൻ പുളിമരം കാണും. ചില നാട്ടിൽ ഇലുമ്പിക്ക എന്നും വിളിക്കും. കായ്ക്കുമ്പോൾ തടി കാണാൻ കഴിയാത്തതുപോലെ കായ്ക്കും. അതുകൊണ്ടുതന്നെ പലപ്പോളും പഴുത്ത് നിലത്തുവീണ് പോകുകയാണ് പതിവ്. ഉപയോഗിക്കുന്നതിലും ഒരു പരിധിയില്ലേ. മീൻ കറി വയ്ക്കാനും ചക്കക്കുരു ചാറു വയ്ക്കാനുമെല്ലാം ഇലുമ്പിക്ക ഉപയോഗിക്കാറുണ്ട്. അച്ചാറിട്ടാലും കിടിലൻ രുചിയാണ്. അച്ചാറുണ്ടാക്കുന്ന ഒരു കൂട്ട് പരിചയപ്പെടാം.

ചേരുവകൾ

  • ഇലുമ്പൻ പുളി - 1/2 കിലോ
  • നല്ലെണ്ണ
  • കടുക്
  • വറ്റൽ മുളക്
  • കറിവേപ്പില
  • വെളുത്തുള്ളി - 15
  • മുളകുപൊടി - 1 1/2 സ്പൂൺ
  • ഉലുവ - കാൽ ടീ സ്പൂൺ
  • കായം
  • ഉപ്പ്

തയാറാക്കുന്ന വിധം

അര കിലോ ഇരുമ്പൻ പുളി കഴുകി വട്ടത്തിൽ അരിയണം. ഇത് മുങ്ങത്തക്ക വെള്ളമൊഴിച്ച് പാനിൽ ഹൈ ഫ്ളേമിൽ കുറച്ച് ഉപ്പിട്ട് തിളപ്പിച്ചെടുക്കുക. കോരി ഈർപ്പമില്ലാത്ത പാത്രത്തിലേക്കു മാറ്റുക.

പാനിൽ നല്ലെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു വറ്റൽ മുളക്, കറിവേപ്പില,  കീറിയ 15 വെളുത്തുള്ളി എന്നിവ ഇട്ടു കടുക് താളിക്കുക.തീ കുറച്ചതിനു ശേഷം അതിലേക്ക് ഉപ്പു ചേർത്തു കൊടുക്കണം.

സ്റ്റൗ ഓഫ്‌ ചെയ്തത് പാനിന്റെ ചൂട് അല്പം കുറയുമ്പോൾ അതിലേക്ക് ഒന്നര സ്പൂൺ മുളകുപൊടി ചേർത്ത് വഴറ്റണം. പച്ചമണം മാറുമ്പോൾ അത്തിലേക്ക് കാൽ ടീ സ്പൂൺ ഉലുവ തരിയായി ചതച്ചെടുത്തതും കുറച്ചു കായപ്പൊടിയും ചേർത്ത് ഒന്ന്‌ ഇളക്കുക. മാറ്റിവച്ചേക്കുന്ന ഇലുമ്പിക്ക ഇട്ടു നന്നായി ഇളക്കിയെടുക്കണം.ചൂടാറിയതിനു ശേഷം ഈർപ്പമില്ലാത്ത കുപ്പിയിലേക്ക് മാറ്റാം.

Note:

ചൂടുള്ള എണ്ണയിൽ ഉപ്പു ചേർക്കുന്നത് ഉപ്പിൽ ഈർപ്പമുണ്ടെങ്കിൽ മാറാൻവേണ്ടിയാണ്. അങ്ങനെ ചെയ്താൽ അച്ചാറ് പെട്ടന്ന് കേടാകില്ല. ഉലുവ നന്നായി പൊടിഞ്ഞുപോകരുത്. നന്നായി പൊടിഞ്ഞാൽ കയ്പ്പുണ്ടാകും.

English Summary: Bilimbi Pickle Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com