പ്രണയരുചിക്ക് ഒരുക്കാം ഫ്രൂട്ട് പീറ്റ്സയുടെ തണുപ്പൻ മധുരം

fruit-pizza
SHARE

പ്രണയം, അതിനു കണ്ണില്ല. പ്രായവുമില്ല. അതുകൊണ്ട്, മനസ്സിലുള്ള പ്രണയം പങ്കുവയ്ക്കാൻ വ്യത്യസ്തമായൊരു വിഭവം പരിചയപ്പെടാം.


നോ ബേക്ക് ഫ്രൂട്ട് പീറ്റ്സ

1. ക്രാക്കർ കുക്കീസ് ക്രമ്പ്– 200 ഗ്രാം
   പഞ്ചസാര– 3 വലിയ സ്പൂൺ
   ഉപ്പ് – 1 നുള്ള്
2. ഉപ്പില്ലാത്ത വെണ്ണ– 100 ഗ്രാം
3. ക്രീം ചീസ് – 250 ഗ്രാം
   പഞ്ചസാര പൊടിച്ചത് – 1 കപ്പിന്റെ 1/3

ഫ്രൂട്ട് ടോപ്പിങ്സ്

4. സ്ട്രോബെറി –10, സ്ലൈസ് ചെയ്തത്
   കിവി – 6, സ്ലൈസ് ചെയ്തത്
   ബ്ലൂ ബെറി – ½ കപ്പ്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി നന്നായി അടിച്ചു യോജിപ്പിക്കുക.
∙ഇതിലേക്കു വെണ്ണ ഉരുക്കിയതു ചേർത്ത് നന്നായി യോജിപ്പിക്കണം.
∙ഈ മിശ്രിതം പൈ പ്ലേറ്റിലേക്ക് അമർത്തി വച്ചു പൈ ക്രസ്റ്റ് തയാറാക്കണം. അടിവശവും വശങ്ങളും മൂടുന്ന വിധത്തിൽ വേണം അമർത്തി വയ്ക്കാൻ.
∙ഈ പൈ പ്ലേറ്റ് ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്യുക.
∙മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു നന്നായി അടിച്ചു മയപ്പെടുത്തണം.
∙വിളമ്പുന്നതിനു തൊട്ടുമുൻപ് പൈ ക്രസ്റ്റ് പുറത്തെടുത്ത് അതിലേക്കു ക്രീംചീസ് മിശ്രിതം ഒഴിച്ചു മുകളിൽ ഫ്രൂട്സ് നിരത്തി വിളമ്പാം. 

English Summary: Valentine's day Special, Fruit Pizza

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA