പേടിക്കേണ്ട അക്കിടി പറ്റില്ല; സ്‌പെഷൽ ബോയിങ് ബോയിങ് ചിക്കൻ ഫ്രൈ ഉണ്ടാക്കാം!

Chicken Fry
SHARE

പാട്ടും പാടി കൂളായി ഒരു ചിക്കൻ ഫ്രൈ ചെയ്തെടുത്താലോ? ബോയിങ് ബോയിങ് സിനിമയിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് കേട്ട് ഈ ചിക്കൻ പാകപ്പെടുത്തിയെടുക്കാം!...

ചേരുവകൾ

1. ചിക്കൻ വലിയ കഷ്ണങ്ങളാക്കിയത് - 1കിലോഗ്രാം
2.ഇഞ്ചി - ഇടത്തരം 2 കഷണം
3.വെളുത്തുള്ളി - 5 കുടം
4.ചെറിയ ഉള്ളി - 3 എണ്ണം
5. തേങ്ങ ചിരവിയത് - ഒന്നര സ്പൂൺ
6. തക്കാളി - അര മുറി
7. കറിവേപ്പില , മല്ലിയില പേസ്റ്റ് – ആവശ്യത്തിന്
8.മുളകുപൊടി - ഒന്നര സ്പൂൺ
9.മഞ്ഞൾപ്പൊടി - 1/4 സ്പൂൺ
10. മല്ലിപ്പൊടി - 1 സ്പൂൺ
11. ജീരകപ്പൊടി - 1/4 സ്പൂൺ
12. ഗരം മസാല - 3 ടീസ്പൂൺ
13. ഏലയ്ക്ക പൊടിച്ചത് - കാൽ സ്പൂൺ
14. കുരുമുളക് പൊടി - 3 സ്പൂൺ
15. കാന്താരി മുളക് - 5 എണ്ണം
16. കശുവണ്ടി - 3 എണ്ണം
17. തൈര് -2 സ്പൂൺ
18. നാരങ്ങ - 1
19. പച്ചമുളക് - 6 എണ്ണം

തയാറാക്കുന്ന വിധം

2 മുതൽ 16 വരെയുള്ള ചേരുവകൾ നന്നായി മിക്സിയിൽ അടിച്ചു കഴുകി വച്ചിരിക്കുന്ന ചിക്കനിൽ നന്നായി കൈ കൊണ്ട് പുരട്ടുക. ആവശ്യത്തിന് ഉപ്പും ചേർത്ത  ശേഷം  തൈരും നാരങ്ങ നീരും  ചേർത്ത് ഒരു അഞ്ച് മിനിറ്റ് വീണ്ടും മസാല ചിക്കനിൽ ചേർത്തു പുരട്ടുക .. ഇതു കുറഞ്ഞത്  1 മണിക്കൂർ  ഫ്രിഡ്ജിൽ വെച്ച ശേഷം പുറത്തെടുത്തു തണുപ്പ് മാറ്റാൻ വയ്ക്കുക.

മസാല നന്നായി പിടിച്ച ചിക്കൻ ഇനി നമുക്ക് വറുത്തെടുക്കാം... അതിനായി ഒരു പാനിൽ എണ്ണ നന്നായി ചൂടാക്കുക..  ചൂടായ പാനിൽ ആദ്യം കുറച്ചു കറിവേപ്പില വിതറുക. ഇതിനു മുകളിലേക്കായി ചിക്കൻ ഇട്ടു കൊടുക്കുക. ചെറിയ തീയിൽ ചിക്കൻ നല്ല  റെഡിഷ് കളർ ആകും വരെ വറുത്തെടുക്കുക. പച്ച മുളക്  ചിക്കൻ വറുത്തെടുത്ത എണ്ണയിൽ തന്നെ വറുത്തെടുത്തു ഗാർണിഷ് ചെയ്യുക.. 

English Summary: Chicken Fry

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA