ലെയേർഡ് സാലഡ്, കാലറി കൂട്ടാതെ വയറു നിറയ്ക്കാം

HIGHLIGHTS
  • കാലറി പേടിക്കാതെ കഴിക്കാവുന്ന സാലഡ് രുചിക്കൂട്ട്
layered-salad
SHARE

ഒരു നേരത്തെ ആഹാരത്തിനു പകരം സാലഡ് എന്നതാണല്ലോ ആരോഗ്യകരമായ ശീലം. കാലറി പേടിക്കാതെ കഴിക്കാവുന്ന സാലഡ് രുചിക്കൂട്ട് ഇതാ.

ചേരുവകൾ

1. ലെറ്റൂസ് ഇല കൈകൊണ്ടു പിച്ചിക്കീറിയത് - രണ്ടു കപ്പ്
2. വെള്ളക്കടല, കുതിർത്തു വേവിച്ചത് - ഒരു കപ്പ്
3. ചെറിത്തക്കാളി - ഒരു കപ്പ് (100 ഗ്രാം), ഓരോന്നും രണ്ടാക്കിയത്
4. ചുവപ്പ് /മഞ്ഞ കാപ്സിക്കം - ഒന്ന്, ചതുരക്കഷണങ്ങളാക്കിയത്
5. പച്ച കാപ്സിക്കം - ഒന്ന്, ചതുരക്കഷണങ്ങളാക്കിയത്
6. ചിക്കൻ ഹാം - 100 ഗ്രാം, അരയിഞ്ചു ചതുരക്കഷണങ്ങളാക്കിയത്
7. സ്പ്രിങ് അണിയൻ - രണ്ട്, കനം കുറച്ചരിഞ്ഞത്
8. കട്ടത്തൈര് (തുണിയിൽ കെട്ടിത്തൂക്കി വെള്ളം മുഴുവൻ കളഞ്ഞത്) - 100 ഗ്രാം
   മയണൈസ് - രണ്ടു വലിയ സ്പൂൺ
   കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
   ഉപ്പ് – പാകത്തിന്
9. ചീസ്, പൊടിയായി അരിഞ്ഞത് – 25 ഗ്രാം
10. ചതച്ച വറ്റൽമുളക് – രണ്ടു ചെറിയ സ്പൂൺ

Read Also : നാവിൽ രുചിമേളം ഒരുക്കാൻ നല്ല നാടൻ മാങ്ങാ മീൻ കറി, അങ്കമാലി സ്റ്റൈലിൽ...

പാകം ചെയ്യുന്ന വിധം

  • ഒരു കണ്ണാടി ബൗളിൽ, ലെറ്റൂസ് ഇല പിച്ചിക്കീറിയതു ഭംഗിയായി നിരത്തുക.
  • അതിനു മുകളിൽ രണ്ടു മുതൽ ഏഴു വരെയുള്ള ചേരുവ യഥാക്രമം നിരത്തുക.
  • ഈ ബൗൾ ഒരു ക്ലിങ് ഫിലിം കൊണ്ടു മൂടി ഫ്രിഡ്ജിൽ വച്ച് ഒരു മണിക്കൂർ തണുപ്പിക്കുക.
  • എട്ടാമത്തെ ചേരുവ യോജിപ്പിച്ചു മാറ്റി വയ്ക്കുക. ഇതാണ് സാലഡ് ഡ്രസ്സിങ്.
  • വിളമ്പുന്നതിനു തൊട്ടുമുമ്പ്, സാലഡ് ഫ്രിഡ്ജിൽ നിന്നു പുറത്തെടുത്തു ക്ലിങ് ഫിലിം മാറ്റിയശേഷം, ഏറ്റവും മുകളിൽ സാലഡ് ഡ്രസ്സിങ് സ്പൂണിൽ കോരി നിരത്തുക.
  • ചീസും വറ്റൽമുളകു ചതച്ചതും ചേർക്കുക.
  • കഴിക്കുന്നതിനു തൊട്ടുമുമ്പ് നന്നായി യോജിപ്പിക്കുക.

Content Summary : Serve the salad immediately for the best flavor.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS