ശീതളപാനീയങ്ങള്‍ക്കു പകരം പ്രകൃതിദത്ത പാനീയങ്ങൾ ശീലമാക്കിയാലോ?

woman-making-juice
Marcos Castillo/shutterstock
SHARE

പൊരിവെയിലത്തു നിന്നു കയറി വന്ന്, ഫ്രിജില്‍ ഇരിക്കുന്ന ശീതളപാനീയം കുടിക്കുമ്പോൾ ദാഹം ശമിക്കുമെങ്കിലും സ്ഥിരമായി കുടിച്ചാൽ ആരോഗ്യത്തെ ബാധിക്കില്ലേ?  കാർബണേറ്റഡ് പാനീയങ്ങളിൽ കാണപ്പെടുന്ന കഫീനും പഞ്ചസാരയും ഡൈയൂററ്റിക്സ് ആയി പ്രവർത്തിക്കുകയും മൂത്രത്തിന്‍റെ ഉത്പാദനം വർധിപ്പിക്കുകയും നിർജ്ജലീകരണത്തിന് കാരണമായേക്കാം. വേനലിൽ ദാഹശമനത്തിനൊപ്പം 

തിളക്കമുള്ള ചർമം ലഭിക്കാനും ശീതളപാനീയങ്ങള്‍ക്കു പകരമായി പ്രകൃതിദത്ത പാനീയങ്ങൾ ശീലമാക്കിയാലോ? 

1. ബീറ്റ്റൂട്ട് ജ്യൂസ് സൂപ്പറാണ് 

∙ബീറ്റ്റൂട്ട്- 1

∙പാൽ     – 1/2 കപ്പ്

∙വെള്ളം– 1/2 കപ്പ്

∙ഏലയ്ക്ക–2 എണ്ണം

വൃത്തിയാക്കി അരിഞ്ഞ ബീറ്റ്റൂട്ട് 1/2 കപ്പ് വെള്ളവും 2 ഏലയ്ക്കയും ചേർത്ത് മിക്സിയിൽ അരച്ചെടുക്കാം. ഒരു ഗ്ലാസിലേക്ക് ബീറ്റ്റൂട്ട് മിശ്രിതം അരിച്ചെടുക്കാം. അതിലേക്ക് 1/2 കപ്പ് തണുത്ത പാലും ചേർത്ത് നന്നായി മിക്സ് ചെയ്യാം. ബീറ്റ്റൂട്ടിന് മധുരം ഉള്ളതിനാൽ പഞ്ചസാര ചേർക്കണമെന്നില്ല. ചർമ സൗന്ദര്യത്തിനും ആരോഗ്യത്തിനും മികച്ച ജ്യൂസാണിത്. ബീറ്റ്റൂട്ടിനൊപ്പം കാരറ്റ് കൂടി ചേർത്ത് അടിച്ചെടുക്കുന്നതും നല്ലതാണ്.

2. കുക്കുമ്പർ ജ്യൂസ്

∙കുക്കുമ്പർ– 1

∙നാരങ്ങ– ഒരു പകുതി

∙പഞ്ചസാര– 2 ടീസ്പൂൺ

∙ഇഞ്ചി– ചെറിയ കഷ്ണം

∙പുതിന ഇല– ഒരു ചെറിയ പിടി

∙െഎസ് ക്യൂബ്സ്– ആവശ്യത്തിന്

∙വെള്ളം –ആവശ്യത്തിന്

മിക്സിയുടെ ജാറിലേക്ക് കുക്കുമ്പർ, പഞ്ചസാര, ചെറിയ കഷ്ണം ഇഞ്ചി, പുതിന ഇല, െഎസ് ക്യൂബ്സ് എന്നീ ചേരുവകൾ ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം അരിച്ചെടുക്കാം. അരിച്ചെടുത്ത ജ്യൂസിലേക്കു നാരങ്ങാനീരും ചേർക്കാം. നല്ലൊരു ജ്യൂസ് റെഡി. 

വീറ്റ് ഗ്രാസ് ജ്യൂസ്

∙വീറ്റ് ഗ്രാസ്– ചെറുതായി അരിഞ്ഞ വീറ്റ്ഗ്രാസ് ഒരു കപ്പ്

∙നാരങ്ങാ നീര്– 1/4 കപ്പ്

∙ഉപ്പ്– ആവശ്യത്തിന്

∙തണുത്ത വെള്ളം–ആവശ്യത്തിന്

മിക്സിയുടെ ജാറിലേക്ക് ചെറുതായി അരിഞ്ഞ വീറ്റ്ഗ്രാസും അൽപം വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം അരിച്ചെടുക്കാം. അതിലേക്ക് ഉപ്പും നാരങ്ങാ നീരും ചേർത്ത് നന്നായി യോജിപ്പിക്കാം. മധുരം ആവശ്യമെങ്കിൽ ഉപ്പിനു പകരം തേൻ ചേർക്കാം.

രക്തത്തിലെ ഹീമോഗ്ലോബിൻ കൂട്ടാന്‍ ഏറ്റവും നല്ലതാണ് വീറ്റ് ഗ്രാസ് ജ്യൂസ്.ചർമരോഗങ്ങൾ അകറ്റാൻ ഏറ്റവും നല്ലതാണ് വീറ്റ് ​ഗ്രാസ് ജ്യൂസ്. സോറിയാസിസ്, എക്സിമ തുടങ്ങിയ ചർമരോഗങ്ങൾ നിയന്ത്രിക്കാനും നല്ലതാണ്. കൂടാതെ ശരീരത്തിലെ കൊഴുപ്പ് അകറ്റി തടി കുറയ്ക്കാൻ വീറ്റ് ഗ്രാസ് ജ്യൂസ് കുടിക്കുന്നത് ​ഗുണം ചെയ്യും.

English Summary: Are Carbonated Beverages Bad For Your Skin? Here's What You Should Know

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS