കുട്ടികൾ ഇത് ബാക്കി വയ്ക്കില്ല, ലഞ്ച് ബോക്സ് ഇങ്ങനെ തയാറാക്കാം
Mail This Article
കുട്ടികളെ ഭക്ഷണം കഴിപ്പിക്കാൻ വളരെ പാടാണ്. പ്രത്യേകിച്ച് പച്ചക്കറി വിഭവങ്ങൾ. ചോറു തന്നെ കഴിക്കാന്‍ മിക്കവർക്കും മടിയാണ്. സ്കൂളിൽ കൊടുത്തുവിടുന്ന ഭക്ഷണം തിരികെ കൊണ്ടുവരുന്നതും പതിവാണ്.
കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രുചിയിൽ ആരോഗ്യകരമായ ഭക്ഷണം ഇനി ലഞ്ച് ബോക്സിൽ കൊടുത്തുവിടാം. ഇത്തിരി പോലും മിച്ചം വയ്ക്കാതെ കഴിക്കും. അമ്മമാർക്കും ഇനി ഇൗസിയായി ലഞ്ച് ബോക്സ് തയാറാക്കാം. കിഴങ്ങ് ചേര്‍ത്ത റൈസ് തയാറാക്കാം. പൊട്ടറ്റോ റൈസ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചുവടുരുണ്ട പാനിൽ നാല് ഗ്ലാസ് വെള്ളവും കറുവപ്പട്ടയും 2 ഏലയ്ക്കയും ഗ്രാമ്പൂവും ഒരു സ്പൂൺ നെയ്യും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കാം. അതിലേക്ക് കഴുകി വച്ചിരിക്കുന്ന ബസ്മതി റൈസ് ചേർക്കാം. അരിയുടെ വേവ് നോക്കി ഉൗറ്റി എടുക്കണം. സവാളയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ചെറുതായി ഗ്രേറ്റ് ചെയ്ത കാരറ്റും കിഴങ്ങും ഇത്തിരി മഞ്ഞപ്പൊടിയും ചേർത്ത് നെയ്യിൽ നന്നായി വഴറ്റി എടുക്കാം.
അതിലേക്ക് എരിവിന് അനുസരിച്ച് മുളകുപ്പൊടിയും ഇത്തിരി മല്ലിപ്പൊടിയും ഗരംമസാലയും കുരുമുളക് ചതച്ചതും ചേർത്ത് പച്ചമണം മാറുന്നിടം വരെ വഴറ്റണം. ശേഷം വേവിച്ച റൈസ് ചേർത്ത് നന്നായി യോജിപ്പിക്കണം. സിംപിൾ റൈസ് റെഡി. പച്ചക്കറികൾ ഗ്രേറ്റ് ചെയ്ത് ചേർത്തതിനാൽ അവ കഴിക്കാത്ത കുട്ടികളും കഴിച്ചോളും. കുട്ടികൾ ലഞ്ച് ബോക്സ് ഇങ്ങനെ തയാറാക്കിക്കോളൂ.