ചപ്പാത്തിയ്ക്ക് കിഴങ്ങും ചിക്കന് റോസ്റ്റുമൊക്കെ മടുത്തോ? ഇനി ഈ സ്പെഷൽ കറി ഉണ്ടാക്കാം
Mail This Article
ചപ്പാത്തിയ്ക്ക് കിഴങ്ങുകറിയും ബീഫും ചിക്കനും ഉള്ളിക്കറിയുമൊക്കെ തയാറാക്കാറുണ്ട്. അതിൽ നിന്നും വ്യത്യസ്തമായി സ്പെഷൽ കറി ഉണ്ടാക്കിയാലോ? പച്ചമുളക് കൊണ്ട് ചോറിനും, ചപ്പാത്തിക്കും പറ്റിയ അടിപൊളി കറി. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ചേരുവകൾ
പച്ചമുളക് :10
സവാള :1
ഇഞ്ചി, വെളുത്തു ള്ളി പേസ്റ്റ് :1ടീസ്പൂൺ
തൈര് :1/2കപ്പ്
ഉപ്പ് :ആവശ്യത്തിന്
കടുക് :1/4ടീസ്പൂൺ
ജീരകം :1/4ടീസ്പൂൺ
മുളക് പൊടി :1/2ടീസ്പൂൺ
മഞ്ഞൾ പൊടി :1/2ടീസ്പൂൺ
വെളിച്ചെണ്ണ
കറിവേപ്പില
തയാറാക്കുന്നവിധം
പച്ചമുളക് തൈരിൽ ഉപ്പും ചേർത്ത് ഒരു മണിക്കൂർ വയ്ക്കുക. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ജീരകം, കടുക് ഇട്ട് പൊട്ടിയതിന് ശേഷം സവാള ചേർത്ത് വഴറ്റാം.
നന്നായി വഴന്ന് വരുമ്പോൾ കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി ചേർത്ത് വഴറ്റുക. ശേഷം പൊടികൾ ചേർക്കുക, പച്ചമുളക്, തൈര് ചേർത്ത് എണ്ണ തെളിയുന്നതുവരെ അടച്ചു വച്ച് ചെറിയ തീയിൽ വേവിക്കുക. പച്ചമുളക് കറി തയാർ.