ഒട്ടും വെള്ളം ചേർക്കാതെ മാവ് കുഴച്ച് പൂരി ഉണ്ടാക്കാം; ഇതു കൊള്ളാം!
Mail This Article
പൂരിയും കിഴങ്ങ് സ്റ്റ്യൂവും ബെസ്റ്റ് കോമ്പിനേഷനാണ്. മാവ് പരത്തി എടുക്കുവാനുള്ള പ്രയാസം ഒാർത്ത് മിക്കവരും പൂരി ഉണ്ടാക്കാൻ ഒന്നു മടിക്കും. വെള്ളം ചേർത്ത് കുഴക്കാതെ പൂരി റെഡി ആക്കിയാലോ? അധികം എണ്ണയില്ലാത്ത ഈ സോഫ്റ്റ് പൂരി കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകും. എങ്ങനെയാണ് ഈ പൂരി ഈസിയായി തയാറാക്കുന്നതെന്ന് നോക്കാം.
ചേരുവകൾ
•ഉരുളക്കിഴങ് പുഴുങ്ങിയത് - 2 കപ്പ്
•ഗോതമ്പ് പൊടി - 2 കപ്പ്
•റവ - 2 ടേബിൾസ്പൂൺ
•ഉപ്പ് - ആവശ്യത്തിന്
•എണ്ണ - 1 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
•ഗോതമ്പ് പൊടിയും, റവയും, ഉപ്പും, എണ്ണയും കൂടി ഒരു പാത്രത്തിലാക്കി നല്ല പോലെ ഇളക്കി കൊടുക്കുക. ഉരുളക്കിഴങ് പുഴുങ്ങിയത് മിക്സിയുടെ ചെറിയ ജാറിൽ കുറേശ്ശേ ആയി ഇട്ട് പൾസ് മോഡിൽ അരച്ചെടുക്കുക. പെട്ടെന്ന് തന്നെ ഇത് അരഞ്ഞു കിട്ടും. നേരത്തെ തയാറാക്കി വെച്ച മാവിലേക്ക് ഇത് ചേർത്ത് നന്നായി കുഴച്ചെടുക്കുക. കയ്യിൽ കുറച്ചു എണ്ണ തേച്ചു ഇത് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുത്തു പൂരി ഉണ്ടാക്കാം. ചൂടായ എണ്ണയിൽ വറുത്തു കോരാം.