ADVERTISEMENT

ഈസ്റ്റർ ആഘോഷത്തിന്റെ തിരക്കിലാണ് മിക്കവരും. വീട്ടുകാരും സുഹൃത്തുക്കളുമൊക്കെ ഒത്തുച്ചേരുന്ന ദിവസമാണ്. രുചിയൂറും വിഭവം തന്നെ വിരുന്നിന് ഒരുക്കണം. എന്തായാലും സ്പെഷൽ ഐറ്റം ഉണ്ടാക്കണം. ബിരിയാണിയും ചോറും അല്ലാതെ മജ്ബൂസ് തയാറാക്കിയലോ? ബിരിയാണി കഴിച്ചു മടുത്തെങ്കിൽ രുചികരമായ സ്‌പൈസി മജ്ബൂസ് എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാമെന്നു നോക്കാം.

സണ്‍ഫ്ലവർ ഓയിൽ: 80 മില്ലി
കറുവപ്പട്ട: 2 എണ്ണം
കറുത്ത നാരങ്ങ: 3 എണ്ണം
ഉള്ളി അരിഞ്ഞത്: 50 ഗ്രാം
തക്കാളി അരിഞ്ഞത്: 40 ഗ്രാം
ഉപ്പ് പാകത്തിന്
ചിക്കൻ: 1 കിലോ (വലിയ കഷണങ്ങൾ)
മജ്ബൂസ് മസാല: 20 ഗ്രാം
വെള്ളം: 1500 മില്ലി
പച്ചമുളക് : 3 എണ്ണം
നാരങ്ങ നീര്: 1 എണ്ണം
ഉള്ളി 1/4 അരിഞ്ഞത് : 2 എണ്ണം
തക്കാളി 1/4 അരിഞ്ഞത് : 2 എണ്ണം
ബസ്മതി അരി: 1 കിലോ
മജ്ബൂസ് മസാല
10 ഗ്രാം കറുത്ത കുരുമുളക്
5 ഗ്രാം ജീരകം
10 ഗ്രാം ഗ്രാമ്പൂ
50 ഗ്രാം കറുവപ്പട്ട
14-15 ഗ്രാം ജാതിക്ക
13-15 ഗ്രാം ഏലം
13 ഗ്രാം ബേ ഇല
31 ഗ്രാം തക്കോലം

തയാറാക്കുന്ന വിധം

അരി 1 മണിക്കൂർ കഴുകി വെള്ളത്തിൽ സോക്ക് ചെയ്യുക. പാത്രത്തിൽ ഒലിവ് ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ കറുവപ്പട്ട, കറുത്ത നാരങ്ങ, ഉള്ളി, തക്കാളി ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റാം, അതിലേക്ക് ചിക്കൻ വലിയ കഷ്ണങ്ങളാക്കിയതും മജ്ബൂസ് മസാലയും ചേർത്ത് നന്നായി വേവിക്കാം. അതിലേക്ക് ഒന്നര ലിറ്റര്‍ ചെറുചൂടുവെള്ളവും ചേർക്കണം. ഒപ്പം രണ്ടുമൂന്നു പച്ചമുളകും നാരങ്ങാനീരും പിഴിഞ്ഞ് ചേർക്കണം. ചിക്കൻ നന്നായി വെന്ത് കഴിയുമ്പോള്‍ കോരി മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. അതിലേക്ക് വീണ്ടും മജ്ബൂസ് മസാല പുരട്ടി വയ്ക്കാം മറ്റൊരു പാനിൽ ഒലിവ് ഓയിൽ ചേർത്ത് ചിക്കൻ ഗ്രിൽ ചെയ്തെടുക്കാം. നല്ല ക്രിസിപിയായി ഗ്രിൽ ചെയ്തെടുക്കാം. ശേഷം സവാള മുറിച്ചതും തക്കാളിയും പച്ചമുളകും ഗ്രിൽ ചെയ്തെടുക്കാം. 

ചിക്കൻ വേവിച്ചെടുത്ത മസാല വെള്ളത്തിൽ കുതിർത്തു വച്ച ബസ്മതി അരി വേവിച്ചെടുക്കാം. അടച്ച് വച്ച് വേവിക്കണം. ശേഷം ഗ്രിൽ ചെയ്ത ചിക്കനും സവാളയും പച്ചമുളകും തക്കാളിയും ചേർക്കാം. സ്മോക്കി ഫ്ലേവർ ഇഷ്ടമാണെങ്കില്‍ ചാർക്കോൾ ഓയിൽ ചേർത്ത് സ്മോക്കിയായി റൈസിനൊപ്പം വച്ച് അടച്ച് വയ്ക്കാം. 15 മിനിറ്റിന് ശേഷം തുറക്കാം, നല്ല രുചിയോടെ മജ്ബൂസ് വിളമ്പാം. 

English Summary:

Easter Special Chicken Majboos Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com