ADVERTISEMENT

മാങ്ങ കൊണ്ട് പച്ചടിയും കിച്ചടിയും പായസവും ജൂസുമൊക്കെ ഉണ്ടാക്കാറുണ്ട്. എന്നാല്‍ മാംഗോ പാന്‍കേക്കിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? വളരെ വ്യത്യസ്തമായ രുചിയില്‍ ഉണ്ടാക്കാവുന്ന ഒരു വിഭവമാണിത്. ഇന്‍സ്റ്റഗ്രാമില്‍ കോണ്ടന്റ് ക്രിയേറ്റര്‍ ആയ ശ്രേയ അഗര്‍വാള്‍ ആണ് ഈ വിഭവം പങ്കുവച്ചത്. ഹോങ്കോങ്ങ് സ്റ്റൈലില്‍ മാംഗോ പാന്‍കേക്ക് ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം...

ചേരുവകൾ

ചൂട് പാൽ- 1/2 കപ്പ്
 പഞ്ചസാര- 2 ടേബിള്‍സ്പൂൺ 
ഉരുക്കിയ ബട്ടര്‍- 1/4 കപ്പ് 
മഞ്ഞൾപ്പൊടി / മഞ്ഞ ഫുഡ് കളറിംഗ്- 1/2 ടീസ്പൂൺ 
മൈദ- 1/2 കപ്പ് 
ആവശ്യമെങ്കില്‍ കൂടുതൽ പാൽ 

തയാറാക്കുന്ന വിധം

മൈദ, പഞ്ചസാര, മഞ്ഞള്‍, പാല്‍, ഉരുക്കിയ ബട്ടര്‍, ഉപ്പ് എന്നിവ ഒരുമിച്ച് നന്നായി മിക്സ് ചെയ്യുക. ബട്ടര്‍മില്‍ക്ക് പോലെ വളരെ ലൂസ് ആയി വേണം ഇത് കലക്കിയെടുക്കാന്‍. ഒരു പാന്‍ അടുപ്പത്ത് വെച്ച്, അതില്‍ അല്‍പ്പം വെണ്ണ പുരട്ടിയ ശേഷം ഈ മാവ് അതിലേക്ക് ഒരു കരണ്ടി കൊണ്ട് കോരി ഒഴിക്കുക. വെന്തുവരുമ്പോള്‍ ഒരു പാത്രത്തിലേക്ക് തട്ടുക. 

നന്നായി പഴുത്ത മാങ്ങ എടുത്ത് വലിയ കഷ്ണങ്ങളാക്കി മുറിക്കുക. നേരത്തെ തയ്യാറാക്കിയ ദോശയ്ക്ക് മുകളില്‍ വിപ്പ്ഡ് ക്രീം വെച്ച ശേഷം, അതിനു മുകളില്‍ ഒന്നോ രണ്ടോ മാങ്ങാക്കഷ്ണങ്ങള്‍ വയ്ക്കുക. വീണ്ടും മുകളില്‍ വിപ്പ്ഡ് ക്രീം തൂവുക. എന്നിട്ട് ഇത് നന്നായി പൊതിഞ്ഞെടുക്കുക. ഇങ്ങനെ ഓരോ ദോശയും ചെയ്ത ശേഷം, ഇവ ഫ്രിജില്‍ വയ്ക്കാം. തണുപ്പിച്ച ശേഷം കഴിക്കാം.

English Summary:

Hong Kong Style Mango Panckes

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com