ADVERTISEMENT

സീരിയൽ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മൃദുല വിജയ്. മിനിസ്ക്രീനിലെത്തി ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രശംസ തേടിയെത്തിയ താരമാണ് മൃദുല. കുഞ്ഞുപിറന്നതിന് പിന്നാലെ വീണ്ടും സീരിയലിൽ സജീവമായിരിക്കുകയാണ് താരം. ഇപ്പോഴിതാ ഒരഭിമുഖത്തിൽ വീണ്ടും സീരിയലിലെത്തിയതിന്റെ വിശേഷം പങ്കുവച്ചിരിക്കുകയാണ് മൃദുല. 

Read More: ‘ടോക്സിക്കാണെന്ന് പലരും പറഞ്ഞു, ഞാൻ സ്ലീവ്‍ലെസ് ഇട്ടത് ചേട്ടൻ വന്നശേഷം’; ഹാപ്പിയെന്ന് റോബിനും ആരതിയും

‘ഡെലിവറിക്ക് ശേഷം ഫീൽഡ് ഔട്ടായി പോകുന്ന ചിലരുണ്ട്. ദൈവം സഹായിച്ച് എനിക്കത് സംഭവിച്ചിട്ടില്ല. അതിൽ ഭയങ്കര സന്തോഷമുണ്ട്. വീണ്ടും നായിക വേഷത്തിലേക്ക് എത്താൻ കഴിഞ്ഞത് അതിലും നല്ല കാര്യം. പഴയതിൽ നിന്നും ഒരുപാട് വ്യത്യാസങ്ങൾ വന്നിട്ടുണ്ട്. എങ്കിലും ചിലർക്ക് ഒരു ആറ്റിട്യൂഡ് ഉണ്ട്, വിവാഹം കഴിഞ്ഞ് ഡെലിവറി ഒക്കെ കഴിഞ്ഞ ശേഷം ഇനി നായികയായി പറ്റുമോ, സഹോദരി വേഷം ഒക്കെയാണോ എന്നൊക്കെ ചോദിക്കാറുണ്ട്’. മൃദുല പറഞ്ഞു.

ഹീറോയിൻ ആയിട്ട് നിൽക്കുന്ന പോലത്തെ ഒരു ക്യാരക്ടർ റോൾ തന്നാൽ ചെയ്യുമോ എന്നൊക്കെ ചോദിച്ചു ചിലർ വിളിക്കാറുണ്ട്. ഞാൻ ചെയ്യില്ലെന്ന് പറയാറില്ലെന്നും മൃദുല പറഞ്ഞു. ഭാവിയിൽ എനിക്ക് അത് ചെയ്യേണ്ടി വരുമെന്നും എന്നാൽ ഇപ്പോൾ തൽക്കാലം ചെയ്യുന്നില്ലെന്ന് പറയാറുണ്ടെന്നും മൃദുല പറഞ്ഞു.

Read More: ‘കണ്ണെഴുതിയാലും പൗഡറിട്ടാലുമെല്ലാം കുഴപ്പം, ഇതെനിക്ക് ആഗ്രഹിച്ച് കിട്ടിയ കുഞ്ഞാണ്’;പ്രസവാനന്തര ഡിപ്രഷനെ പറ്റി ലിന്റു

കൊല്ലം സുധിയെ കുറിച്ചും മൃദുല അഭിമുഖത്തിൽ ഓർമകൾ പങ്കുവച്ചു. ‘കെയറിങ് ആയിട്ടുള്ള സഹോദരനാണ് അദ്ദേഹം. അങ്ങനെയാണ് എനിക്ക് സുധി ചേട്ടൻ. എനിക്ക് മാത്രമല്ല എല്ലാവർക്കും അങ്ങനെ തന്നെയാണ്. എന്റെ ഹസ്ബൻഡിനും അങ്ങനെയുള്ള വ്യക്തി ആയിരുന്നു. ദേവി ചന്ദന ചേച്ചിയാണ് എന്നോട് അദ്ദേഹം മരിച്ച കാര്യം പറയുന്നത്. എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. കുറെ സമയത്തേക്ക് ഞാൻ സൈലന്റായി പോയി. ബിനു ചേട്ടനും ആശുപത്രിയിൽ ആണെന്ന് അറിഞ്ഞു. എനിക്കപ്പോൾ ചെയ്യാൻ കഴിയുന്നത് അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കുക എന്നത് മാത്രമായിരുന്നു. നന്നായി പ്രാർഥിച്ചു. സുധി ചേട്ടനെ കാണാൻ ലൊക്കേഷനിൽ നിന്ന് പോകാൻ സാധിച്ചില്ല. ഞാൻ മാക്സിമം ശ്രമിച്ചു. പക്ഷെ അന്ന് എല്ലാ സീനിലും ഞാൻ ഉണ്ടായിരുന്നു. ഞാൻ പോയാൽ ഷൂട്ടിംഗ് മുടങ്ങും. അത് പ്രൊഡ്യൂസറിന് വലിയ നഷ്ടമാകും. അതുകൊണ്ട് അവർ പറ്റില്ലെന്ന് തീർത്തു പറഞ്ഞു. അതുകൊണ്ട് പോകാൻ കഴിഞ്ഞില്ല’. മൃദുല പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com