ADVERTISEMENT

പ്രണയത്തിന് കണ്ണില്ല എന്ന് പറയാറില്ലേ. എന്നാൽ പ്രണയം കാരണം കണ്ണുപോയ അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ? അത്തരത്തിലൊരു അവസ്ഥയിലായിരിക്കുകയാണ് ഫ്ലോറിഡ സ്വദേശിയായ ഒരു യുവാവ്. കണ്ണ് കളഞ്ഞതാവട്ടെ സ്വന്തം പ്രണയിനിയും. തന്റെ കാമുകൻ മറ്റു യുവതികളെ നോക്കിയത് ഇഷ്ടപ്പെടാത്ത സാന്ദ്ര ജിമെനെസ് എന്ന യുവതിയാണ് കാമുകന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചത്. സംഭവത്തിൽ മിയാമി പൊലീസ് കേസെടുത്തു.

44കാരിയായ സാന്ദ്ര ആക്രമിച്ചതിനെ തുടർന്ന് കാമുകൻ പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. പുറത്തുപോയ സമയത്ത് കാമുകൻ മറ്റു യുവതികളെ നോക്കി എന്ന കാരണത്തെ ചൊല്ലി ആദ്യം ഇരുവരും തമ്മിൽ തർക്കമായി. പിന്നാലെ കസേരയിൽ കിടക്കുകയായിരുന്ന കാമുകന്റെ മേലേയ്ക്ക് സാന്ദ്ര ചാടി വീണു. രണ്ടാമതൊന്ന് ചിന്തിക്കാതെ നായകൾക്കു ഉപയോഗിക്കുന്ന റാബിസ് സൂചി കൈക്കലാക്കി അയാളുടെ വലത്തെ കൺപോളയിൽ ആഴത്തിൽ കുത്തിയിറക്കി. 

Read More: ‘ആലിയയ്ക്ക് പറ്റുമെങ്കിൽ ഞങ്ങൾക്കും പറ്റും’, ഒരിക്കൽ ധരിച്ച വസ്ത്രം വീണ്ടും ധരിച്ചതിനെ അഭിനന്ദിച്ച് സുഹാന

സംഭവത്തിന് ശേഷം സാന്ദ്ര വീടുവിട്ടു പോയതായി കാമുകൻ പൊലീസിനെ അറിയിച്ചു. ഉടൻതന്നെ പൊലീസിന്റെ സഹായത്തോടെ ഇയാളെ ആശുപത്രിയിലേയ്ക്ക് മാറ്റി. അടുത്ത ദിവസം സാന്ദ്രയെ വീടിനു മുന്നിൽ കാറിൽ കിടന്നുറങ്ങുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും താൻ കുറ്റം ചെയ്തിട്ടില്ല എന്ന നിലപാടിലാണ് സാന്ദ്ര. 

കണ്ണിലെ മുറിവ് കാമുകൻ സ്വയം വരുത്തിയതാണെന്നാണ് ഇവരുടെ വാദം. സാന്ദ്രയെ 7,500 ഡോളർ (6.25 ലക്ഷം രൂപ) ബോണ്ടിൽ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. ഒരു കാരണവശാലും കാമുകനുമായി ഇടപെഴകരുതെന്ന കർശനമായ താക്കീതും കോടതി നൽകിയിട്ടുണ്ട്. എട്ടുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.

English Summary:

Miami Police Arrest Woman for Needle Attack on Boyfriend

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com