ADVERTISEMENT

ബോളിവുഡിന്റെ ഇഷ്ട നായികമാരിൽ ഒരാളാണ് ജാൻവി കപൂർ. വ്യത്യസ്ത ഫാഷൻ ലുക്കുകൾ കൊണ്ട് എപ്പോഴും ആരാധകരുടെ കയ്യടി നേടാറുള്ള ജാൻവിയും പുത്തൻ ചിത്രങ്ങൾ വൈറലാകുന്നു. കറുപ്പ് നിറത്തിലുള്ള ബോഡികോൺ ഔട്ട്ഫിറ്റിലാണ് താരം തിളങ്ങിയത്. 

ഓഫ് ഷോൾഡർ ഗൗണാണ് സ്റ്റൈൽ ചെയ്തത്. ലോങ് ഗൗണിൽ എംബ്രോയ്ഡറി നൽകിയിട്ടുണ്ട്. വസ്ത്രത്തിന് മാച്ച് ചെയ്ത് ഒരു ഡയമണ്ട് നെക്ലേസ് മാത്രമാണ് ആക്സസറൈസ് ചെയ്തത്. 

jhanvi3
ജാൻവി കപൂർ, Image Credits: Instagram/janhvikapoor

കണ്ണിനും ചുണ്ടിനും ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്. വേവി ഹെയർ സ്റ്റൈലാണ് ചൂസ് ചെയ്തത്. ഫിലിം ഫെയർ അവാർഡിനെത്തിയ താരത്തിന്റെ ചിത്രങ്ങളാണ് ആരാധകരുടെ മനം കവർന്നത്. 

jhanvi2
ജാൻവി കപൂർ, Image Credits: Instagram/janhvikapoor

ചിത്രത്തിന് താഴെ കമന്റുമായി നിരവധി പേരാണ് എത്തുന്നത്. എന്തൊരു മനോഹരമാണ്, സുന്ദരിയാണ് എന്നെല്ലാം പലരും പ്രശംസിക്കുന്നുണ്ട്. എന്നാൽ താരത്തിന്റെ ചിത്രത്തിന് ട്രോളുകളും ലഭിക്കുന്നുണ്ട്. പ്ലാസ്റ്റിക് സർജറി ചെയ്തതു കൊണ്ടു മാത്രമാണ് ജാൻവിയെ കാണാൻ ഭംഗിയായത്, പ്ലാസ്റ്റിക് സർജറിയുടെ കഴിവേ, എന്നെല്ലാം പലരും വിമർശിക്കുന്നുണ്ട്. 

jhanvi1
ജാൻവി കപൂർ, Image Credits: Instagram/janhvikapoor
English Summary:

Janhvi Kapoor Stuns in Black Bodycon Gown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com