‘ഇത്രയും ദയ കാണിച്ചതിന് നന്ദി’, പൊട്ടിച്ച പൂച്ചെട്ടിക്ക് പകരം പുതിയത്; ഡെലിവറി ബോയിക്ക് അഭിനന്ദന പ്രവാഹം

delivery-mans-heartwarming-gesture-after-he-accidentally-breaks-customers-flower-pot
Image Credits: Twitter
SHARE

തിരക്കുപിടിച്ചുള്ള ഓട്ടത്തിനിടയിൽ അറിയാതെ പല തെറ്റുകളും പലർക്കും പറ്റാറുണ്ട്. ചിലർ അത് ആരും അറിയാതെ ഒളിപ്പിക്കും പക്ഷേ, മറ്റു ചിലർ അത് ഭംഗിപൂർവം പരിഹരിക്കും. അത്തരത്തിൽ ജോലിക്കിടെ അബന്ധത്തിൽ ഒരു പൂച്ചെട്ടി പൊട്ടിച്ച ഡെലിവറി ബോയിയുടെ കഥയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

Read More: കാത്തിരിപ്പിന് അവസാനം, സ്നേഹയ്ക്കും ശ്രീകുമാറിനും കുഞ്ഞു ജനിച്ചു

‘എലി മക് കാൻ’ എന്ന ട്വിറ്റർ ഹാൻഡിലിലാണ് ഡെലിവറി ബോയിയുടെ കഥ പ്രത്യക്ഷപ്പെട്ടത്. ‘ഭര്‍ത്താവ് ഓണ്‍ലൈനായി ഭക്ഷണം ഓർഡർ ചെയ്തു, അത് കൊണ്ടുവന്ന ഡെലിവറി ബോയ് അബദ്ധവശാൽ ഞങ്ങളുടെ വരാന്തയിലെ പൂച്ചട്ടി പൊട്ടിച്ചു. ക്ഷമ ചോദിക്കാനായി അദ്ദേഹം ഭർത്താവിനെ വിളിച്ചെന്നും പണം നൽകാമെന്ന് പറയുകയും ചെയ്തു. എന്നാൽ ഇതെല്ലാവർക്കും സംഭവിക്കും വേണ്ട എന്നാണ് ഭർത്താവ് പറഞ്ഞത്’– ഡെലിവറി ബോയിയുടെ നല്ല മനസ്സിനെ ഓർത്ത് ട്വിറ്ററിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെയായിരുന്നു. 

Read More: ‘വിവാഹത്തിന് മുമ്പ് ഒരു പാമ്പ് പിടുത്തമായാലോ’? വൈറലായി പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട്

അബദ്ധത്തിൽ പൊട്ടിച്ച പൂച്ചെട്ടിയുടെ പേരിൽ മാപ്പ് പറയാൻ തയാറായ ഡെലിവറി ബോയിയെ ഏവരും അഭിനന്ദിക്കുകയും ചെയ്തു. എന്നാൽ, രണ്ടു ദിവസത്തിനു ശേഷം ഇതേ അക്കൗണ്ടിൽ ഒരു പൂച്ചെട്ടിയുടെ ചിത്രവും കുറിപ്പും പങ്കുവച്ചു. ഡെലിവറി എക്‌സിക്യുട്ടീവ് അവർക്ക് ഒരു പുതിയ പൂച്ചട്ടി നല്‍കി എന്നാണ് ട്വീറ്റില്‍ പറയുന്നത്. ‘ഇത്രയും ദയ കാണിച്ചതിന് നന്ദി’ എന്നു പറഞ്ഞാണ് ഡെലിവറി ബോയി ഈ സമ്മാനം നല്‍കിയതെന്നും ട്വീറ്റില്‍ പറയുന്നു. 

നിരവധി പേർ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഇതു പങ്കുവച്ചു. ധാരാളം പേർ യുവാവിനെ അഭിനന്ദിച്ച് കമന്റ് ചെയ്യുകയും ചെയ്തു.

Content Summary: Delivery man’s heartwarming gesture after he accidentally breaks customer’s flower pot

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS