ADVERTISEMENT

എട്ടു വർഷത്തെ ദാമ്പത്യ ബന്ധം ഉപേക്ഷിച്ച് അൽബേനിയ കിരീടാവകാശി ലെക രാജകുമാരനും ഭാര്യ എലിയ രാജകുമാരിയും. സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വേർപിരിയുന്നു എന്ന വിവരം രാജകുമാരൻ അറിയിച്ചത്. 2016ലാണ് ഇരുവരും വിവാഹിതരായത്. മൂന്നു വയസ്സുള്ള മകളുടെ കാര്യത്തിന് മുൻഗണന നൽകുമെന്നും ലെക അറിയിച്ചു. 

‘പ്രിയ സുഹൃത്തുക്കളേ, സ്‌നേഹം നിറഞ്ഞവരേ, ലെകയും എലിയയും വിവാഹമോചന കരാറിൽ ഒപ്പുവെച്ച കാര്യം നിങ്ങളെ അറിയിക്കുകയാണ്. ഒന്നിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്ന് തിരിച്ചരിഞ്ഞാൽ പരസ്പര സമ്മതത്തോടെ അത് അവസാനിപ്പിക്കുന്നതാണ് നല്ലത്’. സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. 

leka2
A photo taken on July 11, 2013 shows Albania's pretender to the throne, Crown Prince Leka Zogu II, the grandson of self-proclaimed King Zog and his wife Elia Zaharia. The Prince, from the house of Zogu which was founded in the late 15th century, will marry Zaharia an Albanian actress and singer on October 8, 2016 in Tirana. (Photo by GENT SHKULLAKU / AFP)

പരസ്പര ബഹുമാനവും ധാരണയുമാണ് ബന്ധത്തിന്റെ അടിസ്ഥാന മൂല്യങ്ങളെന്ന് വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ 3 വയസുകാരിയായ മകൾ ജെറാൾഡൈന്റെ വളർച്ചയ്ക്കും വിദ്യാഭ്യാസത്തിനും ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുമെന്നും അവളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയുള്ളതെല്ലാം ചെയ്യുമെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. നടിയും ഗായികയുമാണ് എലിയ. 

2008-ലാണ് ലെകയും എലിയും പരസ്പരം കണ്ടുമുട്ടിയത്. 2010-ൽ പാരീസിൽ വെച്ച് വിവാഹനിശ്ചയം നടത്തി. രാജകൊട്ടാരത്തിൽ വച്ച് 2016 ഒക്ടോബറിലായിരുന്നു വിവാഹം. നാലു വർഷത്തിന് ശേഷം ഇരുവർക്കും പെൺകുട്ടി പിറന്നു. മുത്തശ്ശി ജെറാൾഡിന്റെ ചരമവാർഷികത്തിൽ ജനിച്ചതിനാൽ അവരുടെ പേരാണ് മകൾക്ക് നൽകിയത്. 

leka1
Albania's pretender to the throne, Crown Prince Leka Zogu II, the grandson of self-proclaimed King Zog and his wife Elia Zaharia leave the Palace of Brigades after their wedding ceremony in Tirana on October 8, 2016. (Photo by MALTON DIBRA / AFP)

1928 മുതൽ 1939 വരെ അൽബേനിയൻ രാജ്യം ഭരിച്ചിരുന്ന പരേതനായ സോഗ് ഒന്നാമൻ രാജാവിന്റെ ചെറുമകനാണ് ലെക. നിലവിൽ അൽബേനിയയിൽ രാജഭരണമല്ല. രാജ്യം 1944-ൽ സ്വതന്ത്രമായി. ഇന്ന് രാജ്യം ഒരു പാർലമെന്ററി റിപ്പബ്ലിക്കാണ്, പ്രസിഡന്റ് ബജ്‌റാം ബേഗാജ് രാജ്യത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രത്തലവൻ. 

English Summary:

Royal Couple Announces Divorce After 8 Years of Marriage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com