ADVERTISEMENT

പുതിയ ആയുധങ്ങളും സാങ്കേതിക സംവിധാനങ്ങളും വികസിപ്പിച്ചെടുക്കുന്ന തിരക്കിലാണ് ഇറാൻ. ഇറാന്റെ ഇസ്‌ലാമിക് റെവലൂഷൻ ഗാർഡ്സ് കോർപ്സ് (ഐആർജിസി) 50 കിലോഗ്രാം പോർമുന ഘടിപ്പിച്ച ദീർഘദൂര, ഉയർന്ന കൃത്യതയുള്ള കാമികേസ് ഡ്രോൺ വിജയകരമായി പരീക്ഷിച്ചതായാണ് പുതിയ റിപ്പോർട്ട്.

 

ഐആർജിസിയുടെ ഗ്രൗണ്ട് ഫോഴ്‌സിന്റെ റിസർച്ച് ആൻഡ് സെൽഫ് സഫിസൻസി ജിഹാദ് ഓർഗനൈസേഷന്റെ തലവൻ അലി കൗഹെസ്താനി വാർത്താ ഏജൻസിയായ തസ്‌നിമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘മെരാജ് -532’ എന്ന് പേരിട്ടിരിക്കുന്ന ആളില്ലാ വിമാനത്തിന് (യുഎഇ) 450 കിലോമീറ്റർ പരിധിയില്‍ വരെ ആക്രമിക്കാൻ സാധിക്കും. കൂടാതെ 12,000 അടി ഉയരത്തിൽ മൂന്ന് മണിക്കൂർ തുടർച്ചയായി പറക്കാൻ കഴിവുണ്ടെന്നും കൗഹെസ്താനി പറഞ്ഞു.

Read more at: പൂര്‍ണ ചന്ദ്രനുദിക്കുന്ന ദിവസങ്ങളിൽ ആത്മഹത്യകള്‍ കൂടി, കാരണമെന്ത്?

കില്ലർ ഡ്രോണിൽ പിസ്റ്റൺ എൻജിൻ ഘടിപ്പിച്ചിട്ടുണ്ടെന്നും ചെറിയ വാഹനങ്ങളിൽ നിന്നു പോലും പറന്നുയരാൻ കഴിയുമെന്നും കൗഹെസ്താനി കൂട്ടിച്ചേർത്തു. യു‌എ‌വിക്ക് 50 കിലോഗ്രാം വാർ‌ഹെഡ് ഉണ്ടെന്നും അതിവേഗ ആക്രമണങ്ങൾ പ്രയോഗിക്കാന്‍ ഏറ്റവും മികച്ച ആയുധമാണെന്നുമാണ് റിപ്പോർട്ട്.

 

കഴിഞ്ഞ വർഷങ്ങളിൽ ഇറാൻ ഡ്രോൺ നിർമാണ മേഖലയിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. വിപുലമായ ദൗത്യങ്ങൾ നിർവഹിക്കാൻ ശേഷിയുള്ള ഡ്രോണുകളാണ് ഇറാൻ ഇപ്പോൾ നിർമിക്കുന്നത്.

 

English Summary: Iran 'successfully' tests kamikaze drone with 50-kg warhead: Official

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT