ADVERTISEMENT

ചെറുപ്പം മുതലേ യാത്രകൾ ഇഷ്ടപ്പെടുന്നൊരാളാണ് ലാൽ ജോസ്. സ്വന്തം നാടായ ഒറ്റപ്പാലത്തു നിന്നു സ്കൂൾ അവധിയുള്ള ശനിയാഴ്ചകളിൽ കൗതുകമുളള സ്ഥലപ്പേരുകൾ എഴുതി വച്ചിട്ടുള്ള ബസുകളിൽ അവസാന സ്റ്റോപ്പുവരെ ടിക്കറ്റ് എടുത്തു പോവുക എന്നതായിരുന്നു ആദ്യത്തെ യാത്രകൾ. മുതിർന്നപ്പോൾ സിനിമ സംവിധാനത്തിന്റെ തിരക്കുകളിലും യാത്രയ്ക്കു സമയം കണ്ടെത്തും. ലോകത്തിലെ പ്രധാന സ്ഥലങ്ങളിലേക്കെല്ലാം യാത്ര ചെയ്തിട്ടുണ്ട്, ജീവിതത്തിലെ ഏറ്റവും വലിയ യാത്ര കൊച്ചിയിൽ നിന്നു ലണ്ടനിലേക്കു കാറിൽ ചെയ്ത യാത്രയാണ്. 

Read More : ഇനി മുമ്പോട്ടുള്ള യാത്രയിൽ നൂറിന്റെ കൈ പിടിച്ചാകും താൻ സഞ്ചരിക്കുക എന്ന് ഫാഹിം സഫർ ...

lal-jose-songs
ലാൽ ജോസ്

പുതിയൊരു യാത്രയ്ക്കുള്ള ഒരുക്കത്തിലാണ് ലാൽ ജോസ്, ഇതുവരെ പോകാത്തൊരു സ്ഥലമാണു സൗത്ത് അമേരിക്ക. സ്വപ്ന സാക്ഷാത്ക്കാരമാണി യാത്രയെന്നു ലാൽ ജോസ് മനോരമ ഓൺലൈനോടു പറഞ്ഞു. ആമസോൺ നദിയിലൂടെയുള്ള യാത്രയും  അവിടുത്തെ വനങ്ങളിലെ റിസോട്ടുകളിലെ താമസവുമാണ് ഈ യാത്രയിൽ എറ്റവും അതിശയത്തോടെ കാത്തിരിക്കുന്നത്.  യാത്രാ പ്രേമികളായ മലയാളിയുടെ ബക്കറ്റ് ലിസ്റ്റിൽ എന്നും സൂക്ഷിക്കുന്ന സൗത്ത് അമേരിക്കയിലെ ബ്രസീൽ, പെറു, ചിലി, അർജന്റീന, പരാഗ്വയെ, ഉറുഗ്വായ് എന്നീ രാജ്യങ്ങളിലൂടെയാണ് യാത്ര. 

യഥാർഥ കാഴ്ച കാണണമെങ്കിൽ ഗ്രാമങ്ങളിലേക്ക് ഇറങ്ങണം; നമിത പ്രമോദിന്റെ ലണ്ടൻ യാത്രാവിശേഷങ്ങൾ...
 

lal-jose-c
ലാൽ ജോസ്

ആമസോൺ കാടുകൾ, മാച്ചു പിച്ചു, സ്റ്റാചു ഓഫ്‌ ക്രൈസ്റ്റ് ദ റെഡീമർ, ഇഗ്വാസ്സു വെള്ളച്ചാട്ടം, ഹർബർ ഓഫ് റയോ ഡി ജെനിറോ എന്നീ ലോകമഹാത്ഭുതകളിലൂടെ, ലാറ്റിൻ അമേരിക്കൻ നഗരങ്ങളായ റയോ ഡി ജെനിറോ, ബ്രൂണെസ് ഐറിസ്, ലിമ, കുസ്കോ, സാന്റിയാഗോ, സാവോ പോളോ, മോണ്ടി വിഡിയോ എന്നിവയും സന്ദർശിക്കും. കാഴ്ചകൾക്കു നിറം പകരുന്ന റെയിൻബോ മൗണ്ടൻ, സാമ്പ, ടാഗോ, പെറുവിയൻ, ഉറുഗ്വേയൻ നൃത്തച്ചുവടുകൾക്കൊപ്പം, നാവിനു രുചിയേറുന്ന ലാറ്റിൻ അമേരിക്കൻ ഭക്ഷണം ആസ്വദിക്കാൻ ഒരു സ്വപ്ന തുല്യമായ യാത്ര. ബെന്നീസ് റോയൽ ടൂറിനൊപ്പമാണ് ഈ യാത്ര. ഒക്ടോബർ 15 ന് എമിറേറ്റ്‌സ് ഫ്ലൈറ്റിലാണ് യാത്ര ആരംഭിച്ചു നവംബർ 3 ന് തിരിച്ചെത്തും.

Content Summary : Amazon river journey, Latinamerica 20 days travel announcement by director Lal Jose.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com