നീ പശുവിന് മൂക്കുകയറിടുമല്ലേ’ ചോദ്യം കേട്ട ഭാഗത്തേക്ക് നോക്കുമ്പോഴേക്ക് ആദ്യ അടി ഡോ. ചന്ദ്രകാന്തിന് കിട്ടി. എന്നാൽ ആ അടിയിൽ ചന്ദ്രകാന്ത് പതറിയില്ല. എങ്ങനെ പതറും. വെറ്ററിനറി സയൻസ് പഠിക്കാൻ തുടങ്ങിയപ്പോൾ മുതൽ ചന്ദ്രകാന്തിന് പലതരത്തിൽ അടി കിട്ടിത്തുടങ്ങിയതാണ്. പല നാട്ടിൽ പല തരം പോരാട്ടങ്ങൾ നടത്തിയാണ് ചന്ദ്രകാന്ത് ഒരു വെറ്ററിനറി ഡോക്ടറായതെന്നു പറയാം.