ADVERTISEMENT

Activate your premium subscription today

×
 

ഓഖ്‌ലയിൽ എഎപിക്ക് വമ്പൻ ജയം; ബിജെപിയില്‍ ഷഹീൻബാഗ് ‘പ്രകമ്പനം’

  • February 11 , 2020

ഷഹീൻബാഗിലെ ഒഖ്​ല മണ്ഡലത്തിൽ എഎപിയുടെ അമാനുത്തുള്ള ഖാൻ വിജയിച്ചു. എഎപിയെ മുൾമുനയിൽ നിർത്തിയ മണ്ഡലമാണ് ഒഖ്​ല. ലീഡ് നില മാറിമറിഞ്ഞ് ഉദ്വേഗത്തിന്റെ നിമിഷങ്ങളായിരുന്നു എഎപിക്കും, ബിജെപിക്കും. ഒരുഘട്ടത്തിൽ ബിജെപിയുടെ മുന്നേറ്റമായിരുന്നു ഒഖ്​ലയിൽ. പൗരത്വനിയമത്തിനെതിരെ ഷാഹീൻബാഗിൽ വൻ പ്രതിഷേധം നടന്നുവരുന്നതിനിടെയാണ് ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. വോട്ടിങ് മെഷീനില്‍ ബട്ടണമര്‍ത്തുമ്പോള്‍ അതിന്‍റെ പ്രകമ്പനം ഷഹീന്‍ ബാഗില്‍ അറിയണം എന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്ക് ഏറെ വിവാദങ്ങളും ചര്‍ച്ചകളും ഉയര്‍ത്തിയിരുന്നു.

Link Copied

ADVERTISEMENT
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ADVERTISEMENT