കുറഞ്ഞ വിലയ്ക്ക് മികച്ച സ്മാർട്ഫോണുകള്‍ അവതരിപ്പിച്ച് പലപ്പോഴും വിപണിയെ ഞെട്ടിച്ച കമ്പനിയാണ് നോക്കിയ. എച്ച്എംഡി ഗ്ലോബൽ നിർമിക്കുന്ന ഇത്തരം എൻട്രി ലെവൽ ഹാൻഡ്സെറ്റുകൾ വിപണിയിൻ ജനപ്രീതി നേടാറുമുണ്ട്. ഇപ്പോള്‍ മറ്റൊരു ബജറ്റ് സ്മാർട് ഫോണുമായി ഇന്ത്യൻ വിപണിയിലെത്തിയിരിക്കുകയാണ്.