Premium

ചെകുത്താൻമാർക്ക് ഇളവെന്തിന്? മെഴുകുതിരിയും പൂക്കളുമല്ല, അവൾക്കു വേണ്ടത് നീതി!

HIGHLIGHTS
  • ലോകം നടുങ്ങിയ ‘നിർഭയ’ സംഭവം 10 വർഷം പിന്നിടുമ്പോൾ ഇന്ത്യയിലെ സ്ത്രീ സുരക്ഷ എത്രത്തോളമുണ്ട് ?
  • നിർഭയയ്ക്കു ശേഷവും അവസാനിക്കാതെ രാജ്യത്തെ പീഡന പരമ്പര
  • വീടുകളിലും പൊതുനിരത്തിലും സ്ത്രീകൾക്കെതിരെ തുടരുന്ന അക്രമ പരമ്പര നൽകുന്ന സന്ദേശമെന്ത് ?
nirbhaya-main-img
Illustartion: Manorama Online
SHARE

അതൊരു സാധാരണ രാത്രിയായിരുന്നില്ല. പൈശാചികതയുടെ നഖമുനകൾക്കു മുന്നിൽ നിസ്സഹായയായി നിലവിളിച്ച, പ്രതിരോധത്തിൽ പരാജയപ്പെട്ട ഒരു ഇരുപത്തിമൂന്നുകാരിയുടെ ജീവിതത്തിലെ ‘കറുത്ത വാവ്’ ആയിരുന്നു. സുഹൃത്തിനൊപ്പം യാത്ര ചെയ്ത അവളെ നഗരമധ്യത്തിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ വച്ച് കൊടിയ പീഡനത്തിന് ഇരയാക്കി. ഒടുവിൽ ജീവച്ഛവമായ ആ പെണ്ണുടൽ തെരുവിലേക്കു വലിച്ചെറിഞ്ഞ് ക്രൂരതയുടെ ആൾരൂപങ്ങളായ 6 പേർ ഇരുട്ടിലേക്കു നടന്നു പോയി. പിറ്റേന്നു രാജ്യമുണർന്നത് അവൾ നേരിട്ട നരകാനുഭവത്തെപ്പറ്റി കേട്ടാണ്. ജീവന്റെ അവസാന നൂലിഴയും അറ്റു പോകുമ്പോഴും, തന്നെ കടിച്ചുകീറിയവരെ വെറുതെ വിടരുതെന്നു പറഞ്ഞ അവളുടെ കണ്ണുകളിൽ പ്രതിഷേധത്തിന്റെ കനലുണ്ടായിരുന്നു. ഒടുവിൽ അവൾ മാഞ്ഞു പോയപ്പോഴും ആ കനൽ കെട്ടില്ല. അത് ഡൽഹിയുടെ തെരുവുകളിൽ പ്രതിഷേധാഗ്നിയായി ആളിക്കത്തി, അത് രാജ്യമാകെ പടർന്നു. യുവശബ്ദങ്ങൾ അവൾക്കു വേണ്ടി തെരുവിലിറങ്ങി. അവളുടെ ചുടുചോരയുടെ ചുവപ്പു പടർന്ന പാതകളിലിരുന്ന് അവർ നീതിക്കായി വാദിച്ചു. രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ ‘യുവ’ പ്രതിഷേധമായി അതു മാറി. മരണക്കിടക്കയിലും നീതിക്കു വേണ്ടി പോരാടാനുറച്ച ആ പെൺമനസ്സിനെ ഒടുവിൽ രാജ്യം വിളിച്ചു– ‘നിർഭയ’.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS