ADVERTISEMENT

അമ്പതുകൾ കടന്നു കഴിഞ്ഞാൽ ജോലിയിൽ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിച്ച് വാർദ്ധക്യം കാത്തിരിക്കുന്ന കാലം അടുത്തെത്തി എന്ന് ചിന്തിക്കുന്നവരാണ് അധികവും. എന്നാൽ  ഇവരൊക്കെ യുകെ സ്വദേശിനിയായ ജെയ്ൻ ബേൺസിന്റെ കഥ കേൾക്കണം. 101 വയസ്സ് പിന്നിട്ടിട്ടും ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ ജോലിക്ക് പോവുകയാണ് ഈ മുത്തശ്ശി. ഇതുകേട്ട് അമ്പരക്കുന്നവർ വീട്ടിൽ നിന്ന് 20 മിനിറ്റ് നേരം യാത്ര ചെയ്താണ് ജെയ്ൻ ജോലിക്ക് എത്തുന്നത് എന്നുകൂടി അറിഞ്ഞാലോ? ഇതിനെല്ലാം പുറമേ സ്വയം ഡ്രൈവ് ചെയ്യാനും ജെയ്നിന് സാധിക്കുന്നുണ്ട്.

അവിശ്വസനീയം എന്നു തോന്നുമെങ്കിലും മനസ്സുണ്ടെങ്കിൽ പ്രായം ഒന്നിനും തടസ്സമല്ല എന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു കാണിക്കുകയാണ് ജെയ്ൻ മുത്തശ്ശി. ജൊവാൻ ഫാബ്രിക്സ് ആൻഡ് ക്രാഫ്റ്റ്സ് എന്ന കടയിലെ പാർട്ട് ടൈം ഫാബ്രിക് കട്ടറാണ് ജെയ്ൻ. 26 കൊല്ലമായി ജെയ്ൻ ഇവിടെ ജോലിക്ക് എത്തുന്നു. ഇപ്പോഴും ആഴ്ചയിൽ ചുരുങ്ങിയത് മൂന്നു ദിവസങ്ങളിലെങ്കിലും ജെയ്ൻ ഇവിടെ ജോലി ചെയ്യുന്നുണ്ട്. മുൻപും പലയിടങ്ങളിലും ജോലി ചെയ്തിരുന്ന ജെയ്ൻ 70-80 വയസ്സ് ആയപ്പോഴേക്കും പലയാവർത്തി റിട്ടയർമെന്റ് ജീവിതം ആരംഭിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പതിവു രീതികളിൽ വന്ന മാറ്റങ്ങൾ ഉൾക്കൊള്ളാനാവാതെ വീണ്ടും തിരികെ ജോലിയിലേയ്ക്ക് മടങ്ങി.

Read also: 'ഇൻ ഹരിഹർ നഗർ സിനിമയിൽ തെസ്നിക്ക് ഒരു സീൻ ചെയ്യാമോ?'; സിദ്ദിഖിന്റെ ഓർമകൾ പങ്കുവച്ച് തെസ്നി ഖാന്‍

നേരംപോക്കിനുള്ള കാര്യമല്ല ജെയ്നിന് ഈ ജോലി. ദിവസത്തിൽ എത്ര നേരം ജോലിസ്ഥലത്ത് നിൽക്കാനാവുമോ അത്രയും സന്തോഷമാണ് തനിക്കെന്ന് ഈ മുത്തശ്ശി പറയുന്നു. തന്നെക്കൊണ്ടാവുന്ന അത്രയും കാലമോ അല്ലെങ്കിൽ സ്ഥാപനത്തിൽ നിന്നും പിരിച്ചുവിടുന്നതു വരെയോ ഇതേ രീതിയിൽ തന്നെ തുടരുമെന്ന ഉറച്ച തീരുമാനവും ജെയ്ൻ എടുത്തിട്ടുണ്ട്. ശരാശരി ആയുർ ദൈർഘ്യത്തിന് മുകളിൽ ജീവിച്ചിരിക്കാൻ തനിക്കായത് ഒരുപക്ഷേ പതിവായി ജോലിക്ക് പോവുകയും ഊർജ്ജസ്വലതയോടെ ജീവിക്കുകയും ചെയ്യുന്നതു കൊണ്ടാവാം എന്നും ഇവർ പറയുന്നു.

വാർദ്ധക്യകാലം എന്നാൽ കൂടുതൽ സമയവും വീടിനുള്ളിൽ സംസാരിക്കാൻ പോലും ആരുമില്ലാതെ തനിച്ച് കഴിയേണ്ട കാലം എന്നാണ് പലരുടെയും  തോന്നൽ. അതിനാൽ അത്തരമൊരു സാഹചര്യമെത്തിയാൽ സർവ്വസാധാരണമെന്ന് കരുതി ഒതുങ്ങി കൂടുകയും ചെയ്യും.  ജീവിതത്തിൽ ഉണ്ടാകുന്ന ഈ മാറ്റം മനസ്സിന് നൽകുന്ന സമ്മർദ്ദം ചില്ലറയല്ല. സ്വയം വയസ്സായി എന്നും മരണം അടുത്തു എന്നും ചിന്തിക്കാനും ഈ സാഹചര്യങ്ങൾ പലർക്കും പ്രേരണയാകുന്നുണ്ട്. എന്നാൽ തന്റെ കാര്യത്തിൽ നിരന്തരം സമൂഹവുമായി നേരിട്ട് ഇടപഴകാനാക്കുന്നത് മൂലം സമ്മർദ്ദത്തിന് പകരം ഉല്ലാസപ്രദമായ അന്തരീക്ഷമാണ് ലഭിക്കുന്നത് എന്നാണ് ജെയ്നിന്റെ പക്ഷം.

Read also: 'അഞ്ച് മാസം ഗർഭിണിയായിരിക്കുമ്പോഴാണ് എനിക്കെന്റെ കുഞ്ഞിനെ നഷ്ടമാവുന്നത്': റാണി മുഖർജി 

സഹപ്രവർത്തകരും കടയിൽ എത്തുന്നവരുമെല്ലാം ഈ മുത്തശ്ശിക്ക് എല്ലാവിധ പിന്തുണയും സഹകരണവും നൽകുന്നുമുണ്ട്. പ്രായത്തിന്റെ അവശതകൾ ഒന്നും പ്രകടിപ്പിക്കാതെ ജോലി സ്ഥലത്തെ ചെറുപ്പക്കാരെ പോലെതന്നെ നല്ല സ്റ്റൈലായി ഡ്രസ്സ് ചെയ്താണ് ജെയ്ൻ എത്തുന്നത്. ജോലിയിൽ വ്യാപൃതയായാൽ ശരീരത്തിന്റെ വേദനകളും അസ്വസ്ഥതകളുമൊക്കെ സ്വയം മറന്നു പോകുമെന്നും ഇവർ പറയുന്നു. എന്തായാലും സഹപ്രവർത്തകരിൽ ചിലർ ജെയ്നുമൊത്തുള്ള ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ ഇപ്പോൾ ഈ മുത്തശ്ശി ഒരു സെലിബ്രിറ്റിയായി മാറി അഴിഞ്ഞു. ജെയ്ൻ മുത്തശ്ശിയുടെ  കഥ കേൾക്കുമ്പോൾ ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറുന്നു എന്നും ഓരോ നിമിഷവും സന്തോഷത്തോടെ ആസ്വദിക്കാൻ തോന്നുന്നു എന്നുമാണ് പലരും സമൂഹമാധ്യമ പോസ്റ്റുകളിലെ പ്രതികരണങ്ങളിൽ കുറിക്കുന്നത്.

Read also: നെറ്റി ചുളിച്ചവരോട് ഇവർ ചോദിക്കുന്നു, അതെന്താ സ്ത്രീകൾക്ക് ഓണക്കളിയായിക്കൂടെ?

Content Summary: 101-year-old Grandma still works part-time is an inspiration to many for her secret to long life and staying active in old age

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com