ADVERTISEMENT

ശിവക്ഷേത്രങ്ങളില്‍ ശിവരാത്രി ദിനത്തിൽ നടത്തുന്ന യാമപൂജ വളരെ സവിശേഷപ്പെട്ടതാണ്. വ്രതം അനുഷ്ഠിക്കുന്നവർ അഖണ്ഡനാമജപത്തോടെ ക്ഷേത്രത്തിൽ ഇരുന്നു ഉറക്കമിളക്കുകയാണ് പതിവ്. ശിവരാത്രി ദിനത്തിൽ മാത്രം രാത്രിയിൽ അഞ്ചു യാമപൂജകൾ ആണുള്ളത്. പൊതുവെ രാത്രി എട്ടര, പതിനൊന്ന്, രാവിലെ ഒന്നര, നാല്, ആറര എന്നീ സമയങ്ങളിലാണ് യാമപൂജ നടത്താറുള്ളത്.

ഈ അഞ്ചു യാമപൂജകളില്‍ പങ്കെടുത്താല്‍ ആയിരം പ്രദോഷം അനുഷ്ഠിക്കുന്നതിനു തുല്യമാണെന്നാണ് വിശ്വാസം. ഒരു യാമപൂജയെങ്കിലും ദർശിച്ചു പ്രാർഥിക്കുന്നത് അതീവ പുണ്യമാണ്. പൂജയിലുടനീളം പഞ്ചാക്ഷരീ മന്ത്രജപം നല്ലതാണ്. ക്ഷിപ്ര പ്രസാദിയായ മഹാദേവനെ തികഞ്ഞ ഭക്തിയോടെ പ്രാർഥിക്കുന്നവര്‍ക്ക്‌ ഫലം ഉറപ്പാണ്. ക്ഷേത്ര സന്നിധിയിൽ നിന്നുള്ള ജപം ഇരട്ടി ഫലദായകവുമാണ്.

ശിവരാത്രി നാളിൽ ശയനപ്രദക്ഷിണം സമർപ്പിക്കുന്നത് നാലിരട്ടി ഫലം നൽകുമെന്നാണ് വിശ്വാസം. അഭീഷ്ടസിദ്ദിക്കായി ഇഷ്ടദേവനു മുന്നിലെ പൂര്‍ണമായ സമര്‍പ്പണമാണിത്. ശയനപ്രദക്ഷിണത്തിലൂടെ ശരീരത്തിനു ദിവ്യമായ ഒരു ചൈതന്യം ലഭിക്കുന്നു. ശരീരത്തിലെ ഊർജം വർധിക്കുന്നു. മനസ്സിലും ശരീരത്തിലും പോസിറ്റിവ് എനർജി നിറയുന്നു. ശയനപ്രദക്ഷിണം ചെയ്യുമ്പോൾ ശരീരത്തിലെ എല്ലാ ഭാഗവും ക്ഷേത്രഭൂമിയോടു ചേരണം എന്നാണു ശാസ്ത്രം. പുരുഷന്മാർ ശയനപ്രദക്ഷിണവും സ്ത്രീകൾ അടി പ്രദക്ഷിണവും നടത്തുന്നതാണ് ഉത്തമം . ശയനപ്രദക്ഷിണത്തിനു തുല്യമായി ഇതു കണക്കാക്കപ്പെടുന്നു.

English Summary:

Maha Shivaratri Pooja Vidhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com