കയ്യിലെ ഈ പ്രധാന രേഖകൾ പറയും നിങ്ങളുടെ ഭാവി

HIGHLIGHTS
  • എല്ലാ കൈത്തലങ്ങളിലും പ്രധാനമായി ആറു രേഖകളാണുള്ളത്
Palmistry-Photo-Credit-India-Picture
Photo Credit : India Picture / Shutterstock.com
SHARE

ഹസ്തരേഖ നോക്കി ഭാവി അറിയുന്ന മാർഗ്ഗം ഭാരതത്തിൽ പണ്ട് തൊട്ടേ പ്രചാരത്തിൽ ഉണ്ട്. എല്ലാ കൈത്തലങ്ങളിലും പ്രധാനമായി ആറു രേഖകളാണുള്ളത്. മുകളിൽ നിന്ന് താഴേക്ക് മൂന്ന് എണ്ണം, ഹൃദയരേഖ (Heart line), ബുദ്ധി (ശീർഷ) രേഖ (Head line), ജീവ (ആയുർ)രേഖ (Life line). വലത്തേകൈയ്യിൽ ഇടത്തുനിന്ന് വലത്തേക്ക് ബുധരേഖ (Mercury line), സൂര്യ(ആദിത്യ) രേഖ (Sunline), ശനിരേഖ (Saturn line). ഇതിനെ വിധിരേഖ എന്നും വിളിക്കും. ഓരോ മുഖ്യരേഖയും ജീവിതത്തിന്റെ ഗതിവിഗതികളിൽ സ്വാധീനം ചെലുത്തുകയും ജീവിതപ്രയാണത്തിന്റെ വഴികൾ വെളിപ്പെടുത്തുകയും ചെയ്യുന്നു.

ഹൃദയ രേഖ

വികാരവിചാരങ്ങൾ, സ്നേഹം, അനുകമ്പ, ദയ, അരക്ഷിതബോധം, വിവാഹങ്ങൾ, സ്വാശ്രയത്വം, സ്വാതന്ത്ര്യബോധം, അസ്വാതന്ത്ര്യം, ആശ്രയത്വം എന്നിവയെ സൂചിപ്പിക്കുന്നു.

ശിരോരേഖ 

ജോലി, പ്രൊഫഷൻ, ബുദ്ധി, വിവേകം, കാര്യഗ്രഹണശേഷി, ജോലിയോടുള്ള ആഭിമുഖ്യം, വിജയസാധ്യതകൾ, ആന്തരിക കഴിവുകൾ എന്നിവയെക്കുറിച്ചു പ്രതിപാദിക്കുന്നു.

ജീവരേഖ 

ജീവിതത്തിന്റെ ദൈർഘ്യമല്ല ജീവരേഖ സൂചിപ്പിക്കുന്നത്. ജീവിതത്തിന്റെ മേന്മയും, ശൈലിയും  രീതിയുമൊക്കെയാണ്. നമ്മുടെ ഉന്മേഷം, ഊർജസ്വലത, ക്രയോൻമുഖത, ചൊടി, ചുണ, മനഃശ്ശക്തി, ആത്മവിശ്വാസം, യുക്തിഭദ്രത, ന്യായാന്യായ വിവേചനം ഇവയൊക്കെ ജീവരേഖ നിർണയിക്കും.

palmistry-lines

ബുധരേഖ 

ആരോഗ്യം (വിശിഷ്യാ നാഡീവ്യവസ്ഥയുടെ), വ്യാപാരം, വാണിജ്യം, സാഹസിക കാര്യങ്ങൾ, അന്വേഷണാത്മകത എന്നിവയെ സൂചിപ്പിക്കുന്നു.

സൂര്യരേഖ 

ആന്തരികോർജം, സൃഷ്ടിപരമായ കഴിവുകൾ, ചിന്താശേഷി ഇവയുടെ വിനിയോഗം, നൈസർഗിക കഴിവുകളുടെ വികാസം എന്നിവയെ കുറിക്കുന്നു.

ശനിരേഖ 

സ്വഭാവശുദ്ധി, മഹിമ, തൊഴിൽരംഗം, സൗഹൃദങ്ങൾ, ദൈനംദിന ജീവിതപ്രശ്നങ്ങൾ, വിജയിക്കാനുള്ള ശേഷി, മാനസിക വ്യാപാരങ്ങൾ എന്നിവയെക്കുറിച്ചു പ്രതിപാദിക്കുന്നു.

ലേഖകൻ 

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐഎഎസ്) നിന്ന് 2016 ൽ വിരമിച്ചു. പ്രഭാഷകൻ, ക്വിസ് മാസ്റ്റർ. സംഖ്യാജ്യോതിഷം, ഹസ്തരേഖാശാസ്ത്രം, തന്ത്രശാസ്ത്രം, മന്ത്രശാസ്ത്രം എന്നിവയിൽ വിദഗ്ധൻ. എറണാകുളം സ്വദേശി. തിരുവനന്തപുരത്ത് താമസം. ഫോൺ- 9495551142, 9496447755

Email: nandakumartvm1956@gmail.com

English Summary : Importance of Hasta Rekha Sastram in Malayalam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS