ADVERTISEMENT

ഡിസംബർ 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.

അശ്വതി: പ്രതികൂല സാഹചര്യങ്ങളെ തന്മയത്വത്തോടെ അതിജീവിക്കും. ചതിയിൽ പെട്ട് ആത്മദു:ഖം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. ചെലവിനങ്ങൾക്ക് നിർബന്ധ നിയന്ത്രണം ഏർപെടുത്തുക. ഈശ്വരപ്രാർഥനകളാലും ചിന്തിച്ചു പ്രവർത്തിക്കുന്നതിനാലും അബദ്ധങ്ങൾ ഒരു പരിധിവരെ ഒഴിവാകും.

ഭരണി: മുൻകോപവും ക്ഷമയില്ലായ്മയും പല ദോഷങ്ങൾക്കും ഇടവരുത്തും ചെലവിനങ്ങളിൽ നിയന്ത്രണം വേണം. എല്ലാ മേഖലകളിലും ആത്മനിയന്ത്രണം വേണം. അമിത വേഗം നിയന്ത്രിക്കണം. വിദ്യാർഥികൾ അലസത വെടിയണം. സംസാരത്തിൽ വളരെയധികം ശ്രദ്ധയും സൗമ്യതയും ശീലിക്കേണ്ടതായുണ്ട്. ജപങ്ങളും ധ്യാനവും പരിശീലിക്കണം.

കാർത്തിക: സാമ്പത്തിക ക്രയവിക്രയങ്ങൾ മന്ദഗതിയിലാക്കാൻ സാധ്യതയുള്ളവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറ്റെടുക്കേണ്ടി വരും. വിവാദങ്ങളിൽ ചെന്നു ചാടരുത്. മേലുദ്യോഗസ്ഥരുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിച്ചാൽ ഗുണാനുഭവം ഉണ്ടാകും. രക്ത രോഗങ്ങളെ കരുതിയിരിക്കണം.

രോഹിണി: സാമ്പത്തിക ലാഭമുള്ള ബിസിനസുകൾ കൈവിട്ട് പോവാതെ സൂക്ഷിക്കണം. മറ്റുള്ളവരുടെ ചതിയിലൂടെ അപകടം പറ്റാതിരിക്കാൻ ശ്രദ്ധിക്കണം. നേട്ടങ്ങൾക്കായി വലിയ തോതിൽ ചെലവ് ചെയ്യേണ്ടതായിവരും. എടുത്തു ചാട്ടം വേണ്ട. സ്നേഹബന്ധങ്ങളിൽ ഉലച്ചിൽ ഉണ്ടാവാതെ നോക്കണം.

മകയിരം: ക്രയവിക്രയങ്ങളിൽ വിജയം പ്രതീക്ഷിക്കാം .ശത്രുക്കളുടെ ഉപദ്രവത്തെ അതിജീവിക്കും. പരിമിതികൾക്കനുസരിച്ച് ജീവിക്കാൻ തയ്യാറാക്കുന്നത് മനസ്സമാധാനത്തിന് വഴിയൊരുക്കും. യാഥർഥ്യം മനസ്സിലാക്കി സഹോദരങ്ങൾ ലോഹ്യം കൂടുവാൻ വന്നുചേരും. ബന്ധുവിന് പ്രത്യുപകാരം ചെയ്യുവാൻ സാധിക്കും. ഭഷ്യവിഷബാധ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.

തിരുവാതിര: മേലധികാരികളുടെ പ്രീതി ലഭിക്കും. അഭയം പ്രാപിച്ചു വരുന്നവർക്ക് ആശ്രയം നൽകും. ധർമപ്രവൃത്തികൾക്കും പുണ്യ പ്രവൃത്തികൾക്കും സർവാത്മനാ സഹകരിക്കും. ഈശ്വരാനുഗ്രഹം കൂടുതലുണ്ടെങ്കിലും പ്രാർഥന കൈവിടാതെ സൂക്ഷിക്കണം.

പുണർതം: ആത്മവിശ്വാസം കൂടും. സഹോദരങ്ങളിൽ നിന്നും കൂടുതൽ സഹായം ലഭിക്കും. വ്യക്തിത്വമുള്ള സമീപനം മൂലം സർവകാര്യ വിജയം നേടുന്നതാണ്. സാമ്പത്തിക ആരോപണങ്ങളിൽ നിന്നും രക്ഷനേടും. ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം.

പൂയം: സാമ്പത്തിക രംഗത്ത് പുരോഗതി ഉണ്ടാവും. കുടുംബത്തിൽ മംഗള കർമങ്ങൾ നടക്കും. വിവിധങ്ങളായ കർമമണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. ബന്ധുക്കളുടെ സഹായം ലഭിക്കും. കള്ളൻമാരിൽ നിന്നും ഉപദ്രവമുണ്ടാകാതെ നോക്കണം.

ആയില്യം: ഉന്നത വ്യക്തികളിൽ നിന്നും സഹായം ലഭിക്കും. അസൂയാലുക്കളെ കരുതിയിരിക്കണം. രോഗങ്ങളിൽ നിന്നും മുക്തി ഉണ്ടാകും. യാഥാർഥ്യബോധത്തോടു കൂടിയ ജീവിത പങ്കാളിയുടെ സമീപനം മന:സ്സമാധാനത്തിന് വഴിയൊരുക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉപരിപഠനത്തിന് ചേരും.

മകം: വാക്കുകൾക്ക് നിയന്ത്രണം വേണം. ആരോഗ്യ കാര്യത്തിലും അതീവ ശ്രദ്ധ വേണം. തലവേദന, കണ്ണിന് അസുഖം എന്നിവ മൂലം ക്ലേശമുണ്ടാവാൻ സാധ്യത. ദമ്പതികൾ പിണക്കങ്ങൾ വലുതാക്കരുത്. കുടുംബ പ്രശ്നങ്ങളെ നയപരമായി പരിഹരിക്കണം.

പൂരം: ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് നിരന്തരം ശ്രമിക്കണം. സഹപ്രവർത്തകരുടെ സ്വാർഥത മന:ശാന്തികെടുത്തും. ഈശ്വരപ്രാർഥനയും വിട്ടു വീഴ്ചാ മനോഭാവവും കൈക്കൊള്ളുക. ചതിക്കപ്പെടാൻ സാധ്യത ഉള്ളതിനാൽ വളരെ ശ്രദ്ധിക്കണം.

ഉത്രം: യുക്തമായ തീരുമാനങ്ങൾക്ക് ജീവിത പങ്കാളിയുടെ നിർദ്ദേശം സ്വീകരിയ്ക്കുകയാവും നല്ലത്. സത്യാവസ്ഥ ബോധിപ്പിക്കുന്നതിനാൽ മിഥ്യാധാരണകൾ ഒഴിവാകും. പ്രായോഗിക വിജ്ഞാനം പ്രവർത്തനക്ഷമതയ്ക്ക് വഴിയൊരുക്കും. ബന്ധുക്കളെ പിണക്കരുത്.

അത്തം: സ്വന്തം ഇഷ്ടങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ തള്ളി പറയരുത്. അനാവശ്യ ചിന്തകൾ ഒഴിവാക്കുക. യുക്തിപൂർവമായ ഇടപെടലുകളാൽ മാനഹാനി ഒഴിവാകും. വ്യർഥമായ വ്യാമോഹങ്ങളും വാക്കുകളും ഒഴിവാക്കണം. രക്തസമ്മർദ- കരൾ- മൂത്രാശയ രോഗങ്ങൾ ഉള്ളവർ നന്നായി ശ്രദ്ധിക്കുക പകർചവ്യാധികൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കണം.

ചിത്തിര: അസൂയാലുക്കളുടെ കുപ്രചരണത്താൽ മനോവിഷമം തോന്നും. അനുഭവജ്ഞാനമുള്ളവരുടെ നിർദേശത്താൽ ഭൂമി ക്രയവിക്രയങ്ങളിൽ ലാഭമുണ്ടാകും. അധികച്ചെലവ് നിയന്ത്രിക്കണം. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാൻ മാതാപിതാക്കളുടെ വാക്കുകൾ ഉപകരിക്കും.

ചോതി: ചിന്താമണ്ഡലത്തിൽ പുതിയ ആശയങ്ങൾ പലതും വന്നു ചേരുമെങ്കിലും വിദഗ്ധ നിർദശം സ്വീകരിക്കുകയാവും നല്ലത്. മാതാപിതാക്കളുടെ അനുഗ്രഹത്താൽ ആഗ്രഹസാഫല്യമുണ്ടാകും. ആരോഗ്യ സംരംക്ഷണത്തിന്റെ ഭാഗമായി ദു:ശ്ശീലങ്ങൾ ഉപേക്ഷിക്കും.

വിശാഖം: ഔദ്യോഗികമായി അധ്വാനഭാരവും യാത്രാ ക്ലേശവും വർധിക്കും. അപ്രധാനപരമായ കാര്യങ്ങളിൽ ഇടപ്പെട്ടാൽ അപകീർത്തിയുണ്ടാകും. ആത്മവിശ്വാസക്കുറവിനാൽ ഊഹ കച്ചവടത്തിൽ നിന്നും പിൻമാറും. ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം.

അനിഴം: സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ കടം വാങ്ങേണ്ടതായ സാഹചര്യം ഒഴിവാകും. അഭിപ്രായ സമന്വയത്തിന് അത്യന്തം ക്ഷമയും സഹന ശക്തിയും വേണ്ടി വരും. യുക്തിപൂർവമുള്ള സമീപനത്താൽ തൊഴിൽ മണ്ഡലങ്ങളിലുള്ള ക്ഷയാവസ്ഥകൾ പരിഹരിക്കാൻ കഴിയും.

തൃക്കേട്ട: വൈദ്യനിർദേശത്താൽ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. മുൻകോപം നിയന്ത്രിക്കുക അല്ലെങ്കിൽ പല പരാജയങ്ങളും വന്നു ചേരും. പറയുന്ന വാക്കുകളിൽ അബദ്ധങ്ങൾ ഉണ്ടാവാതെ സൂക്ഷിക്കണം. വിദ്യാർഥികൾ അലസത വെടിയണം.

മൂലം: ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. വിദ്യാർഥികൾ അലസത വെടിയണം. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് വ്യതിചലനം വന്നുചേരും . സമയം വെറുതെ കളയരുത്. വീഴ്ചകൾ പരിഹരിച്ച് മുന്നോട്ട് നീങ്ങാൻ ശ്രമിക്കുക. അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കണം

പൂരാടം: വേണ്ടപ്പെട്ട ചിലർ കുത്തുവാക്കുകൾ പറഞ്ഞ് വിഷമിപ്പിക്കുന്നതിൽ തളരാൻ പാടില്ല. കഠിനാധ്വാനത്താൽ ജീവിത നിലവാരം വർധിക്കും. ഉദരസംബന്ധമായ രോഗം ശല്യം ചെയ്തേക്കും. അനാവശ്യ ചെലവുകൾ നിയന്ത്രണ വിധേയമാക്കണം. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധിക്കണം.

ഉത്രാടം: മക്കളുടെ പല വിധത്തിലുള്ള ആവശ്യങ്ങൾക്കും പ്രയത്നം കൂടുതൽ വേണ്ടി വരും. പ്രതിഭാ സംഗമത്തിൽ പങ്കെടുക്കാനവസരമുണ്ടാകും. തൊഴിൽ മേഖലകളോടു ബന്ധപ്പെട്ട് പലപ്പോഴും ദൂരയാത്രകൾ വേണ്ടി വരും. ആത്മാർഥമായ പ്രവർത്തനങ്ങളാൽ അധികൃതരുടെ പ്രീതി നേടും. ഭക്ഷ്യവിഷബാധ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കുക.

തിരുവോണം: സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ചെലവുകൾ കൂടാൻ സാധ്യതയുണ്ട്. മേലധികാരികളുടെ ദേഷ്യത്തിന് പാത്രീഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ജോലി തിരക്ക് കാരണം വിശ്രമം കുറവായിരിക്കും. വിഷജന്തുക്കളിൽ നിന്നും ആപത്ത് വരാതിരിക്കാൻ ശ്രദ്ധ വേണം. ബുദ്ധിപൂർവം പ്രവർത്തിച്ച് വ്യാപാരത്തിൽ വിജയം വരിക്കാൻ നോക്കണം.

അവിട്ടം: അപ്രതീക്ഷിതമായി കൈവരുന്ന മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തരുത്. കലഹത്തിനും അപവാദ പ്രചരണത്തിനും സാധ്യത ഉള്ളതിനാൽ സൂക്ഷിക്കണം. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചകൾ ചെയ്യുക വഴി പ്രശ്നങ്ങൾ വഷളാവില്ല. അശ്രദ്ധയാൽ അനർഥങ്ങളെ ക്ഷണിച്ചു വരുത്തരുത്. കൂടെ നിൽക്കുന്നവരിൽ നിന്നും ചതി പറ്റാതെ നോക്കണം.

ചതയം: വ്യാപാരത്തിൽ അപ്രതീക്ഷിത പുരോഗതി ദൃശ്യമാകും. വാഹനം മാറ്റിവാങ്ങാൻ തീരുമാനിക്കും. സന്താനങ്ങളുടെ നേട്ടത്തിൽ സന്തോഷിക്കും. ബന്ധുവിന് പ്രത്യുപകാരം ചെയ്യുവാൻ സാധിക്കും. കാൽമുട്ടുകൾക്ക് ക്ഷതം സംഭവിക്കാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കുക.

പൂരൂരുട്ടാതി: കർമരംഗം വികസിപ്പിക്കും. സ്വന്തം പരിശ്രമം കൊണ്ട് സത്കീർത്തിയുണ്ടാക്കാൻ സാധിക്കുന്നതാണ്. ആഗ്രഹങ്ങൾ അമിതമാകാതിരിക്കാൻ ശ്രദ്ധിക്കണം. കാര്യനിർവഹണശക്തി, ഉത്സാഹം, ഉൻമേഷം തുടങ്ങിയവ വർധിക്കും. ജോലിയിൽ പ്രമോഷന്‍ സാധ്യത. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും.

ഉത്തൃട്ടാതി: പുണ്യ സ്ഥലകൾ സന്ദർശിക്കും. വിദ്യാർഥികൾക്കും മത്സരപരീക്ഷയെ അഭിമുഖീകരിക്കുന്നവർക്കും ആഗ്രഹിക്കുന്ന രീതിയുള്ള ഫലലബ്ദി. അർഥപൂർണമായ കാര്യങ്ങൾക്ക് ആത്മാർഥമായി പ്രവർത്തിക്കും. ഭക്ഷണത്തിലുള്ള ശ്രദ്ധക്കുറവ് രോഗങ്ങൾക്ക് ഇടയാക്കും. പിതൃസ്വത്ത് കൈവരും.

രേവതി: സഹോദര സ്ഥാനീയരുടെ സഹായം കൈപ്പറ്റും. പുതിയ വാഹനം, ഗൃഹം എന്നിവ സ്വന്തമാക്കും. ആസൂത്രിത പദ്ധതികളിൽ അനുകൂല വിജയമുണ്ടാകും. വശ്യമായ പെരുമാറ്റവും ഊർജസ്വലമായ മാനസിക വ്യാപാരവും സമൂഹത്തിൽ മാന്യമായ സ്ഥാനം നേടി തരും. വസ്തു വാങ്ങാനുള്ള തീരുമാനം നടപ്പാകും.

ജ്യോതിഷി പ്രഭാസീന. സി.പി
ഹരിശ്രീ
പി ഒ : മമ്പറം
വഴി: പിണറായി -670741
ഫോ :9961442256

Email ID: prabhaseenacp@gmail.com

English Summary:

Monthly Star Prediction by Prabhaseena C P, 2023 December

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com