ADVERTISEMENT

അശ്വതി: തൊഴിൽ രംഗത്ത് അഭിവൃദ്ധിയുണ്ടാകുമെങ്കിലും ചിലതടസ്സങ്ങളും നഷ്ടങ്ങളും സംഭവിക്കാം. പഴയ സാമ്പത്തിക ബാധ്യതകൾ കൊടുത്തു തീർക്കും. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നാലും അവ ക്രമേണ മാറും സ്ഥാന ഭ്രംശം ഉണ്ടാകുമെങ്കിലും ചില നന്മകളും വന്നു ചേരും. പ്രായാധിക്യമുള്ളവരുടെയും അനുഭവജ്ഞാനമുള്ളവരുടെയും ഉപദേശങ്ങൾ ഗുണകരമാകും

ഭരണി: പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. പുതിയ ഉദ്യമങ്ങൾക്ക് എതിരായി ശത്രുപീഢ ഉണ്ടാകും. ധനനഷ്ടത്തിന് ഇടയുള്ളതിനാൽ സാമ്പത്തിക ക്രയവിക്രയങ്ങളിൽ ശ്രദ്ധ പുലർത്തണം. അന്യരിൽ അമിത വിശ്വാസം നന്നല്ല . ദുർവാശി കലഹങ്ങൾക്ക് കാരണമാകുന്നതിനാൽ അത് ഒഴിവാക്കാൻ ശ്രമിക്കണം. വാഹനം, യന്ത്രം എന്നിവ കൈകാര്യം ചെയ്യുബോൾ അശ്രദ്ധ പാടില്ല.

കാർത്തിക: ഔദ്യോഗിക തലത്തിൽ ഉണ്ടായിരുന്ന അധികാരങ്ങൾ കുറയും. ചെയ്യാത്ത കുറ്റങ്ങൾ ആരോപിക്കാൻ സാധ്യതയുള്ളതു കൊണ്ട് ജാഗ്രതപൂർവം ഇരിക്കുക
വ്യാപാരരംഗത്ത് ഗുണദോഷ സമ്മിശ്ര ഫലങ്ങൾക്ക് ഇടവരും. മറവി മൂലം പണമോ വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കണം സ്വന്തം വാക്കുകളുടെ പിഴവു നിമിത്തം പദവി നഷ്ടവും മാനഹാനിയും ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ വളരെ ശ്രദ്ധിച്ച് സംസാരിക്കുക.

രോഹിണി: വിവാദങ്ങളിൽ നിന്നും അകലം പാലിക്കുക. യുക്തിപൂർവമായ ഇടപെടലുകളാൽ അനിശ്ചിതാവസ്ഥകൾ ഒഴിവാകും.. ഗൃഹത്തിൽ വാസ്തുപരമായ മാറ്റങ്ങൾ വരുത്തും. ഗർഭിണികൾ ദൂരയാത്രയും സാഹസ പ്രവൃത്തികളും ഉപേക്ഷിക്കണം. ഭക്ഷണ ക്രമീകരണങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. അമിതാവേശം നിയന്ത്രിക്കണം. സാഹസപ്രവത്തികളിൽ നിന്നും പിൻമാറണം.

മകയിരം: ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം. ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവവും അന്യോന്യം പരിഗണിയ്ക്കുവാനുള്ള മന:സ്ഥിതിയും ക്ഷമയും ആർജിക്കണം. തൊഴിൽ മേഖലകളിലുള്ള ഗതിവിഗതികൾക്കനുസരിച്ച് ജീവിതം നയിക്കേണ്ടതായി വരും. സുഗമമെന്ന് തോന്നുന്ന കാര്യങ്ങൾക്കെല്ലാം കൂടുതൽ പ്രയത്നം വേണ്ടി വരും. പണം കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും ഒഴിവാക്കുക.

തിരുവാതിര: ദു:ശ്ശീലങ്ങൾ ഒഴിവാക്കുന്നതുവഴി കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും ധനനഷ്ടത്തിന് അവസരം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കുക.ശത്രുപീഢകളും അനുഭവിക്കാനിടവരും. ബന്ധുക്കളിൽ ചിലരുമായി വിരോധമുണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക. അധ്യാത്മിക ആത്മീയ ചിന്തകൾ മനോധൈര്യത്തിനും ആത്മവിശ്വാസത്തിനും വഴിയൊരുക്കും.

പുണർതം:യാഥാർത്ഥ്യബോധത്താൽ വ്യക്തി വിദ്വേഷം ഉപേക്ഷിക്കും. സത്യമായ കാര്യങ്ങളാണെങ്കിലും അവതരിപ്പിക്കാനുളള അവസരം കുറയും. ജീവിത യാഥാർഥ്യങ്ങളെ മനസ്സിലാക്കി ആത്മനിയന്ത്രണത്തോടു കൂടി ഈശ്വര പ്രാർത്ഥനകളോടു കൂടിയ സമീപനം സ്വസ്ഥതയ്ക്കും സമാധാനത്തിനും വഴിയൊരുക്കും. പാരമ്പര്യ വിജ്ഞാനം പിൻതലമുറയിലുള്ളവർക്ക് പകർന്ന് കൊടുക്കുന്നതിനു ആത്മസംതൃപ്തിയുണ്ടാകും

പൂയം: തൻമയത്വത്തോടു കൂടിയ പ്രതികരണം ലക്ഷ്യപ്രാപ്തിക്ക് ഉപകരിക്കും. സാമ്പത്തിക വിഷയത്തിൽ വരവും ചിലവും തുല്യമായിരിക്കും. ബൃഹത് സംരംഭങ്ങൾ തുടങ്ങുന്നതിന്റെ പ്രാരംഭ നടപടികൾ തുടങ്ങി വയ്ക്കും .ക്ഷമാശീലത്തോടു കൂടിയ പ്രതികരണം പ്രതികൂല സാഹചരങ്ങളെ തരണം ചെയ്യാൻ ഉപകരിക്കും. . മാനസികമായി അകന്നു പോയ ബന്ധങ്ങൾ പുന: സ്ഥാപിക്കും. സുപ്രധാന കാര്യങ്ങൾ നിറവേറ്റാനുള്ള അവസരങ്ങൾ വന്നു ചേരുകയും ചെയ്യും

ആയില്യം: സാഹചര്യങ്ങൾക്കനുസരിച്ച് സ്വയം പര്യാപ്തത ആർജിക്കുവാൻ നിർബദ്ധിതനാകും. പുതിയ തൊഴിൽ മേഖലകൾ അനായാസമായി കണ്ടെത്തി സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ കഴിയുന്നതാണ്. ജീവിത ചുറ്റുപാടിൽ സുഖ സൗകര്യങ്ങൾ വർധിപ്പിക്കുവാനും സാഹിത്യ കലാരംഗങ്ങളിൽ ശോഭിക്കാനും സൽകീർത്തി വർധിക്കാനും ഇടയാകുന്നതാണ് നാൽക്കാലികളിൽ നിന്നുള്ള വരുമാനം വർധിക്കും. ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള പരീക്ഷയിൽ വിജയിക്കാൻ കഴിയും

മകം: നിയന്ത്രണമില്ലാത്ത ചിന്തകളാൽ മനോദുരിതത്തിന് സാധ്യത. ദൈവീകപരമായ കാര്യങ്ങളിൽ ശ്രദ്ധ തിരിക്കുക വഴി മാനസിക സമ്മർദത്തിൽ നിന്നും മോചനം കിട്ടും. ജനോപകാര പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കും. സാമൂഹ്യ സംഘടനകളുമായി ബന്ധം മെച്ചപ്പെടും. മറ്റുള്ളവരുടെ ചതിയിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം. മക്കളുടെ ആരോഗ്യ കാര്യത്തിലും നല്ല ശ്രദ്ധ വേണം.

പൂരം: ഭക്ഷണത്തിലെ ശ്രദ്ധക്കുറവുമൂലമുള്ള ആനാരോഗ്യം കരുതിയിരിക്കണം സ്ഥാന ഭൃംശം, ഉദരരോഗം ബന്ധുക്കളെ പറ്റിയുള്ള ദുഃഖം എന്നിവ മനോവേദന ഉണ്ടാക്കും സാമ്പത്തിക പരമായി മുമ്പുണ്ടായ പ്രതിസന്ധികൾ തരണം ചെയ്യുവാനുള്ള അവസരങ്ങൾ ലഭിക്കും. കൃഷി, കന്നുകാലി വളർത്തൽ സ്വയം തൊഴിലുകൾ എന്നിവയെല്ലാം സമ്മിശ്ര ഫലം നൽകും .സ്വത്ത് സംബന്ധമായ ചില രേഖകൾ കൈവശം വന്നു ചേരാനിടയുണ്ട്

ഉത്രം: ഈശ്വരഭജനം , അധ്വാനം കൃത്യനിഷ്ഠത എന്നീ കാര്യങ്ങളിൽ ഉറച്ചുനിൽക്കു വഴി ഗുണാനുഭവം ഉണ്ടാകും വ്യവസായികളിൽ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ആദ്യനാളുകളിൽ അനുഭവപ്പെടുമെങ്കിലും നീണ്ടു നിൽക്കുകയില്ല. ഗൃഹകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം. കുടുംബബന്ധങ്ങൾ വിട്ടു പോവാതെ നോക്കണം. വീടുമാറി താമസിക്കാനിടയുണ്ട്. വീഴ്ച ചതവ് ഇവ വരാതിരിക്കാൻ ശ്രദ്ധിക്കണം.

അത്തം: കാര്യങ്ങളിൽ അല്പം വേഗത കുറയുമെങ്കിലും ആഗ്രഹിച്ച ഫലങ്ങൾ നൽകും. ചെറിയ ചെറിയ യാത്രകൾ വേണ്ടി വരും വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ശ്രദ്ധിക്കണം. മൂത്രാശയ രോഗവും വാതരോഗവും അവഗണിക്കരുത്. വിദ്യാഭ്യാസ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. പൂർവ്വിക സ്വത്ത് ക്രയവിക്രയം ചെയ്യാൻ ആലോചിക്കും. കടബാധ്യത അധികരിക്കാതിരിക്കാൻ അതീവ ശ്രദ്ധ വേണ്ടിവരും.

ചിത്തിര: ഗൃഹത്തിൽ നിന്നും വിട്ടു നിൽക്കേണ്ട സാഹചര്യം വന്നു ചേരും. അനാവശ്യ ചിന്തകൾ വഴി തെറ്റിക്കാം. ആരോപണങ്ങൾ കരുതിയിരിക്കണം. കൂട്ടു ബിസിനസ്സിൽ പുതിയ ആശയം വിജയിക്കാനിടയാക്കും. ചില പ്രധാന രേഖകളിൽ ഒപ്പുവയ്ക്കേണ്ടതായി വരും. ത്വക് രോഗത്തിനും അസ്ഥി സംബന്ധമായ രോഗത്തിനും ചികിത്സ തേടേണ്ടി വരും. പുതിയ വ്യക്തികളുമായി സൗഹ്യദം പുലർത്താൻ സാധിക്കും

ചോതി: ഏറെ നാളായി മുടങ്ങിക്കിടന്നിരുന്ന ചില കാര്യങ്ങൾ പുനരാരംഭിക്കാൻ സാധിക്കും. ദൈവിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. ഏറെക്കാലമായി നിലനിന്നിരുന്ന ആശങ്കകൾക്ക് സമാധാനം കണ്ടുതുടങ്ങും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. ഗവൺമെനിറിൽ നിന്നും ലഭിക്കേണ്ട ആനുകുല്യങ്ങൾ കിട്ടും .കലാരംഗത്തുള്ളവർക്ക് പേരും പ്രശസ്തിയും വർദ്ധിക്കും.

വിശാഖം: വിദ്യാർത്ഥികൾക്ക് ഉദാസീന ഭാവം വർദ്ധിക്കും. വ്യാപാരത്തിൽ മാന്ദ്യം അനുഭവപ്പെടും.വസ്തുതകൾക്ക് നിരക്കാത്ത പ്രവൃത്തിയിൽ നിന്നും പിൻമാറുന്നത് ഭാവിയിലേക്ക് ഗുണകരമാവും അശ്രദ്ധ കൊണ്ട് പണവും ആഭരണവും നഷ്ടപ്പെടാൻ സാധ്യത. ഭക്ഷ്യ വിഷബാധ ഏൽക്കാതെ സൂക്ഷിക്കണം. സാമ്പത്തിക ഇടപാടിൽ സൂക്ഷ്മതയും ശ്രദ്ധയും വേണം. ഗുരുവിന്റെ ഉപദേശം ലക്ഷ്യപ്രാപ്തി നേടാൻ ഉപകരിക്കും

അനിഴം: .അശ്രാന്ത പരിശ്രമത്താൽ പ്രതികൂല സാഹചര്യങ്ങൾ ഒഴിഞ്ഞു മാറി അനുകൂല സാഹചര്യങ്ങൾ വന്നു ചേരും. വിദ്യാർത്ഥികൾക്ക് അലസത ശ്രദ്ധക്കുറവ്, അനുസരണമില്ലായ്മ എന്നിവ വർദ്ധിക്കാതെ നോക്കണം.ഈശ്വര പ്രാർത്ഥനകളോടു കൂടി ജീവിതം നയിക്കുന്ന പക്ഷം കുടുംബത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. ഗൃഹത്തിന്റെ അറ്റകുറ്റപണികൾക്ക് അധികച്ചെലവ് അനുഭവപ്പെടും.
.
ത്യക്കേട്ട: മാതാപിതാക്കളെ അനുസരിച്ച് പ്രവർത്തിച്ചാൽ അബദ്ധങ്ങൾ ഒഴിവാകും.സംഘാടനാ പ്രവർത്തനങ്ങൾക്ക് സാരഥ്യം വഹിക്കുവാനിടവരും. പ്രവർത്തി മേഖലയിൽ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും നീക്കിയിരുപ്പ് കുറയും. ഭൂമിയിൽ നിന്നുള്ള ആദായം വേണ്ടത്ര ലഭിച്ചെന്ന് വരില്ല ബന്ധുവിന്റെ ഉപദേശത്താൽ തെറ്റിദ്ധാരണകൾ ഉപേക്ഷിച്ച് ദാമ്പത്യ ബന്ധം പുന:സ്ഥാപിക്കും. ഏർപ്പെട്ട ചില കരാറുകളിൽ നിന്ന് പിൻമാറേണ്ടി വരും.

മൂലം: വ്യാപാര വ്യവസായ മേഖലകളിൽ മാന്ദ്യം അനുഭവപ്പെടും. ശരീരത്തിൽ മുറിവ് പറ്റാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കണം .നിയമപരമായി ചില പ്രശ്നങ്ങൾ വന്നു ചേരാനിടയുള്ളതിനാൽ എല്ലാ കാര്യത്തിലും ശ്രദ്ധ വേണം .കൂട്ടു ബിസിനസ്സിൽ വാക് തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉടലെടുക്കാം' ശത്രുക്കളെ കരുതിയിരിക്കുക.. ഗൃഹനിർമ്മാണ കാര്യങ്ങൾ മന്ദഗതിയിലാവാനിടയുണ്ട്

പൂരാടം: അനുഭവജ്ഞാനമുള്ളവരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് തൊഴിൽ ക്രമീകരിക്കും. കണ്ണിനും വയറിനും ചെറിയ അസുഖങ്ങൾ ഉണ്ടാവാൻ സാധ്യത. മോശം കൂട്ടുകെട്ടിൽ നിന്നും പിൻമാറുവാനുള്ള യുക്തി ഭാവിയിലേക്ക് ഗുണകരമാകും. ശത്രുതാ മനോഭാവത്തിലായിരുന്ന പലരും അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്കായി മിത്രങ്ങളായി നടിക്കും ഏതൊരു കാര്യങ്ങൾക്കും ഒന്നിൽ കൂടുതൽ പ്രാവശ്യം പ്രയത്നിക്കേണ്ടി വരും.

ഉത്രാടം: വാസ്തവവിരുദ്ധമായ തോന്നലുകളെ അതിജീവിക്കുവാൻ മാതാപിതാക്കളുടെ നിർദ്ദേശങ്ങൾ ഉപകരിക്കും. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം.
അധികാരികളുടെ അപ്രീതിയോ അനിഷ്ടമോ കാരണം മനോവിഷമം ഉണ്ടാവാം. എല്ലാവരോടും നയപരമായി പെരുമാറുക വഴി ഗുണാനുഭവം ഉണ്ടാവും. കർത്തവ്യങ്ങൾ സമഗ്രമായി വിശകലനം ചെയ്ത് നടപ്പാക്കാൻ ഉത്സാഹിക്കും. ശത്രുക്കളുടെ എതിർപ്പുകൾ മനോബലത്താൽ അതിജീവിക്കും.

തിരുവോണം: സുഖസൗകര്യങ്ങൾക്കു വേണ്ടി ധനം ചെലവിടും. രോഗം, വാക്തർക്കം. ശതുക്കളെ കൊണ്ട് പീഢ എന്നിവ കരുതിയിരിക്കണം. പ്രധാന കാര്യങ്ങൾക്കായി ധാരാളം യാത്ര ചെയ്യും. ബന്ധുക്കളും സുഹൃത്തുക്കളുമായി കലഹം ഉണ്ടാകാതെ ശ്രദ്ധിക്കണം. വാക്കുകളിൽ ഏറെ മിതത്വം പാലിക്കാൻ ശ്രദ്ധിക്കണം. പ്രേമകാര്യങ്ങളിൽ എതിർപ്പുകൾ രൂക്ഷമാകാനിടയുണ്ട്.

അവിട്ടം: പക്ഷഭേദമില്ലാതെയുള്ള പ്രവർത്തനങ്ങളും ചിന്തകളും ലഷ്യപ്രാപ്തി നേടും അനാവശ്യമായ മാനസിക വിഭ്രാന്തി ഉപേക്ഷിക്കണം വിദ്യാർത്ഥികൾ അലസത വർധിക്കാതെ നോക്കണം. സ്വയം ചെയ്തു തീർക്കേണ്ടതായ കാര്യങ്ങൾ അന്യരെ ഏൽപ്പിക്കരുത്. സുദീർഘമായ ചർച്ചയിലൂടെ അബദ്ധ ധാരണകൾ ഒഴിഞ്ഞു പോകും. വിട്ടു വീഴ്ചാ മനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

ചതയം: ആത്മവിശ്വാസവും അവസരവും ഒത്തുചേരുന്നതിനാൽ പുതിയ തൊഴിൽ മേഖലകൾ ഏറ്റെടുക്കും. .മേലധികാരികളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ഗുണാനുഭവം ഉണ്ടാകും. സംരംഭങ്ങളിലും ഊഹകച്ചവടത്തിലും വിജയപ്രാപ്തി ഉണ്ടാകും. സാമൂഹ്യ സംഘടനയുമായി ബന്ധം ഉറപ്പിക്കും. വിദ്യാർത്ഥികൾക്ക് ഗുണാനുഭവ സാധ്യത

പൂരൂരുട്ടാതി: പ്രവർത്തന മണ്ഡലങ്ങളിൽ പുതിയ ആശയങ്ങൾ അവലംബിക്കുന്നതിനാൽ സാമ്പത്തിക നേട്ടമുണ്ടാകും സുഹൃത്തുക്കളിൽ നിന്നും സഹായം ലഭിക്കാൻ അവസരമുണ്ടാകും. അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ച മേലധികാരികളോട് ആദരവു തോന്നും. ജനസ്വാധീനം വർധിക്കും. സ്തുത്യർഹമായ സേവനം കാഴ്ചവെയ്ക്കുവാൻ സാധിക്കുന്നതിൽ ആത്മാഭിമാനം തോന്നും. ശിരോരോഗങ്ങളും നേത്രരോഗങ്ങളും ബുദ്ധിമുട്ടിച്ചേക്കാം.

ഉത്തൃട്ടാതി: ഉദ്ദേശിച്ച വിഷയത്തിന് ഉപരിപഠനത്തിന് ചേരും ഗൃഹത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും അഴിമതി ആരോപണങ്ങളിൽ നിന്നും കുറ്റവിമുക്തനാകും . ആപൽഘട്ടത്തിൽ നിന്നും ബന്ധുക്കളെ രക്ഷിയ്ക്കേണ്ടതായി വരും. മക്കളുടെ സൽപ്രവൃത്തികളിൽ സന്തോഷവും ആത്മാഭിമാനവും തോന്നും.

രേവതി: ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും.സാമ്പത്തിക പുരോഗതിയുണ്ടാകയാൽ ഗൃഹനിർമാണം പുനരാംരംഭിക്കും. നഷ്ടപ്പെട്ടെന്നു കരുതിയ ധനം തിരികെ ലഭിക്കാനുള്ള സാഹചര്യം വന്നു ചേരും. സന്താനങ്ങൾ മുഖേന സന്തോഷം ലഭിക്കും. വർഷങ്ങൾക്ക് ശേഷം സഹപാഠികളെ കാണുവാനും ശതകാല സ്മരണകൾ പങ്കു വെക്കാനും അവസരമുണ്ടാകും.

ജ്യോതിഷി പ്രഭാസീന സി.പി
ഹരിശ്രീ
പി.ഒ : മമ്പറം - 670741
വഴി : പിണറായി - കണ്ണൂർ ജില്ല
Email ID: prabhaseenacp@gmail.com
Phone: 9961442256

English Summary:

Monthly Star Prediction by Prabhaseena C P, 2024 January

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com