ADVERTISEMENT

മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): യാത്രകൾ കൊണ്ട് നേട്ടമുണ്ടാകുന്ന വാരമാണിത്. പങ്കാളിയിൽ നിന്ന് ചില എതിർപ്പുകൾ ഉണ്ടാകും. ആരോഗ്യ പരിചരണത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ലഹരിവസ്തുക്കളുടെ ഉപയോഗം കുഴപ്പങ്ങൾക്ക് കാരണമാകാം. ജോലിസ്ഥലത്ത് സമാധാനം നിലനില്‍ക്കും. പുതിയ വാഹനം വാങ്ങാനുള്ള തീരുമാനം മാറ്റിവയ്ക്കും. കുറച്ചുകാലമായി ഉണ്ടായിരുന്നു തടസ്സങ്ങൾ ഒഴിവാകും. സാമ്പത്തികനില ഭദ്രമാണ്.

ഇടവം രാശി- Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. കുടുംബജീവിതം സന്തോഷകരമാകും. ആഗ്രഹിച്ച വാഹനം വാങ്ങാൻ സാധിക്കും. പരീക്ഷകളിൽ ഉന്നത വിജയം നേടും. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. പ്രാർഥനകൾ മുടങ്ങാതെ നടത്തുക. മനഃക്ലേശം ഉണ്ടാകും. ഉപരിപഠനത്തിന് അവസരം ലഭിക്കും. കമിതാക്കളുടെ വിവാഹം നിശ്ചയിക്കും. ആഡംബര വസ്തുക്കൾ സമ്മാനമായി ലഭിക്കും.

മിഥുനം രാശി-Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): ബന്ധുക്കളുടെ എതിർപ്പുകൾ നേരിടേണ്ടി വരും. വിദ്യാർഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടാനാകും. സാമ്പത്തികനില മെച്ചപ്പെടും. വിദേശ സഞ്ചാരത്തിൽ വിഘ്നങ്ങൾ ഉണ്ടാകും. ആരോഗ്യം നന്നായി ശ്രദ്ധിക്കുക. വായ്പകൾ അനുവദിച്ചു കിട്ടും. ഭാഗ്യമുള്ള കാലമായി അനുഭവപ്പെടും. തൊഴിലുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ അവസരം ലഭിക്കും. എതിരാളികളെ വശത്താക്കാൻ സാധിക്കും.

കർക്കടകം രാശി- Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): പണയം വെച്ച ഉരുപ്പടികൾ തിരിച്ചെടുക്കാൻ സാധിക്കും. പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങളുണ്ടാകും. ഉദരരോഗങ്ങൾ പിടിപെടാം. സർക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസം നേരിടും. ഗൃഹാന്തരീക്ഷം പൊതുവേ തൃപ്തികരമായിരിക്കും. പല കാര്യങ്ങളിലും അലസത തോന്നും. അടുത്ത ഒരു സുഹൃത്തുമായി കലഹിക്കാൻ ഇടയാകും. പുതിയ ചില തൊഴിൽ അവസരങ്ങൾ ലഭിക്കും.

ചിങ്ങം രാശി- Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ) : ഈശ്വരാധീനം ഉള്ള കാലമായതിനാൽ ഭയപ്പെടാനില്ല. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും ഒരു ബന്ധുവുമായി കലഹിക്കാൻ ഇടയാകും. ആരോഗ്യം കൂടുതൽ ശ്രദ്ധിക്കുക. വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷപ്രദമാകും. അവിചാരിതമായി ധനലാഭം ഉണ്ടാകും. പുതിയ സുഹൃത്ത് ബന്ധങ്ങൾ സ്ഥാപിക്കും. കടം കൊടുത്ത പണം തിരിച്ചു കിട്ടും.

കന്നി രാശി- Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): കുടുംബത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടാവാൻ ഇടയുണ്ട് നേരത്തെ തീരുമാനിച്ച യാത്ര മാറ്റിവയ്ക്കേണ്ടി വരാം. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. വിദ്യാർഥികൾക്ക് പരീക്ഷയിൽ ഉന്നത വിജയം നേടാനാകും. പുതിയ ബിസിനസ് ആരംഭിക്കാൻ സാധ്യതയുണ്ട്. വരുമാനം മെച്ചപ്പെടും. പൂർവിക സ്വത്ത് കൈവശം വന്നുചേരും. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക.

തുലാം രാശി- Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): ബന്ധുക്കളെ സന്ദർശിക്കും. ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. സന്തോഷകരമായ വാർത്തകൾ എത്തിച്ചേരും. വീട്ടിൽ സമാധാനവും ഐശ്വര്യവും നിലനിൽക്കും. അർഹതപ്പെട്ട ആനുകൂല്യം ലഭിക്കും. ധാരാളം യാത്രകൾ ചെയ്യേണ്ടതായി വരും. വീട് നിർമാണം പൂർത്തിയാക്കാൻ സാധിക്കും. പഴയ വാഹനം മാറ്റി പുതിയത് സ്വന്തമാക്കാൻ സാധിക്കും. കലാരംഗത്ത് ശോഭിക്കാൻ കഴിയും.

വൃശ്ചികം രാശി- Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ വരെയുള്ളവർ): ധാരാളം യാത്രകൾ ആവശ്യമായി വരും. പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കും. വരുമാനം വർധിക്കും. ആരോഗ്യം തൃപ്തികരമാണ്. സുഹൃത്തുക്കളെ കൊണ്ട് നേട്ടം ഉണ്ടാകും. മുടങ്ങിയ പഠനം പുനരാരംഭിക്കും. പൂർവികസ്വത്ത് സംബന്ധമായ തർക്കങ്ങൾ പരിഹരിക്കും. വിവാഹാലോചനകൾ തീരുമാനമാകാതെ നീണ്ടു പോകാം. ആഡംബര വസ്തുക്കൾ സ്വന്തമാക്കും. അനാവശ്യ തർക്കങ്ങളിൽ ഇടപെടാതിരിക്കുക.

ധനു രാശി- Sagittarius (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): സ്വന്തമായി വീട് നിർമിക്കാനുള്ള ആഗ്രഹം സഫലമാകും. സർക്കാർ ജീവനക്കാർക്ക് സ്ഥലംമാറ്റം ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകര മാകും. വിദ്യാർഥികള്‍ പഠനത്തില്‍ അലസരാകും. പ്രവർത്തനരംഗം വിപുലമാക്കും. മനസ്സിന് സന്തോഷമുണ്ടാകും. രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ ചുമതലകൾ ലഭിക്കും. സൈനികർക്ക് പുതിയ ചുമതലകൾ ലഭിക്കും. ആരോഗ്യം തൃപ്തികരമാണ്.

മകരം രാശി- Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): സൽക്കാരങ്ങളിലും മംഗള കർമങ്ങളിലും പങ്കെടുക്കും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. സാമ്പത്തിക പുരോഗതിയുണ്ടാകും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. വിദ്യാഭ്യാസ കാര്യങ്ങളിൽ അലസത മാറും. ഗൃഹനിർമാണം പുരോഗമിക്കും. എല്ലാകാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കും. പണയം വെച്ച ആഭരണങ്ങൾ തിരിച്ചെടുക്കും. വിദേശത്ത് നിന്ന് ചില സമ്മാനങ്ങൾ എത്തിച്ചേരും.

കുംഭം രാശി- Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 രെയുള്ളവർ): ഏറ്റെടുത്ത പ്രവർത്തനങ്ങളില്‍ വിജയിക്കുവാന്‍ കഠിന ശ്രമം വേണ്ടി വരും. ചില ആഗ്രഹങ്ങള്‍ നിറവേറാൻ സാധിക്കും. പണമിടപാടുകളില്‍ കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി നേടും. എതിരാളിയെ വശത്താക്കും. വരുമാനം മെച്ചപ്പെടും. വിദേശ യാത്രയ്ക്ക് അവസരം ഉണ്ടാകും. കുടുംബത്തിൽ സമാധാനം നിൽക്കും. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം.

മീനം രാശി- Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): പഠനത്തിൽ പുരോഗതി നേടും. മാധ്യമ പ്രവർത്തകർക്ക് അവരുടെ മേഖലയിൽ ശോഭിക്കാൻ കഴിയും. ഒരുപാട് കാലമായി കാത്തിരുന്ന ചില കാര്യങ്ങൾ സഫലമാകും. ധനസമ്പാദനത്തിനുള്ള പുതിയ വഴികൾ തുറന്നു കിട്ടും. മുൻകാല നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം പ്രതീക്ഷിക്കാം. വിവാഹാലോചനയില്‍ തീരുമാനം നീളും. ഉപഹാരങ്ങൾ ലഭിക്കും. കാത്തിരുന്ന നേട്ടം ലഭിക്കും. പങ്കാളിയുമായി അഭിപ്രായഭിന്നതകൾ ഉണ്ടാവാം.

ലേഖകൻ
Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337
ഈ ആഴ്ച ഒറ്റനോട്ടത്തിൽ, രാശിഫലം
ഡോ: പി.ബി.രാജേഷ്
Mob:9846033337

English Summary:

Weekly Zodiac Prediction by P B Rajesh, 2024 January 14 to 20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT