വിദേശയാത്ര, അംഗീകാരം, അവിചാരിത നേട്ടങ്ങൾ; ഈ രാശിക്കാർക്ക് ഭാഗ്യവാരം
Mail This Article
മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ആഴ്ചയുടെ തുടക്കം അത്ര ഗുണകരമാവില്ല എങ്കിലും പിന്നീടുള്ള ദിവസങ്ങൾ നേട്ടങ്ങളുടേതായിരിക്കും. ഭാഗ്യം അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകും. കുടുംബാംഗങ്ങളോടൊപ്പം പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. ഔദ്യോഗികമായി ചില ഗുണങ്ങൾ ഉണ്ടാകും. ധനസ്ഥിതി മെച്ചപ്പെടും. ദീർഘയാത്രകൾ നടത്താൻ സാധിക്കും. വ്യാപാരം കൂടുതൽ ലാഭകരമാകും. കുടുംബ ജീവിതം സന്തോഷകരമാകും.
ഇടവം രാശി- Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): സുഹൃത്തുക്കളെ കൊണ്ട് പല നേട്ടങ്ങളും പ്രതീക്ഷിക്കാം. ബിസിനസ് ലാഭകരമായി മാറും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. രോഗങ്ങളിൽ നിന്നും മുക്തി ലഭിക്കും. എതിരാളികളുമായി രമ്യതയിൽ എത്തിച്ചേരും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. മക്കൾക്കു വേണ്ടിയുള്ള ചെലവുകൾ വർധിക്കും. യാത്രകൾ ഗുണകരമായി മാറും. നിനച്ചിരിക്കാത്ത ചില നേട്ടങ്ങൾ ഉണ്ടാകും.
മിഥുനം രാശി- Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): ഉന്നത വ്യക്തികളിൽ നിന്ന് സഹായം ലഭിക്കും. ബന്ധുജനങ്ങളെ സന്ദർശിക്കും. മറ്റുള്ളവരുടെ തർക്കങ്ങളിലും കലഹങ്ങളിലും ഇടപെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനമാകാതെ നീണ്ടു പോകും. ധനസ്ഥിതി തൃപ്തികരമായി തുടരും. അനാവശ്യ ചിന്തകൾ മന:ക്ലേശത്തിന് കാരണമാകും. നിയമ പ്രശ്നങ്ങളിൽ വിചാരിക്കാത്ത തിരിച്ചടി ഉണ്ടാവും.
കർക്കടകം രാശി- Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുളളവർ): ഭൂമി സംബന്ധമായ ഇടപാടുകളിൽ നിന്നും ലാഭം ലഭിക്കും. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ സാധിക്കും കോടതി കാര്യങ്ങളിൽ അനുകൂ ലമായ തീരുമാനം ഉണ്ടാകും. കാർഷിക ആദായം വർധിക്കും. സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ അനുവദിച്ചു കിട്ടും. പുതിയ ചുമതലകൾ ഏറ്റെടുക്കും. ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. വിദേശയാത്രയ്ക്ക് സാധ്യത തെളിയും.
ചിങ്ങം രാശി- Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): സാമ്പത്തിക പുരോഗതി കൈവരിക്കും. ഭാഗ്യപരീക്ഷണങ്ങളിൽ വിജയം നേടും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ഉണ്ടാകും. കടബാധ്യതകൾ പരിഹരിക്കാൻ കഴിയും. പുതിയ അവസരങ്ങൾ തേടി വരും. പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. സ്വന്തം ആരോഗ്യ പരിചരണത്തിൽ കുറവ് വരാതെ നോക്കുക. നിർത്തിവെച്ച കാര്യങ്ങൾ പുനരാരംഭിക്കും. വിദേശത്ത് നിന്ന് ചില സഹായങ്ങൾ ലഭിക്കും.
കന്നി രാശി- Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): കുടുംബത്തിൽ ഉണ്ടായിരുന്ന അസ്വസ്ഥതകൾക്ക് പരിഹാരം ഉണ്ടാകും. യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും പുതിയ വാഹനം വാങ്ങാൻ സാധിക്കും. വീട് പണിയാൻ ഇടയുണ്ട്. പല കാര്യങ്ങൾക്കും ചെറിയ വിഘ്നങ്ങൾ ഉണ്ടാകും. അലർജി, ശ്വാസംമുട്ട് തുടങ്ങിയ അസുഖങ്ങൾ പിടിപെടും. പല രീതിയിൽ പണം ധാരാളമായി കൈവശം വന്നുചേരും. ഉപരിപഠനത്തിന് അവസരം ലഭിക്കും.
തുലാം രാശി- Libra (ജന്മദിനം സെപ്‌റ്റം ബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): ഈശ്വരാനുകൂല്യമുള്ള ഒരു കാലമായതിനാൽ വലിയ ദോഷങ്ങൾ ഇല്ലാതെ കാര്യങ്ങൾ മുന്നോട്ടു പോകും. തൊഴിൽപരമായി ചില നേട്ടങ്ങൾ ഉണ്ടാകും. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. കുടുംബജീവിതം ഊഷ്മളമായി തുടരും. പല വഴിയിലൂടെ പണം കൈവശം വന്നു ചേരും. ദീർഘകാലമായി ആഗ്രഹിക്കുന്ന പദ്ധതികളുമായി മുന്നോട്ടു പോകാൻ കഴിയും. ആരോഗ്യസ്ഥിതി മെച്ചപ്പെടും.
വൃശ്‌ചിക രാശി- Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): കുടുംബത്തിൽ ഒരു മംഗള കർമം നടക്കാൻ ഇടയുണ്ട്. ചില കാര്യങ്ങളിൽ ഭാഗ്യം തുണയ്ക്കുന്നതായി അനുഭവപ്പെടും. അനാവശ്യ ചിന്തകൾ മനഃക്ലേശത്തിന് കാരണമാകും. പ്രതീക്ഷിക്കാത്ത രീതിയിലുള്ള സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. രോഗങ്ങൾ പൂർണമായി വിട്ടു മാറും. പരീക്ഷയിൽ ഉന്നത വിജയം നേടും. ചെറിയ യാത്രകൾ ഗുണകരമായി മാറും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.
ധനു രാശി- Sagittarius (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): വിചാരിക്കാത്ത യാത്രകൾ ചെയ്യേണ്ടതായി വരും. പണം ഇടപാടുകളിൽ വളരെയധികം ശ്രദ്ധിച്ചില്ലെങ്കിൽ നഷ്ടം സംഭവിക്കും. കായികരംഗത്ത് നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് കുഴപ്പങ്ങൾക്ക് കാരണമാകും. വരാന്ത്യം കൂടുതൽ മികച്ചതായി മാറും. പരീക്ഷയിൽ ഉന്നത വിജയം നേടും. മറ്റുള്ളവർ നിങ്ങളുടെ വാക്കിന് വില കൽപിക്കും.
മകരം രാശി- Capricorn (ജന്മദിനം ഡി സംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): കുടുംബ സ്വത്ത് കൈവശം വന്നു ചേരും. ബിസിനസ് ലാഭകരമാകും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതം ഊഷ്മളമാകും. സുഹൃത്തുക്കളുടെ സഹായം ലഭിക്കാൻ ഇടയുണ്ട്. ദമ്പതികൾ ഒന്നിച്ചുള്ള യാത്രക്ക് സാധ്യതയുണ്ട്. ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും. പുതിയ വാഹനം സ്വന്തമാക്കും. കാർഷിക രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും.
കുംഭം രാശി- Aquarius (ജന്മദിനം ജനുവ രി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): പ്രവർത്തനരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. എതിരാളികളെ വശത്താക്കാൻ സാധിക്കും. മാനസിക സംഘർഷങ്ങൾക്ക് പരിഹാരം കണ്ടെത്തും. ദീർഘയാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും. പുതിയ വീട് സ്വന്തമാക്കാൻ കഴിയും. പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല എന്ന് വരാം. പുതിയ വാഹനം വാങ്ങുന്ന കാര്യം തീരുമാനമാകും. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് ജോലി ലഭിക്കും.
മീനം രാശി- Pisces (ജന്മദിനം ഫെബ്രുവ രി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): പൊതുവേ അനുകൂലമായ ഒരു കാലമാണ്. നിർത്തിവെച്ചിരുന്ന കാര്യങ്ങൾ പുനഃരാരംഭിക്കും. കലാരംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരങ്ങൾ ലഭിക്കും. എതിരാളികളെ വശത്താക്കാൻ സാധിക്കും. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. സർക്കാരിൽ നിന്ന് പ്രതീക്ഷിച്ച സഹായങ്ങൾ ലഭിക്കും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.