ADVERTISEMENT

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ബിസിനസ് യാത്ര പ്രതീക്ഷിക്കാവുന്ന വാരമാണ്. പ്രവർത്തനരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. ആരോഗ്യം മെച്ചപ്പെടും. കുടുംബ ജീവിതം സന്തോഷകരം ആയിരിക്കും. പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കുന്ന ഒരു കാലമാണ്. കേൾക്കാൻ കാത്തിരുന്ന വാർത്ത മക്കളിൽ നിന്ന് ലഭിക്കും. ബന്ധുക്കളുടെ സഹായം ലഭിക്കാനും ഇടയുണ്ട്. സാമ്പത്തിക നില മെച്ചപ്പെടും.

ഇടവം രാശി- Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): സുഹൃത്തുക്കളെ കൊണ്ട് പല നേട്ടങ്ങളും പ്രതീക്ഷിക്കുന്ന വാരമാണ്. പൂർവിക സ്വത്ത് കൈവശം വന്നുചേരും. പങ്കു കച്ചവടം ലാഭകരമാകും. തൊഴിൽരംഗത്ത് ചില പ്രശ്നങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. ആഗ്രഹം പോലെ കാര്യങ്ങൾ നടക്കും. കാത്തിരുന്ന വാർത്ത എത്തിച്ചേരും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം. വരുമാനത്തിൽ വർധനവ് ലഭിക്കും.

മിഥുനം രാശി- Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): പ്രതീക്ഷിച്ചപോലെ ധാരാളം പണം കിട്ടുന്ന ഒരു ആഴ്ചയാണത്. പ്രവർത്തനരംഗത്ത് അനുകൂലമായ ചില മാറ്റങ്ങൾ ഉണ്ടാകും. എന്നാൽ അകാരണമായ മനഃക്ലേശങ്ങൾക്ക് ഇടയുണ്ട്. കുടുംബത്തോടൊപ്പം യാത്രകൾക്കും സാധ്യതയുണ്ട്. അനുകൂലമായ പല മാറ്റങ്ങളും തൊഴിൽ രംഗത്ത് പ്രതീക്ഷിക്കാം. പണച്ചെലവ് നിയന്ത്രിക്കാൻ കഴിയും. ആരോഗ്യം കൂടുതൽ ശ്രദ്ധിക്കുക. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യ തയുണ്ട്.

കർക്കടകം രാശി- Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുളളവർ): തൊഴിൽരംഗത്ത് ഗുണകരമായ പല മാറ്റങ്ങളും  പ്രതീക്ഷിക്കാം. പൊതുവേ ഉത്സാഹം തോന്നുന്ന ഒരു കാലമാണിത്. സ്വന്തം അറിവു കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. ചില ഭാഗ്യാനുഭവങ്ങൾക്കും സാധ്യത ഉണ്ട്. മറ്റുള്ളവരുടെ ശ്രദ്ധ നേടാനാകും. പഠന കാര്യങ്ങളിൽ മികവ് പ്രകടിപ്പിക്കും. യാത്രകൾ ഗുണകരമായി തീരും. കുടുംബാംഗങ്ങളുമായി ഒത്തു ചേരാനുള്ള അവസരം വന്നു ചേരും.

ചിങ്ങം രാശി- Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): കമിതാക്കൾക്ക് സന്തോഷകരമായ വാരം ആയിരിക്കും ഇത്. ദൈവാധീനം ഉള്ള കാലമായതിനാൽ  പല തടസ്സവും തരണം ചെയ്യാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിന് ഇടയുണ്ട്. പുതിയ ജോലിയിൽ പ്രവേശിക്കും. സന്താനഭാഗ്യത്തിന് അനുകൂലമായ കാലമാണ്. പുണ്യകർമങ്ങൾ അനുഷ്ഠിക്കാൻ സാധിക്കും. ചെറിയ യാത്രകൾ ആവശ്യമായി വരും. വീട് മാറി താമസിക്കാൻ സാധ്യതയുണ്ട്.

കന്നി രാശി- Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): കിട്ടുന്ന കാശ് ചെലവായി പോകുന്ന ഒരു സമയണിത്. കുടുംബജീവിതം സന്തോഷകരമായി തീരും. പുണ്യകർമങ്ങൾ അനുഷ്ഠിക്കാനും പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും യോഗം ഉണ്ട്. പഠന കാര്യങ്ങൾക്ക് തടസ്സം നേരിടും. സാമ്പത്തിക നില മെച്ചപ്പെടും. ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകാം. സുഹൃത്തുക്കളോടൊപ്പം ഉല്ലാസ യാത്രയ്ക്ക് സാധ്യതയുണ്ട്. ഉപരിപഠനത്തിന് അവസരം ലഭിക്കും.

തുലാം രാശി- Libra (ജന്മദിനം സെപ്‌റ്റം ബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): ഉദ്യോഗാർഥികൾ പുതിയ തൊഴിലിൽ പ്രവേശിക്കും. ബിസിനസ് രംഗത്ത് അഭിവൃദ്ധി ഉണ്ടാകും. പല കാര്യങ്ങളും പ്രതീക്ഷിക്കുന്നതു പോലെ നടക്കും. ഈശ്വരാധീനം ഉള്ള കാലമാണിത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും വിദ്യാർഥികൾക്ക് പഠനത്തിൽ മികവ് തെളിയിക്കാൻ സാധിക്കും. സാഹിത്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ചില അംഗീകാരങ്ങൾ പ്രതീക്ഷിക്കാം.

വൃശ്‌ചിക രാശി- Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): പല ഭാഗ്യാനുഭവങ്ങളും ഉണ്ടാവുന്ന വാരമാണിത്. ചിലർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. ബിസിനസ് രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. പുതിയ സൗഹൃദങ്ങൾ ഗുണകരമായി വരും. പഠനം തുടരാൻ സാധിക്കും. മുടങ്ങിക്കിടന്നിരുന്ന ചില കാര്യങ്ങൾ പുനരാരംഭിക്കും. ആരോഗ്യകാര്യങ്ങളിൽ ഭയപ്പെടാനില്ല. വിദേശയാത്രയ്ക്ക് സാധ്യത തെളിയും. കുടുംബജീവിതം സന്തോഷകരമാണ്.

ധനു രാശി- Sagittarius (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): ചില കാര്യങ്ങൾക്ക് തടസ്സം വരാൻ ഇടയുണ്ട്. അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്ന് നിശ്ചയമായും വിട്ടു നിൽക്കണം അടുത്ത സുഹൃത്ത് തന്നെ ചില മുടക്കങ്ങൾ ഉണ്ടാക്കും. കമിതാക്കൾ തമ്മിൽ തെറ്റിപിരിയാനും ഇടയുണ്ട്. ചെലവുകൾ വർധിക്കും മനഃക്ലേശം ഉണ്ടാകാനും ഇടയുണ്ട്. എന്നാൽ ഈശ്വരാധീനം ഉള്ള കാലമായതിനാൽ വലിയ ദോഷങ്ങൾ സംഭവിക്കുകയില്ല.

മകരം രാശി- Capricorn (ജന്മദിനം ഡി സംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): പുതിയ പ്രണയബന്ധം ഉടലെടുക്കും. എതിരാളികളെ വശത്താക്കാൻ സാധിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കും. ആധുനിക ഗൃഹോപകരണങ്ങൾ സ്വന്തമാക്കും. സ്ഥാനക്കയറ്റം ലഭിക്കും. മേലുദ്യോഗസ്ഥരുടെ പ്രശംസ നേടും. ഒറ്റയ്ക്കുള്ള യാത്ര കഴിവതും ഒഴിവാക്കുക. കൂടുതൽ വരുമാനം പ്രതീക്ഷിക്കാം. പുതിയ വീട്ടിലേക്ക് താമസം മാറാൻ കഴിയും.

കുംഭം രാശി- Aquarius (ജന്മദിനം ജനുവ രി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): കാര്യങ്ങൾ അനുകൂലമായി മാറും. ആരോഗ്യം തൃപ്തികരമാണ്. ചെലവുകൾ അധികമായി വരാം. കലാകാരന്മാർക്കും നല്ല സമയം ആണ്. വിദ്യാർഥികൾ പഠനത്തിൽ മികവ് തെളിയിക്കും. ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകും. തൊഴിൽരംഗത്ത് സമാധാനം നിലനിൽക്കും. സർക്കാർ ജീവനക്കാർക്ക് സ്ഥലംമാറ്റം ലഭിക്കാൻ ഇടയുണ്ട്. പ്രാർഥനകൾ മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക.

മീനം രാശി-Pisces (ജന്മദിനം ഫെബ്രുവ രി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): പുതിയ സൗഹൃദങ്ങളും ബന്ധങ്ങളും സ്ഥാപിക്കും. ഭാഗ്യം ഉള്ള ഒരു വാരമാണിത്. നല്ല ചില കാര്യങ്ങൾ അതുകൊണ്ടു തന്നെ നടക്കും പ്രവർത്തനരംഗത്ത് അഭിവൃദ്ധിയുണ്ടാകും. വരുമാന വർധനവ് പ്രതീക്ഷിക്കാം. കുടുംബജീവിതം ഊഷ്മളമാകും. പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കും. പുതിയ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും.

ലേഖകൻ
Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337

English Summary:

Weekly Zodiac Prediction by P B Rajesh 2024 March 03 to o9

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com