ADVERTISEMENT

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): തിങ്കളാഴ്ച പകൽ മൂന്നു മണി വരെ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, നഷ്ടം, ശരീരക്ഷതം, വാഗ്വാദം, ശത്രുശല്യം, നഷ്ടം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ് ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. തിങ്കളാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം, യാത്രാവൈഷമ്യം ഇവ കാണുന്നു. വായ്പാശ്രമങ്ങള്‍ തടസ്സപ്പെടാം. ചർച്ചകൾ ഭാഗികമായി ഫലവത്താവാം. ബുധനാഴ്ച രാത്രി എട്ടു മണി കഴിഞ്ഞാല്‍ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, ബന്ധുസമാഗമം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വായ്പാശ്രമങ്ങൾ വിജയിക്കാം. അകന്നു നിന്നവർ അടുക്കാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. മേലധികാരിയിൽ നിന്ന് അനുകൂലമായ പ്രതികരണങ്ങൾ വന്നു ചേരാം.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): തിങ്കളാഴ്ച പകൽ മൂന്നു മണി വരെ അനുകൂലം. കാര്യവിജയം, നിയമവിജയം, ആരോഗ്യം, സുഹൃദ്സമാഗമം, നിയമവിജയം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. യാത്രകൾ വിജയിക്കാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. തിങ്കളാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, നഷ്ടം, മനഃപ്രയാസം, യാത്രാതടസ്സം ഇവ കാണുന്നു. ബുധനാഴ്ച രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ശരീരസുഖക്കുറവ്, ധനതടസ്സം ഇവ കാണുന്നു. ചർച്ചകൾ ഭാഗികമായി വിജയിക്കാം. യാത്രകൾ ഭാഗികമായി ഫലവത്താവാം. വേണ്ടപ്പെട്ടവർ അകലാം. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. വെള്ളിയാഴ്ച രാത്രി പത്തു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, തൊഴിൽ ലാഭം, അനുകൂലസ്ഥലംമാറ്റയോഗം, സ്ഥാനക്കയറ്റം ഇവ കാണുന്നു. പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. പണമിടപാടുകളിൽ ലാഭം കാണുന്നു. ബിസിനസിൽ ലാഭം വർധിക്കാം. പുതിയ സാധ്യതകൾ തുറന്നുകിട്ടാം.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):ബുധനാഴ്ച രാത്രി എട്ടു മണി വരെ അനുകൂലം. കാര്യവിജയം, പരീക്ഷാവിജയം, അംഗീകാരം, സ്ഥാനക്കയറ്റം, മത്സരവിജയം, ശത്രുക്ഷയം, ഉത്സാഹം ഇവ കാണുന്നു. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. പുതിയ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. തൊഴിലിൽ അനുകൂലമായ മാറ്റങ്ങൾ വന്നു ചേരാം. ബുധനാഴ്ച രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, ഇച്ഛാഭംഗം, മനഃപ്രയാസം, അപകടഭീതി, നഷ്ടം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. വെള്ളിയാഴ്ച രാത്രി പത്തു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മനഃപ്രയാസം ഇവ കാണുന്നു.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): തിങ്കളാഴ്ച പകൽ മൂന്നു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. സഹപ്രവർത്തകർ സഹകരിക്കാതിരിക്കാം. മേലധികാരി ദ്വേഷിക്കാം. യാത്രകൾ തടസ്സപ്പെടാം. തിങ്കളാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ആരോഗ്യം, സുഹൃദ്സമാഗമം, പരീക്ഷാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ഉല്ലാസനിമിഷങ്ങൾ പങ്കിടാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. വായ്പാശ്രമങ്ങൾ വിജയിക്കാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. വെള്ളിയാഴ്ച രാത്രി പത്തു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, ശരീരക്ഷതം, ഇച്ഛാഭംഗം, നഷ്ടം, അപകടഭീതി, ശത്രുശല്യം ഇവ കാണുന്നു.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): ബുധനാഴ്ച രാത്രി എട്ടു മണി വരെ പ്രതികൂലം. കാര്യപരാജയം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ഇച്ഛാഭംഗം, യാത്രാതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. വേണ്ടപ്പെട്ടവര്‍ അകലാം. ബുധനാഴ്ച രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സുഹൃദ്സമാഗമം, നിയമവിജയം, ആരോഗ്യം, സ്ഥാനക്കയറ്റം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. ചർച്ചകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. മേലധികാരികളിൽ നിന്ന് അനുകൂലമായ പ്രതികരണങ്ങൾ ലഭിക്കാം. സഹപ്രവർത്തകർ മൂലം സന്തോഷം കൈവരാം.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): തിങ്കളാഴ്ച പകൽ മൂന്നു മണി വരെ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, ആരോഗ്യം, സ്ഥാനക്കയറ്റം, അനുകൂലസ്ഥലംമാറ്റയോഗം, അംഗീകാരം, ബഹുമാനം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. പുതിയ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടാം. തിങ്കളാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ഉദരവൈഷമ്യം, ആശുപത്രിവാസം, ധനതടസ്സം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. വേണ്ടപ്പെട്ടവർ അകലാം. വെള്ളിയാഴ്ച രാത്രി പത്തു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം.

തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): തിങ്കളാഴ്ച പകൽ മൂന്നു മണി വരെ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, കലഹം, യാത്രാപരാജയം, ഇച്ഛാഭംഗം, വഴക്ക് ഇവ കാണുന്നു. മേലധികാരിയിൽ നിന്ന് ശകാരം ലഭിക്കാം. സഹപ്രവർത്തകര്‍ ദ്വേഷിക്കാം. തിങ്കളാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. നടക്കാതിരുന്ന കാര്യങ്ങൾ നടക്കാം. യാത്രകള്‍ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ബുധനാഴ്ച രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, കലഹം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): തിങ്കളാഴ്ച പകൽ മൂന്നു മണി വരെ അനുകൂലം. കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, നിയമവിജയം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. തടസ്സങ്ങൾ മാറിക്കിട്ടാം. തിങ്കളാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, വാഗ്വാദം, വഴക്ക്, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു. ബുധനാഴ്ച രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം. വെള്ളിയാഴ്ച രാത്രി പത്തു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): തിങ്കളാഴ്ച പകൽ മൂന്നു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, പാഴ്ചെലവ്, ശരീരസുഖക്കുറവ്, യാത്രാപരാജയം, മനഃപ്രയാസം ഇവ കാണുന്നു. തിങ്കളാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ബുധനാഴ്ച രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, വാഗ്വാദം, വഴക്ക്, കലഹം, തർക്കം, ശരീരക്ഷതം, നഷ്ടം, ഇച്ഛാഭംഗം ഇവ കാണുന്നു. വെള്ളിയാഴ്ച രാത്രി പത്തു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, ആരോഗ്യം, സ്ഥാനക്കയറ്റം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): തിങ്കളാഴ്ച പകൽ മൂന്നു മണി വരെ അനുകൂലം. കാര്യവിജയം, നിയമവിജയം, ബന്ധുസമാഗമം ഇവ കാണുന്നു. കോടതി വ്യവഹാരങ്ങളിൽ അനുകൂല വിജയം ഇവ കാണുന്നു. സർക്കാരിൽ നിന്ന് അനുകൂലഫലയോഗം കാണുന്നു. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. തിങ്കളാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ചെലവ്, ശരീരസുഖക്കുറവ്, ധനതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു. ബുധനാഴ്ച രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, നിയമവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. സർക്കാരിൽ നിന്ന് അനുകൂലഫലയോഗം കാണുന്നു. യാത്രകൾ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. െവള്ളിയാഴ്ച രാത്രി പത്തു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു. മേലധികാരിയിൽ നിന്ന് പ്രതികൂലപ്രതികരണങ്ങൾ വന്നു ചേരാം. സഹപ്രവർത്തകർ ദ്വേഷിക്കാം.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): ബുധനാഴ്ച രാത്രി എട്ടു മണി വരെ അനുകൂലം. കാര്യവിജയം, തൊഴിൽ ലാഭം, മത്സരവിജയം, നിയമവിജയം, ആരോഗ്യം, ഉപയോഗസാധനലാഭം ഇവ കാണുന്നു. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം. ഉല്ലാസയാത്രകൾക്കു സാധ്യത. ഉല്ലാസ നിമിഷങ്ങൾ പങ്കിടാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. ധനധാന്യങ്ങൾ ലഭിക്കാം. ബുധനാഴ്ച രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ധനതടസ്സം, ചെലവ്, മനഃപ്രയാസം ഇവ കാണുന്നു. വെള്ളിയാഴ്ച രാത്രി പത്തു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, അംഗീകാരം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): തിങ്കളാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ശരീരസുഖക്കുറവ്, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. തിങ്കളാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ബന്ധുസമാഗമം, മത്സരവിജയം, പരീക്ഷാവിജയം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. കൂടിക്കാഴ്ചകൾ വിജയിക്കാം. യാത്രകൾ വിജയിക്കാം. വെള്ളിയാഴ്ച രാത്രി പത്തു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, യാത്രാപരാജയം, അലച്ചിൽ, മനഃപ്രയാസം, ചെലവ്, ധനതടസ്സം ഇവ കാണുന്നു.

English Summary:

Weekly Professional Prediction by G. Jayachandraraj, 2024 March 03 to 09

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com