ADVERTISEMENT

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): ഞായറാഴ്ച പകൽ രണ്ടു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാപരാജയം, ധനതടസ്സം ഇവ കാണുന്നു. സുഹൃത്തുക്കൾ വാക്കുപാലിക്കാതിരിക്കാം. പണമിടപാടുകൾ സൂക്ഷിക്കുക. വാക്കുകൾ സൂക്ഷിക്കുക. വേദനാജനകമായ അനുഭവങ്ങൾക്കു സാധ്യത കാണുന്നു. വേണ്ടപ്പെട്ടവരുമായി അകലാം. മേലധികാരിയിൽ നിന്നു പ്രതികൂല പ്രതികരണങ്ങൾ ലഭിക്കാം. ഞായറാഴ്ച പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, ആരോഗ്യം, അഭിമാനം, സ്ഥാനക്കയറ്റം, അനുകൂലസ്ഥലംമാറ്റയോഗം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ചർച്ചകൾ വിജയിക്കാം. യാത്രകൾ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. വെള്ളിയാഴ്ച പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, ശത്രുശല്യം, മനഃപ്രയാസം, നഷ്ടം, ഇച്ഛാഭംഗം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):ചൊവ്വാഴ്ച വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ഉദരവൈഷമ്യം, മനഃപ്രയാസം, കുടുംബത്തിൽ അസ്വസ്ഥത, ശരീരസുഖക്കുറവ്, ധനതടസ്സം, യാത്രാപരാജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. ബുധനാഴ്ച മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, ആരോഗ്യം, ഉപയോഗസാധനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ചർച്ചകൾ വിജയിക്കാം. വിവാഹത്തിന് അനുകൂല സമയം.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):ഞായറാഴ്ച പകൽ രണ്ടു മണി വരെ അനുകൂലം. കാര്യവിജയം, ആരോഗ്യം, ഉത്സാഹം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. ഞായറാഴ്ച പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. വേണ്ടപ്പെട്ടവർ അകലാം. മേലധികാരിയിൽ നിന്ന് പ്രതികൂലപ്രതികരണങ്ങൾ ലഭിക്കാം. വായ്പാശ്രമങ്ങൾ പരാജയപ്പെടാം. വെളളിയാഴ്ച പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, മത്സരവിജയം, പരീക്ഷാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. മേലധികാരിയിൽ നിന്ന് അനുമോദനങ്ങൾ ലഭിക്കാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. കൂടിക്കാഴ്ചകൾ വിജയിക്കാം.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ഞായറാഴ്ച പകൽ രണ്ടു മണി വരെ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം, വാഗ്വാദം, നിയമപരാജയം ഇവ കാണുന്നു. ഞായറാഴ്ച പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, പരീക്ഷാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. ബുധനാഴ്ച മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ധനതടസ്സം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): ഞായറാഴ്ച പകൽ രണ്ടു മണി വരെ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. സുഹൃത്തുക്കളുമായി സന്തോഷം പങ്കിടാം. ഉല്ലാസനിമിഷങ്ങൾക്കു സാധ്യത. ഉല്ലാസയാത്രകൾക്കു സാധ്യത. ഞായറാഴ്ച പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, ഇച്ഛാഭംഗം, അഭിമാനക്ഷതം, ധനതടസ്സം, നഷ്ടം, പാഴ്ചെലവ് ഇവ കാണുന്നു. പ്രതികൂല സന്ദേശങ്ങൾ ലഭിക്കാം. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. വാക്കുകൾ സൂക്ഷിക്കുക. സുഹൃത്തുക്കളുമായി അകലാം. ബുധനാഴ്ച മുതൽ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. വെളളിയാഴ്ച പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): ഞായറാഴ്ച പകൽ രണ്ടു മണി വരെ പ്രതികൂലം. കാര്യതടസ്സം, െചലവ്, ധനതടസ്സം, യാത്രാപരാജയം, അലച്ചിൽ, ശരീരസുഖക്കുറവ് ഇവ കാണുന്നു. ഞായറാഴ്ച പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, പരീക്ഷാവിജയം, ആരോഗ്യം, സ്ഥാനക്കയറ്റം ഇവ കാണുന്നു. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. കൂടിക്കാഴ്ചകൾ വിജയിക്കാം. ബുധനാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം, കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം, ബിസിനസിൽ നഷ്ടം ഇവ കാണുന്നു. മേലധികാരിയിൽ നിന്ന് പ്രതികൂല പ്രതികരണങ്ങൾ ലഭിക്കാം. വെള്ളിയാഴ്ച പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): ഞായറാഴ്ച പകൽ രണ്ടു മണി വരെ അനുകൂലം. കാര്യവിജയം, ബന്ധുസമാഗമം, ധനയോഗം, ബിസിനസിൽ നേട്ടം ഇവ കാണുന്നു. പുതിയ വരുമാനസ്രോതസ്സുകൾ തുറന്നു കിട്ടാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. ഞായറാഴ്ച പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ചെലവ്, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, പരീക്ഷാപരാജയം, മനഃപ്രയാസം ഇവ കാണുന്നു. സഹപ്രവർത്തകർ ദ്വേഷിക്കാം. ബുധനാഴ്ച മുതൽ അനുകൂലം. കാര്യവിജയം, സൽക്കാരയോഗം, ഉപയോഗസാധനലാഭം, ആരോഗ്യം, സുഹൃദ്സമാഗമം ഇവ കാണുന്നു. സുഖലോലുപവസ്തുക്കൾ ലഭിക്കാം. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. ചർച്ചകൾ വിജയിക്കാം. വെള്ളിയാഴ്ച പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം, യാത്രാപരാജയം ഇവ കാണുന്നു.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): ചൊവ്വാഴ്ച വരെ അനുകൂലം. കാര്യവിജയം, അംഗീകാരം, ബന്ധുസമാഗമം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. യാത്രകൾ വിജയിക്കാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. വായ്പാശ്രമങ്ങൾ വിജയിക്കാം. ബുധനാഴ്ച മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മനഃപ്രയാസം ഇവ കാണുന്നു. വെള്ളിയാഴ്ച പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, നിയമവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): ഞായറാഴ്ച പകൽ രണ്ടു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവര്‍ അകലാം. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. ഞായറാഴ്ച പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ബന്ധുസമാഗമം, നിയമവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ഉല്ലാസയാത്രകൾക്കു സാധ്യത. ഉല്ലാസനിമിഷങ്ങൾ പങ്കിടാം. വെള്ളിയാഴ്ച പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, നിയമപരാജയം, നഷ്ടം, പാഴ്ചെലവ്, മനഃപ്രയാസം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ് ഇവ കാണുന്നു.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): ഞായറാഴ്ച പകൽ രണ്ടു മണി വരെ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, ശരീരക്ഷതം, ഇച്ഛാഭംഗം, നഷ്ടം, മനഃപ്രയാസം, കലഹം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക. ഞായറാഴ്ച പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. ബുധനാഴ്ച മുതൽ അനുകൂലം. കാര്യവിജയം, ബന്ധുസമാഗമം, അവിചാരിത ധനയോഗം, നിയമവിജയം, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വായ്പാശ്രമങ്ങൾ വിജയിക്കാം. പുതിയ വരുമാനസ്രോതസ്സുകൾ തുറന്നു കിട്ടാം. സർക്കാരിൽ നിന്ന് അനുകൂലഫലയോഗം കാണുന്നു. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): ഞായറാഴ്ച പകൽ രണ്ടു മണി വരെ അനുകൂലം. കാര്യവിജയം, സുഹൃദ്സമാഗമം, അംഗീകാരം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. ഞായറാഴ്ച പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, നഷ്ടം, മനഃപ്രയാസം, ശത്രുശല്യം, നിയമപരാജയം, പരീക്ഷാപരാജയം, ഇച്ഛാഭംഗം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക. വേണ്ടപ്പെട്ടവർ അകലാം. പ്രതികൂല സന്ദേശങ്ങൾ ലഭിക്കാം. ബുധനാഴ്ച മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. വെള്ളിയാഴ്ച പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം, അനുകൂലസ്ഥലംമാറ്റയോഗം, നിയമവിജയം, അംഗീകാരം ഇവ കാണുന്നു. സർക്കാരിൽ നിന്ന് അനുകൂലഫലയോഗം കാണുന്നു. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. പുതിയ തൊഴിൽ സാധ്യതകൾ തുറന്നു കിട്ടാം. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): ചൊവ്വാഴ്ച വരെ അനുകൂലം. കാര്യവിജയം, മത്സരവിജയം, സുഹൃദ്സമാഗമം, പരീക്ഷാവിജയം, ആരോഗ്യം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. യാത്രകൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. ബുധനാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, അഭിമാനക്ഷതം, മനഃപ്രയാസം, പരീക്ഷാപരാജയം, ഇച്ഛാഭംഗം, ഉപയോഗസാധനനഷ്ടം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. വെള്ളിയാഴ്ച പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു. തടസ്സങ്ങള്‍ വന്നു ചേരാം.

English Summary:

Weekly Professional Prediction by G. Jayachandraraj, 2024 March 24 to 30

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com