ADVERTISEMENT

അശ്വതി : യാത്രകൊണ്ട് നേട്ടം പ്രതീക്ഷിക്കാം. കുടുംബത്തില്‍ സമാധാനാന്തരീക്ഷം സംജാതമാകും. സന്താനഗുണം വർധിക്കും. ഊഹക്കച്ചവടത്തില്‍ വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. രോഗശമനമുണ്ടാകും. വാഹനം മാറ്റിവാങ്ങുവാൻ തീരുമാനമെടുക്കും. 

ഭരണി : സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും. വിദ്യാർഥികൾക്ക് പരീക്ഷകളില്‍ ഉന്നതവിജയം. ഭൂമി ഇടപാടിൽ ലാഭം പ്രതീക്ഷിക്കാം. വിവാഹം ആലോചിക്കുന്നവര്‍ക്ക് ഉത്തമബന്ധം ലഭിക്കും. സുഹൃദ് സമാഗമം ഉണ്ടാകും. കാലാവസ്ഥാജന്യ രോഗങ്ങൾ പിടിപെടാം.

കാർത്തിക : ചിട്ടി, ഭാഗ്യക്കുറി തുടങ്ങിയവയിൽ നിന്നു ധനലാഭം. ഗൃഹം മോടിപിടിപ്പിക്കും. ദീര്‍ഘദൂരയാത്രകൾ നടത്തേണ്ടിവരും. ഇരുചക്രവാഹനം വാങ്ങും. ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കുവാൻ സാധിക്കും. സഹോദരഗുണമുണ്ടാകും. സുഹൃത്തുക്കൾ വഴി നേട്ടമുണ്ടാകും.

രോഹിണി : വിവാഹം ആലോചിക്കുന്നവർക്ക് വിവാഹക്കാര്യത്തിൽ തീരുമാനം. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സാധ്യത. ആഡംബര വസ്തുക്കൾക്കായി പണം ചെലവിടും. സാഹിത്യരംഗത്ത് ശോഭിക്കും. സാമ്പത്തികമായി ചെറിയ വിഷമതകള്‍ നേരിടും. സുഹൃദ് സഹായം ലഭിക്കും.

മകയിരം : കലാരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. വിദേശത്തുനിന്നു തിരികെ നാട്ടിൽ എത്താൻ സാധിക്കും. ജോലിയുടെ ഭാഗമായി നിരവധി യാത്രകൾ നടത്തേണ്ടിവരും. അവസരത്തിനൊത്തു പ്രവര്‍ത്തിക്കുന്നതിലൂടെ ദുരന്തങ്ങൾ ഒഴിവാകും. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന സൂചനകളുണ്ടാകും. വിവാഹാലോചനകളില്‍ ഉത്തമബന്ധം ലഭിക്കും.

തിരുവാതിര : സര്‍ക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. വ്യവഹാര വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സഹോദരസ്ഥാനീയരിൽ നിന്നും ഗുണാനുഭവം. ഉദ്യോഗസ്ഥർക്ക് ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് മാറ്റം ഉണ്ടാകും. വ്യവഹാരങ്ങളിൽ തിരിച്ചടികൾ.

പുണർതം : വിവാഹക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും. കര്‍മരംഗം പുഷ്ടിപ്പെടും. മംഗളകർമങ്ങളിൽ പങ്കെടുക്കും. ഇരുചക്രവാഹന ലാഭം ഉണ്ടാകും. കുടുംബത്തില്‍ സുഖക്കുറവുണ്ടാകും. ദാമ്പത്യപരമായ അസ്വസ്ഥത ഉടലെടുക്കും. ധൃതിപിടിച്ചുള്ള തീരുമാനങ്ങൾ എടുക്കരുത്.

പൂയം : ഊഹക്കച്ചവടത്തിൽ വിജയം. വിദ്യാര്‍ഥികൾക്ക് ഉപരിപഠനത്തിന് പ്രവേശനം. കുടുംബത്തില്‍ സമാധാനം ഉണ്ടാകും. പ്രധാന തൊഴിലിൽ നിന്നല്ലാതെ ധനലാഭം. രോഗശമനം ഉണ്ടാകും. വിവാഹാലോചനകളിൽ തീരുമാനം. നേത്രരോഗത്തിന് ചികിത്സ തേടേണ്ടി വരും. മംഗള കർമങ്ങളിൽ സംബന്ധിക്കും. പിതാവിനോ പിതൃതുല്യരായവർക്കോ രോഗദുരിത സാധ്യത.

ആയില്യം : സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുപ്പുകള്‍ നടത്തും. സാമ്പത്തിക ബാധ്യതകൾ ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും. ഇരുചക്രവാഹനത്തിന് അറ്റകുറ്റപ്പണികൾ. ജോലി സമ്പാദനത്തിനുള്ള പരിശ്രമങ്ങൾ വിജയിക്കും. വ്യവഹാരങ്ങളിൽ പരാജയം നേരിടാം. പൈതൃകസ്വത്തു ലഭിക്കും.

മകം : മെച്ചപ്പെട്ട വാരമായിരിക്കും. പലതരത്തില്‍ നിലനിന്നിരുന്ന വൈഷമ്യങ്ങൾക്ക് അയവുണ്ടാകും. വിവാഹാദി തീരുമാനങ്ങൾ കൈക്കൊള്ളും. ബന്ധുജന സന്ദര്‍ശനം. ഭൂമി വിൽപ്പന വഴി നേട്ടം. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. പ്രധാന കാര്യങ്ങൾക്കുള്ള തീരുമാനം കൈക്കൊള്ളും. സാമ്പത്തിക വിഷമതകൾ നേരിടും.

പൂരം : സ്വന്തം ബിസിനസില്‍ മികച്ച നേട്ടം. അനാവശ്യ ഭീതികളിൽനിന്നു മോചനം. വാഹനയാത്രകള്‍ കൂടുതലായി വേണ്ടിവരും. ഔദ്യോഗിക രംഗത്ത് ഉയർച്ച, സ്ഥലം മാറ്റം എന്നിവയ്ക്കു സാധ്യത. ബന്ധുക്കൾവഴി നേട്ടം. പുതിയ വസ്ത്രം ഉപഹാരമായി ലഭിക്കും. ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങുവാൻ സാധിക്കും.

ഉത്രം : കർമരംഗം പുഷ്ടിപ്പെടും. പൊതുപ്രവർത്തന വിജയം നേടും. കുടുംബത്തിൽ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും. ചിട്ടി, ഭാഗ്യക്കുറി എന്നിവയിൽ നിന്നു നേട്ടം. ക്ഷേത്രദർശനം, പുണ്യസ്ഥല സന്ദര്‍ശനം ഇവ നടത്തും. തൊഴില്‍ രംഗത്തു മികവു പുലർത്തും. തൊഴിൽ രംഗത്ത് ശാന്തതയുണ്ടാകും.

അത്തം : രോഗദുരിതങ്ങളിൽ നിന്ന് മോചനം. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. സ്വന്ത പ്രയത്നം കൊണ്ട് തടസങ്ങൾ തരണം ചെയ്യും. ഭക്ഷണത്തിൽ താല്‍പര്യമേറും. കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും. വാസഗൃഹമാറ്റം ഉണ്ടാകാനിടയുണ്ട്. അനീതിക്കെതിരെ പ്രവർത്തിക്കും. ഒന്നിലധികം മാർഗങ്ങളിൽ ധനാഗമം. അടുത്ത ബന്ധുക്കൾക്ക് രോഗാരിഷ്ടതകൾ.

ചിത്തിര : വാഹനലാഭത്തിനു യോഗം. ഭക്ഷണകാര്യത്തിൽ ശ്രദ്ധ കുറയും. ബന്ധുക്കൾ വഴി കാര്യസാധ്യം. പ്രണയബന്ധങ്ങള്‍ക്ക് അംഗീകാരം. സ്വന്തം ബിസിനസില്‍ അവിചാരിത നേട്ടം. മുമ്പ് കടം നല്‍കിയിരുന്ന പണം തിരികെ കിട്ടും. ഗൃഹനിർമാണത്തിൽ പുരോഗതി. വാക്കു തര്‍ക്കങ്ങളിൽ പരാജയം നേരിടാൻ ഇടയുണ്ട്. ദീർഘദൂര യാത്രകൾ വേണ്ടിവരും.

ചോതി : പലതരത്തിലുള്ള സാമ്പത്തിക വിഷമതകൾ അനുഭവിക്കും. ധനസമ്പാദനത്തിനുള്ള ശ്രമങ്ങൾ പരാജയപ്പെടും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടും. ജീവിത പങ്കാളിക്ക് ഏതെങ്കിലും രോഗദുരിതമുണ്ടാകും. പ്രവർത്തനങ്ങളിൽ അലസത വർധിക്കും. സാഹിത്യരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി ലഭിക്കും. സുഹൃദ് സഹായം ലഭിക്കും.

വിശാഖം : തൊഴില്‍ മേഖലയിൽ അഭിവൃദ്ധി, ഉദ്യോഗക്കയറ്റം ഇവ ഉണ്ടാകും. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. മനസിനു സന്തോഷം നല്‍കുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച ഉണ്ടാകും. പുണ്യസ്ഥല സന്ദർശനം ഉണ്ടാകും. പണമിടപാടുകളിൽ കൃത്യത പുലർത്തും. കടം നൽകിയ പണം തിരികെ ലഭിക്കും.

അനിഴം : അപ്രതീക്ഷിതമായ ഭാഗ്യാനുഭവം. ഗൃഹനിർമാണം പൂർത്തീകരിക്കും. വിദേശത്തു നിന്ന് നാട്ടിൽ തിരിച്ചെത്താൻ സാധിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. സാധിച്ചെടുക്കാൻ വിഷമമെന്നു കരുതിയ പല കാര്യങ്ങളും നിഷ്പ്രയാസം നേടിയെടുക്കും. അകന്നു കഴിഞ്ഞിരുന്ന കുടുംബബന്ധങ്ങൾ അടുക്കും. മനസ്സിൽ സന്തോഷ വർധന.

തൃക്കേട്ട : കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും. തീര്‍ഥയാത്രകള്‍ നടത്തും. പുതിയ ഭൂമി വാങ്ങുവാന്‍ സാധിക്കും. ഉദ്യോഗാർഥികൾക്കു ജോലി ലഭിക്കും. താല്‍ക്കാലിക ജോലികള്‍ സ്ഥിരപ്പെടും. വ്യാപാര വിജയം. ആഭരങ്ങൾ വാങ്ങുവാൻ യോഗം.

മൂലം : ഔദ്യോഗികരംഗത്ത് നേട്ടം കൈവരിക്കും. ആരോഗ്യനില തൃപ്തികരമാകും. ദൂരയാത്രകൊണ്ട് ഗുണമുണ്ടാകും. പ്രണയസാഫല്യം. മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. ആഡംബരവസ്തുക്കൾ, വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ സമ്മാനമായി ലഭിക്കും. വാഹനത്തിന് അറ്റകുറ്റപ്പണികൾ.

പൂരാടം : പുതിയ സുഹൃദ്ബന്ധങ്ങൾ ഉടലെടുക്കും. കുടുംബസുഖം ഉണ്ടാകും. ബന്ധുഗുണം ഉണ്ടാകും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. പഠനനിലവാരം ഉയരും. ബിസിനസില്‍ നേട്ടങ്ങൾ കൈവരിക്കും. പണമിടപാടുകളിൽ നേട്ടങ്ങൾ. പൊതുവെ വിശ്രമം കുറഞ്ഞിരിക്കും.

ഉത്രാടം : ഔദ്യോഗികരംഗത്ത് തിരിച്ചടികൾ. പ്രവര്‍ത്തിക്കുന്ന മേഖലയില്‍ നിന്ന് ഉദ്ദേശിച്ച നേട്ടങ്ങൾ ലഭിക്കുവാൻ സാധ്യത കുറവ്. വിരുന്നുകാര്‍ മുഖേന ബുദ്ധിമുട്ടുകള്‍. കുടുംബത്തില്‍ അസ്വസ്ഥതകൾ. ഉദരസംബന്ധമായ വൈഷമ്യങ്ങള്‍ നിരന്തരം അലട്ടും. സന്താനങ്ങൾ മൂലം വിഷമങ്ങൾ.

തിരുവോണം : സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പ്രവര്‍ത്തന രംഗത്ത് ശോഭിക്കും. ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലത്താൽ വിഷമിക്കും. സ്വപ്രയത്നത്താൽ തടസങ്ങൾ തരണം ചെയ്യും. ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനം ലഭിക്കും. ബന്ധുഗുണം അനുഭവിക്കും. ഗൃഹനിര്‍മാണത്തില്‍ പുരോഗതി. സ്വഗൃഹത്തില്‍ നിന്നു വിട്ടുനില്‍ക്കേണ്ടിവരും.

അവിട്ടം : മേലുദ്യോഗസ്ഥരുടെ അംഗീകാരവും അഭിനന്ദനവും ലഭിക്കും. ജോലിയിൽ താൽപര്യം വർധിക്കും. ശത്രുക്കൾക്കു മേൽ വിജയം. സാമ്പത്തിക വിഷമതകൾ മറികടക്കും. വിവാഹമോചനക്കേസുകള്‍ നടത്തുന്നവര്‍ക്ക് ഒത്തുതീര്‍പ്പിനുള്ള അവസരം. ബന്ധുഗുണം അനുഭവിക്കും.

ചതയം : പണമിടപാടുകളിൽ കൃത്യത പുലര്‍ത്തും. പ്രണയബന്ധങ്ങൾ അംഗീകരിക്കും. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി പണം ചെലവിടും. രോഗശമനം ഉണ്ടാകും. രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം. ഭക്ഷണസുഖം വർധിക്കും. മാനസിക അസ്വസ്ഥതകൾ ശമിക്കും. ഉദരവ്യാധികളിൽ നിന്നു മോചനം.

പൂരുരുട്ടാതി : ചികിത്സകളിൽ കഴിയുന്നവർക്കു ആശ്വാസം. സ്വകുടുംബത്തില്‍ നിന്ന് അകന്നുകഴിയേണ്ടിവരും. പണമിടപാടുകളിൽ നേട്ടം. ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന അകല്‍ച്ച കുറയ്ക്കുവാന്‍ സാധിക്കും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. തൊഴിലന്വേഷണങ്ങളിൽ വിജയം. താല്‍ക്കാലിക ജോലികള്‍ സ്ഥിരപ്പെടാന്‍ സാധ്യത.

ഉത്തൃട്ടാതി : ശത്രുക്കൾക്കു മേൽ വിജയം കൈവരിക്കും. അലസത വെടിഞ്ഞ് മുന്നേറാൻ സാധിക്കും. വാക്കു തർക്കങ്ങളിലേർപ്പെട്ട് സമയം പാഴാക്കാതെ ശ്രദ്ധിക്കുക. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവിടും. ഔഷധ സേവയെത്തുടർന്ന് രോഗശമനം. പുതിയ വീടു വാങ്ങാനുള്ള ശ്രമത്തിൽ തീരുമാനമെടുക്കും.

രേവതി : വീട്ടിലെ ആവശ്യങ്ങള്‍ക്കുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ വാങ്ങും. ബന്ധുക്കള്‍ നിമിത്തം നേട്ടം. പൊതുപ്രവർത്തകർക്ക് പ്രശസ്‌തി വർധന. ഏർപ്പെട്ടിരിക്കുന്ന തൊഴിലിൽ നേട്ടം. ജീവിത സുഖം വർധിക്കും. തൊഴിൽപരമായ സ്ഥാനക്കയറ്റം ഇഷ്ടസ്ഥലത്തേക്കു മാറ്റം എന്നിവയുണ്ടാകും. ആരോഗ്യം പുഷ്ടിപ്പെടും.

English Summary:

Weekly Star Prediction by Sajeev Sastharam, 2024 April 14 to 20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com