ADVERTISEMENT

അശ്വതി: തൊഴിൽപരമായ അധിക യാത്രകൾ. രോഗദുരിതത്തിന് ശമനം. പൂർവിക സ്വത്തിന്റെ ലാഭം. അപവാദം പ്രചരിപ്പിച്ച് പഴി കേൾക്കേണ്ടിവരും. അടുത്ത സുഹൃത്തുക്കൾ വഴി ധന സഹായം. സന്താനങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനം. മുൻപിൻ ചിന്തിക്കാതെ പ്രവർത്തിക്കും. 

ഭരണി: സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമാകും. തൊഴിൽ രംഗത്ത് പ്രശ്നങ്ങൾ ശമിക്കും. പണമിടപാടുകളിൽ കൃത്യത പുലർത്തും. അന്യരിൽ നിന്നുള്ള സഹായം ലഭിക്കും. ഉദ്ദിഷ്ട കാര്യങ്ങളിൽ വിഘ്നം. കൂടുതലായി സഞ്ചരിക്കും. ഭാഗ്യ പരീക്ഷണത്തിന് പണം മുടക്കും. പെട്ടെന്നുള്ള തീരുമാനങ്ങളിൽ അബദ്ധങ്ങൾ സംഭവിക്കാം.

കാർത്തിക: ദേഹസുഖം കുറഞ്ഞിരിക്കും. സുഹൃത്തുക്കൾക്കായി പണം മുടക്കും. മംഗള കർമങ്ങളിൽ സംബന്ധിക്കുവാൻ യാത്രകൾ. സാമ്പത്തികമായി വിഷമതകൾ നേരിടും. പണം നൽകാനുള്ളവരിൽ നിന്ന് അകന്നു നിൽക്കും. സന്താനങ്ങൾക്ക് അരിഷ്ടത. അവർക്ക് ഔഷധ സേവ വേണ്ടിവരും.

രോഹിണി: സാമ്പത്തിക വിഷമതകൾ ശമിക്കും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ലോട്ടറിയിൽ നിന്ന് ചെറിയ സാമ്പത്തിക ലാഭം. ബിസിനസിൽ നേട്ടം. ജലദോഷം, പനി എന്നിവ പിടിപെടുവാൻ സാധ്യത. കടങ്ങൾ കുറയ്ക്കും. സുഹൃദ് സഹായം വർധിക്കും. തൊഴിൽ പരമായ നേട്ടങ്ങൾ.

മകയിരം: പുതിയ ജോലികൾ ലഭിക്കും. സന്താനങ്ങൾക്കായി പണച്ചെലവുണ്ടാകും. തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. വിവാഹ തീരുമാനമെടുക്കും. പുണ്യസ്ഥല സന്ദർശനം നടത്തും. യാത്രയ്ക്കായി പണച്ചെലവ്. ത്വക് രോഗ സാധ്യത.

തിരുവാതിര : കുടുംബസമേത യാത്രകൾ നടത്തും. ഭൂമിയിൽ നിന്നുള്ള ധനലാഭം. അയൽവാസികളുടെ സഹായം ലഭിക്കും. സന്താനങ്ങൾക്ക് പുരോഗതി. പുതിയ കോഴ്സുകളിൽ പ്രവേശനം ലഭിക്കും. വിശ്രമം കുറയും. വിദേശത്തു നിന്ന് തിരികെ നാട്ടിലെത്തും.

പുണർതം: തൊഴിൽ സംബന്ധമായ യാത്രകൾ വേണ്ടിവരും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ കുറയും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്. അനാവശ്യ മാനസിക ഉൽകണ്ഠ. ഗൃഹ സുഖം കുറയും. പ്രവർത്തന വിജയം കൈവരിക്കും. ആഹാരകാര്യത്തിൽ ശ്രദ്ധ കുറയും.

പൂയം : മുതിർന്ന കുടുംബാംഗങ്ങൾക്ക് അരിഷ്ടത. സഞ്ചാരക്ലേശം അനുഭവിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും. യാത്രകൾ വഴി നേട്ടം. കടങ്ങൾ വീട്ടുവാൻ സാധിക്കും. സൽകർമങ്ങൾക്കായി പണം ചെലവിടും. വിവാഹം വാക്കുറപ്പിക്കും.

ആയില്യം : പൂർവിക സ്വത്തിന്റെ നേട്ടമുണ്ടാകും. തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ. ആരോഗ്യപരമായ പുരോഗതി. തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും. സാഹസിക പ്രവർത്തനങ്ങൾ നടത്തും. കുടുംബബന്ധങ്ങളിൽ പ്രശ്നങ്ങൾ. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

മകം: ശാരീരികവും മാനസികവുമായ വിഷമതകൾ. സാമ്പത്തിക വിഷമതകൾ മറികടക്കുവാൻ പണം കടം വാങ്ങും. പ്രധാന തീരുമാനങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും. തൊഴിലന്വേഷണങ്ങൾ വിജയം കാണില്ല. വിദേശതൊഴിൽ നഷ്ടപ്പെടുവാൻ സാധ്യത. ദാമ്പത്യപ്രശ്നങ്ങൾ.

പൂരം : ഭവനത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. പൊതുരംഗത്ത് പ്രശസ്തി വർധിക്കും. സുഹൃദ് സഹായം വർധിക്കും. മുടങ്ങിക്കിടന്ന ഗൃഹ നിർമാണത്തിൽ പുരോഗതി. സഹപ്രവർത്തകർ, അയൽവാസികൾ എന്നിവരിൽ നിന്ന് സഹായം. മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും. യാത്രകൾ വേണ്ടിവരും.

ഉത്രം: സന്താനങ്ങൾക്ക് ഉന്നത വിജയം. ഇരുചക്ര വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. ചെറിയ വീഴ്ച, പരിക്ക് എന്നിവയുണ്ടാവാം. അവിചാരിത ധനലാഭം. അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന പിണക്കം അവസാനിക്കും. ബന്ധുക്കളുമായി ചേർന്ന് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്ത് വിജയിപ്പിക്കും.

അത്തം: തൊഴിൽപരമായ മാറ്റങ്ങൾ. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും. അടുത്ത സുഹൃത്തുക്കൾക്ക് രോഗദുരിത സാധ്യത. പണമിടപാടുകളിൽ കൃത്യത പുലർത്തുവാൻ സാധിക്കുകയില്ല. പരീക്ഷാ വിജയം. സഹോദര ഗുണം വർധിക്കും. സർക്കാർ രേഖകൾ ലഭിക്കും.

ചിത്തിര: തൊഴിൽപരമായ അലച്ചിൽ. ഉദരരോഗ സാധ്യത. ബിസിനസിൽ ധനലാഭം. തൊഴിൽഭാരം മൂലം മനഃസംഘർഷം. ബന്ധുജന സന്ദർശനം. ഔഷധ സേവ വേണ്ടിവരും. വ്യവഹാരങ്ങളിൽ ഏർപ്പെടും. സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട് കാര്യസാധ്യം.

ചോതി: നിക്ഷേപങ്ങളിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. വിവാഹ തീരുമാനമെടുക്കും. മാതൃജനത്തിനുണ്ടായിരുന്ന രോഗത്തിന് ശമനം. സ്വഭവനം വിട്ട് ദൂര യാത്ര വേണ്ടിവരും. മാനസികമായ വിഷമതകളിൽ നിന്ന് വിടുതൽ. തൊഴിൽപരമായ മാറ്റങ്ങൾ. ബിസിനസിൽ നേട്ടങ്ങൾ. ഭൂമി വാഹന വിൽപ്പന വഴി ധനലാഭം.

വിശാഖം: ഉദര രോഗ സാധ്യത. സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത. പൊതുപ്രവർത്തനത്തിൽ ചെറിയ തിരിച്ചടികൾ. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരമൊരുങ്ങും. കടങ്ങൾ വീട്ടുവാൻ സാധിക്കും. മനസ്സിൽ സംഘർഷം അധികരിച്ചിരിക്കും. അന്യരുടെ വാക്കിനാൽ മനസ്സിന് മുറിവേൽക്കും.

അനിഴം : ധനപരമായി വാരം അനുകൂലം. തുടങ്ങിവച്ച പ്രവർത്തനങ്ങളിൽ വിജയം. സാമ്പത്തിക പ്രതിസന്ധി മറികടക്കും. ബന്ധുക്കളിൽ നിന്നുള്ള വിരോധം ഉണ്ടാവാതെ ശ്രദ്ധിക്കുക. പ്രണയ ബന്ധങ്ങളിൽ വിജയം. ഉടമ്പടികളിൽ ഒപ്പിടും. ഭൂമി ക്രയവിക്രയത്തിന് തീരുമാനമെടുക്കും. തൊഴിൽപരമായ നേട്ടങ്ങൾ.

തൃക്കേട്ട : അടുത്ത ബന്ധുക്കളിൽ നിന്നുള്ള സഹായ ലാഭം. ആരോഗ്യവിഷമതകൾ ശമിക്കും. കൂടുതൽ യാത്രകൾ വേണ്ടിവരും. പ്രവർത്തനങ്ങൾക്ക് മേലുദ്യോഗസ്ഥരുടെ അംഗീകാരം. ഭക്ഷണത്തിൽ നിന്ന് അലർജി സാധ്യത. അടുത്ത ബന്ധുക്കളിൽ നിന്നുള്ള സഹായം ലഭിക്കും. ദാമ്പത്യ കലഹത്തിന് ശമനം.

മൂലം: ആരോഗ്യപരമായി വാരം അനുകൂലമല്ല. മനഃ സംഘർഷം അധികരിക്കും. ജോലിയിൽ ശ്രദ്ധ കുറയും. യാത്രകളിലൂടെ നേട്ടം. ജോലി തേടിയുള്ള യാത്രകൾ നടത്തും. മോഷണം പോയ മുതൽ തിരികെക്കിട്ടും. കാലാവസ്ഥാജന്യ രോഗസാധ്യത. കടം നല്‍കിയിരുന്ന പണം തിരികെ ലഭിക്കും. കർമരംഗത്ത് മാറ്റം.

പൂരാടം : ധനപരമായ നേട്ടങ്ങൾ. കടബാധ്യത കുറയ്ക്കുവാൻ സാധിക്കും. വ്യാപാര രംഗത്ത് നേട്ടം. വിവാഹ കാര്യത്തിൽ ബന്ധുജന സഹായം. മത്സരപരീക്ഷകളിൽ വിജയം. അകന്നു കഴിഞ്ഞിരുന്ന ദമ്പതികളുടെ പിണക്കം അവസാനിക്കും. ഭൂമി സംബന്ധമായ ഇടപാടുകൾ വഴി നേട്ടം. കലാരംഗത്ത് നേട്ടം. പുതിയ ജോലിയിൽ പ്രവേശിക്കുവാൻ യോഗം.

ഉത്രാടം: വിദേശത്തുനിന്ന് നാട്ടിൽ തിരികെയെത്തും. ആരോഗ്യവിഷമതകൾ. ഔഷധ സേവ വേണ്ടിവരും. ധൃതിപിടിച്ചുള്ള തീരുമാനം മൂലം സാമ്പത്തിക നഷ്ടം. വ്യാപാര രംഗത്ത് തടസ്സങ്ങൾ. ബന്ധുജന വിരോധം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് പ്രതിബന്ധങ്ങൾ. മാനസികമായ സംഘർഷം.

തിരുവോണം : സ്വഗൃഹം വെടിഞ്ഞു താമസിക്കേണ്ടിവരും. സുഹൃത്തുക്കൾ സഹായിക്കും. പൊതുവിൽ സന്തോഷ വർധന. തൊഴിൽ രംഗത്ത് അനുകൂല മാറ്റങ്ങൾ. ഭാവി കാര്യത്തിൽ ഉചിതമായ തീരുമാനം. ഒന്നിലധികം തവണ യാത്രകൾ വേണ്ടിവരും. വിവാഹ ആലോചനയിൽ പുരോഗതി.

അവിട്ടം : ആരോഗ്യ വിഷമതകൾ നേരിടും. മൂത്രായശ രോഗങ്ങൾ പിടിപെടാം. പണച്ചെല് അധികരിക്കും. അടുത്തു പെരുമാറിയിരുന്നവരുമായി ഭിന്നതയുണ്ടാവും. സന്താനങ്ങൾ മൂലം ബുദ്ധിമുട്ടനുഭവിക്കും. ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കാം. തൊഴിൽ രംഗം പുഷ്ടിപ്പെടും.

ചതയം : ദീർഘദൂര യാത്രകൾ വേണ്ടിവരും. വാഹനത്തിന് അറ്റകുറ്റപ്പണികൾ. യാത്രാവേളകളിൽ ധനനഷ്ടം. വ്യവഹാരങ്ങളിൽ തിരിച്ചടികൾ. ഭക്ഷണ സുഖം കുറയും. ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ. തൊഴിൽ രംഗത്ത് നേട്ടങ്ങൾ. സർക്കാർ ജീവനക്കാർക്ക് മേലുദ്യോഗസ്ഥരുടെ അപ്രീതി. പണമിടപാടുകളിൽ നഷ്ടം.

പൂരുരുട്ടാതി : ബിസിനസിൽ നേരിയ എതിർപ്പുകൾ. അകന്നു കഴിഞ്ഞിരുന്ന സുഹൃത്തുക്കൾ ഒത്തുചേരും. തൊഴിൽപരമായ നേട്ടമുണ്ടാകും. വാഹനത്തിന് അറ്റകുറ്റപ്പണികൾ വേണ്ടിവരും. ആരോഗ്യപരമായ വിഷമതകൾ. വിദ്യാർഥികൾക്ക് പ്രതികൂല സമയമാണ്. അലസത വർധിക്കും.

ഉത്തൃട്ടാതി : വിവാഹാലോചനകളിൽ തീരുമാനം കൈക്കൊള്ളും. യാത്രകൾ വേണ്ടിവരും. സഹോദരങ്ങളെ കൊണ്ടുള്ള അനുഭവഗുണം വർധിക്കും. ബിസിനസിൽ നേട്ടങ്ങൾ. അനാവശ്യ ചിന്തകൾ മനസ്സിനെ അലട്ടും. തലവേദന, പനി എന്നിവയ്ക്ക് സാധ്യത. സഞ്ചാരക്ലേശം വർധിക്കും. കടബാധ്യത കുറയ്ക്കുവാൻ സാധിക്കും.

രേവതി: മംഗളകർമങ്ങളിൽ സംബന്ധിക്കും. കർമരംഗത്ത് എതിർപ്പുകൾ. സുഹൃത്തുക്കളുമായി അകൽച്ചയ്ക്കു സാധ്യത. തൊഴിൽപരമായ അവസര നഷ്ടം. ഭൂമി, വീട് ഇവ വാങ്ങുവാനുള്ള അഡ്വാൻസ് നൽകും. മാതാവിന് അരിഷ്ടത. ബിസിനസിൽ അവിചാരിത ധന നഷ്ടം. സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത. 

English Summary:

Weekly Star Prediction by Sajeev Sastharam, 2024 April 21 to 27

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com