ADVERTISEMENT

അമ്മയും അച്ഛനും എപ്പോഴും ജോലിത്തിരക്കിലായിരിക്കും ഇതിനിടയില്‍ വീട്ടില്‍ കുഞ്ഞുകുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ എങ്ങനെ നോക്കും? എളുപ്പ വഴിയായി മിക്കവരും ചെയ്യുന്നത് കുട്ടികള്‍ക്ക് ഫോണില്‍ കാര്‍ട്ടൂണോ, മറ്റെന്തെങ്കിലും വിഡിയോയോ വെച്ചു കൊടുക്കുകയെന്നതാണ്. പിന്നെ ശല്യമില്ല. ദീര്‍ഘനേരം ഫോണുമായി അവര്‍ കഴിഞ്ഞോളും. ഇതിനിടെ ഭക്ഷണം കഴിപ്പിക്കാനും എളുപ്പമാണ്. ഫോണില്‍ നോക്കിയിരിക്കുന്നതിന്റെ തിരക്കില്‍ ഓരോ ഉരുളയായി വായില്‍ വെച്ചു കൊടുത്താല്‍ ഒന്നുമറിയാതെ അവരത് കഴിച്ചോളും. എന്നാലിത് ശരിയായ രീതിയാണോ? അല്ലേയല്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. 

Read more: പേരന്റിങ് ഒരു പരീക്ഷണമായി മാറുകയാണോ?; ലളിതമാക്കാൻ വെറും 4 കാര്യങ്ങൾ!

കുട്ടികളുടെ കാര്‍ട്ടൂണ്‍ ഭ്രമം

 

തങ്ങളുടെ കുഞ്ഞുങ്ങള്‍ എപ്പോഴും ടിവിക്ക് മുന്നിലാണ് അല്ലെങ്കില്‍ ഫോണിലാണ് എന്നത് മിക്ക രക്ഷിതാക്കളുടേയും പ്രധാന പരാതികളിലൊന്നാണ്. എത്ര ശ്രമിച്ചിട്ടും ഈ രീതി മാറ്റാന്‍ കഴിയാറില്ല എന്നും രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍ ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത് ഇക്കാര്യത്തില്‍ തെറ്റുകാര്‍ കുട്ടികളല്ല, മറിച്ച് രക്ഷിതാക്കളാണെന്നാണ്. കുട്ടികളെ ടിവി കാണിച്ചു തുടങ്ങിയത്, അല്ലെങ്കില്‍ ഫോണ്‍ കാണിച്ചു തുടങ്ങിയത് മാതാപിതാക്കളായിരിക്കും. തങ്ങളുടെ തിരക്കുകള്‍ക്കിടയില്‍ കുട്ടികളെ അടക്കിയിരുത്താന്‍ കണ്ടു പിടിച്ച മാര്‍ഗ്ഗം പിന്നീട് വയ്യാവേലിയാകുന്നതാണ്. 

Read more : മാതാപിതാക്കളോട് മനസ്സ് തുറക്കാത്ത കുട്ടികൾ; പ്രശ്നം എവിടെ? 

എന്തുകൊണ്ട് കാര്‍ട്ടൂണ്‍? 

 

ഭാവനയുടെ ലോകത്ത് വിഹരിക്കാനാണ് കുട്ടികള്‍ക്കിഷ്ടം. മൃഗങ്ങള്‍ സംസാരിക്കുന്നതും അവര്‍ മത്സരിക്കുന്നതും ജയിക്കുന്നതും തോല്‍ക്കുന്നതുമെല്ലാം കുട്ടിക്ക് വളരെയധികം ഇഷ്ടമാകും. ഇക്കാര്യങ്ങളൊക്കെ ഭാവനയില്‍ കാണാനും അവര്‍ക്കെളുപ്പം സാധിക്കും. അമിത വേഗത്തില്‍ നീങ്ങുന്ന ദൃശ്യങ്ങളും കഥാപാത്രങ്ങളുമെല്ലാം കുട്ടികളെ ഹരം പിടിപ്പിക്കും. അതുകൊണ്ട് തന്നെ കാര്‍ട്ടൂണുകളില്‍ മുഴുകിയിരിക്കുന്നതില്‍ അവരെ കുറ്റപ്പെടുത്താനാവില്ല. 

Read more: വിദ്യാർഥികൾക്ക് ഐപാഡ് നൽകാൻ സ്കൂൾ അധികൃതർ; മക്കളുടെ സ്കൂൾ മാറ്റി നടി സോഫിയ വിൻങ്കിൽമാൻ

മാര്‍ഗ്ഗങ്ങള്‍ പലതാണ്

 

കുട്ടികളോട് കാര്‍ട്ടൂണ്‍ കാണരുതെന്ന് പറയുമ്പോള്‍ പകരം നിങ്ങളവര്‍ക്ക് മറ്റെന്തെങ്കിലും വിനോദോപാധികള്‍ നല്‍കേണ്ടതുണ്ട്. അവര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് കഴിയണം. അവരോട് കഥകള്‍ പറയണം. അവരുടെ കൂടെ കളിക്കാന്‍ കൂടണം. അങ്ങനെയങ്ങനെ ദിവസത്തില്‍ കുറച്ച് സമയമെങ്കിലും അവര്‍ക്കൊപ്പമായിരിക്കാന്‍ നിങ്ങള്‍ക്ക് കഴിയണം. ടിവി കാണാനേ പാടില്ല എന്നു വിലക്കുന്നതിനു പകരം കൃത്യമായൊരു സമയം അതിനായി അനുവദിക്കാം. ഒരു മണിക്കൂര്‍ ടിവി കാണാം. അതിനു ശേഷം മറ്റു കാര്യങ്ങള്‍ എന്ന രീതിയില്‍. ആ ഒരു മണിക്കൂര്‍ നേരത്തേ സെറ്റ് ചെയ്ത് വെക്കണം. പിന്നീടതില്‍ മാറ്റം വരുത്താന്‍ പാടില്ല. 

Read more: ഈ 9 കാര്യങ്ങള്‍ ശ്രദ്ധിക്കാം; കുട്ടികളെ കൂടുതല്‍ മിടുക്കരായി വളര്‍ത്താം

മൊബൈല്‍ ഫോണും ഭക്ഷണവും 

 

ഫോണിലോ, ടിവിയിലോ വിഡിയോ വെച്ചു കൊടുത്ത ശേഷം സൂത്രത്തില്‍ കുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്ന രീതി ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുതെന്നാണ്് വിദഗ്ദര്‍ പറയുന്നത്. നിറവും മണവും രുചിയുമെല്ലാം ആസ്വദിച്ചാണ് കുട്ടി ഭക്ഷണം കഴിക്കേണ്ടത്. എങ്കില്‍ മാത്രമാണ് അവരാ ഭക്ഷണം ഇഷ്ടപ്പെടുക. എരിവും പുളിയുമൊക്കെ അറിയുക. കാര്‍ട്ടൂണില്‍ മുഴുകിയിരിക്കുമ്പോള്‍ അറിയാതെ വായില്‍ വെച്ചു കൊടുത്താല്‍ വെറുതെ വിഴുങ്ങുമെന്നല്ലാതെ കുട്ടി ഭക്ഷണം ഇഷ്ടപ്പെട്ട് കഴിക്കില്ല. അക്കാരണത്താല്‍ മറ്റൊരവസരത്തില്‍ ഇതേ ഭക്ഷണം കൊടുക്കുമ്പോള്‍ കുട്ടി കഴിക്കണമെന്നുമില്ല. അതുകൊണ്ട് തന്നെ ഒരു കാരണവശാലും ടിവിക്ക് മുന്‍പില്‍ വെച്ചുള്ള ഭക്ഷണം അനുവദിക്കരുത്. അവര്‍ക്ക് പിന്നാലെ നടന്ന് അല്‍പം ബുദ്ധിമുട്ടിയാലും എരിവും പുളിയും മധുരവുമെല്ലാം അറിയിച്ചു തന്നെ അവര്‍ക്ക് ഭക്ഷണം നല്‍കാന്‍ ശ്രദ്ധിക്കാം.

 

Content Summary : Disadvantages of watching TV while eating food

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com