ADVERTISEMENT

പേരന്റിങ് മനോഹരമായ ഒരു കാര്യമാണ്. മാതാപിതാക്കളെയും കുട്ടികളെയും ഒരുപാട് കാര്യങ്ങൾ ആ പ്രക്രിയ പഠിപ്പിക്കുന്നു. എന്നാൽ സമ്മർദത്തിലൂടെ കടന്നു പോകേണ്ടി വരുമ്പോൾ മാതാപിതാക്കൾക്ക് പേരന്റിങ് ഒരു പരീക്ഷണമായി മാറുന്നു. കുട്ടികളുടെ കാര്യത്തിലുള്ള ശ്രദ്ധ നഷ്ടപ്പെടാൻ ഇത് കാരണമാകുന്നു. പലവിധ ഉത്തരവാദിത്തങ്ങളാൽ വലയുമ്പോൾ പേരന്റിങ് ലളിതമാക്കി മാറ്റി അതിനെ ആസ്വാദ്യകരമാക്കുകയാണ് വഴി. ഇതിനായി ചെയ്യേണ്ട നാല് കാര്യങ്ങൾ ഇതാ:  

Read more: വിദ്യാർഥികൾക്ക് ഐപാഡ് നൽകാൻ സ്കൂൾ അധികൃതർ; മക്കളുടെ സ്കൂൾ മാറ്റി നടി സോഫിയ വിൻങ്കിൽമാൻ

∙ കുട്ടികൾക്കൊപ്പം കളിക്കാം 

കുട്ടികൾക്കൊപ്പം ദിവസേന കുറച്ച് സമയമെങ്കിലും കളിക്കാൻ സമയം കണ്ടെത്തണം. ആ സമയം തമാശ നിറയുന്ന അന്തരീക്ഷം സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കണം. ശാരീരികവും മാനസികവുമായ പ്രവർത്തികൾ കുട്ടികളുമായി സൗഹൃദം വളർത്തും. മാത്രമല്ല മാതാപിതാക്കൾക്ക് ജോലി സംബന്ധമായും മറ്റുമുണ്ടാകുന്ന സമ്മർദങ്ങൾ ലഘൂകരിക്കാനും ഇത്തരം തമാഴകളും കളികളും സഹായിക്കും. 

Read more: ഈ 9 കാര്യങ്ങള്‍ ശ്രദ്ധിക്കാം; കുട്ടികളെ കൂടുതല്‍ മിടുക്കരായി വളര്‍ത്താം.

∙ മനസ്സ് തുറന്ന് ചിരിക്കാം 

സമ്മർദവും തിരക്കും കാരണം ഇന്ന് രക്ഷിതാക്കളും കുട്ടികളും ചിരിക്കാൻ മറന്നു പോവുകയാണ്. ആശങ്കകൾ അകറ്റാനും  മാനസിക സമ്മർദം കുറയ്ക്കാനും ചിരി സഹായിക്കും. കുട്ടികളുടെ പ്രവൃത്തികളും അവരുടെ സംസാരവുമെല്ലാം എളുപ്പം ചിരിയ്ക്ക് വഴി തുറക്കുന്നവയാണ്. അതിനാൽ ആ അവസരം പ്രയോജനപ്പെടുത്തുക. ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്ന അന്തരീക്ഷം കുട്ടികൾക്കും മാനസിക സന്തോഷം പ്രാധാന്യം ചെയ്യുമെന്ന് തീർച്ച. 

Read more: നമ്മുടെ കുഞ്ഞുങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ? അവരെ ഇങ്ങനെ പഠിപ്പിക്കാം

∙ നമ്മളെയല്ല, അവരെ കേൾക്കൂ

നിങ്ങൾക്ക് യാതൊരു പ്രാധാന്യവും തോന്നാത്ത കാര്യങ്ങളെക്കുറിച്ചായിരിക്കും കുട്ടികൾ സംസാരിക്കുന്നതും പരാതി പറയുന്നതും. അവരുടെ പ്രായത്തിലുള്ള ആവശ്യങ്ങളും പരാതികളുമാണ് അവ. അവഗണിക്കാതെ ശ്രദ്ധയോടെ കേട്ടാൽ തന്നെ കുട്ടികൾക്ക് ആശ്വാസം ആകും. തങ്ങൾക്ക് പ്രാധാന്യം ലഭിക്കുന്നുവെന്ന തോന്നൽ അവരിലുണ്ടാകും.

Read more : മാതാപിതാക്കളോട് മനസ്സ് തുറക്കാത്ത കുട്ടികൾ; പ്രശ്നം എവിടെ? 

∙ കുട്ടികളിൽ നിന്നും പഠിക്കാം 

പേരന്റിങ് ഒരു തുടർച്ചയായ പ്രവൃത്തിയാണ്. മൂല്യങ്ങളും അറിവുകളും അവർക്ക് പകർന്നു നൽകാൻ നിരന്തരമായ പരിശ്രമം ആവശ്യമായി വരും. എന്നാൽ ഇങ്ങനെ പഠിപ്പിക്കൽ മാത്രമല്ല പേരന്റിങ്. മക്കളെ ശരിക്കും നിരീക്ഷിച്ചാൽ അവരിൽ നിന്നും പലതും നിങ്ങൾക്കും പഠിക്കാനാവും. അങ്ങനെ തുറന്ന മനസ്സോടെ അവരിൽ നിന്നും പഠിക്കുന്നത് ഒരു രക്ഷിതാവ് എന്ന നിലയിൽ നിങ്ങളെ മെച്ചപ്പെടുത്തും.

 

Content summary : Ways to Enjoy Parenthood More

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com