പ്രശ്നം വരുമ്പോൾ ഒപ്പമുള്ളവർ കൈയൊഴിയാറുണ്ടോ?; പരാതി വേണ്ട, കാരണമിതാണ്

HIGHLIGHTS
  • അനീതി അനുഭവിച്ചവന്റെ അത്രയും സമരവീര്യം അവന്റെ അഭ്യുദയകാംക്ഷി കൾക്കുണ്ടാകില്ല.
  • അനുഭവിച്ചവരെല്ലാം അവർക്കു മാത്രം മനസ്സിലാകുന്ന ചില കാരണങ്ങളുടെ അടിത്തറയിലാണു നിൽക്കുന്നത്.
positive-thought
Representative image. Photo Credit : fizkes/Shutterstock
SHARE

തന്റെ നായയുടെ കുരച്ചിൽ കേട്ടാണ് ഗൃഹനാഥൻ പാതിരാത്രിയിൽ ഉറക്കമുണർന്നത്. കുറച്ചു കഴിഞ്ഞപ്പോഴേക്കും പരിസരത്തെ എല്ലാ നായ്ക്കളും കുരയ്ക്കാൻ തുടങ്ങി. അരമണിക്കൂറിനുശേഷം മറ്റു നായ്ക്കളുടെ കുരച്ചിൽ അവസാനിച്ചെങ്കിലും അയാളുടെ നായ മാത്രം അതു നിർത്തിയില്ല. ദേഷ്യം പൂണ്ട അയാൾ കതകു തുറന്ന് നായയുടെ അടുത്തെത്തി ചോദിച്ചു: ‘‘മറ്റെല്ലാവരും കുര നിർത്തിയില്ലേ. നിനക്കു മാത്രമെന്താണു പ്രത്യേകത? ഉറങ്ങാനും സമ്മതിക്കില്ലല്ലോ’’. നായ പറഞ്ഞു: ‘‘മറ്റു നായ്ക്കളെല്ലാം ഞാൻ കുരയ്ക്കുന്നതു കേട്ടു കുരച്ചതാണ്. ഞാൻ കുരച്ചത് നമ്മുടെ വീടിന്റെ മുറ്റത്ത് അപരിചിതനെ കണ്ടിട്ടാണ്. അയാൾ ഈ പരിസരത്തുണ്ട്’’.

Read Also : ബന്ധങ്ങൾ തകർന്നെന്ന് പരാതിപ്പെടുന്നവരോട്; രണ്ടുണ്ട് കാരണങ്ങൾ

നേരിട്ടനുഭവിച്ചതിനു മാത്രമേ മുന്നിട്ടിറങ്ങാനാകൂ. കേട്ടറിവിന്റെ പേരിൽ പ്രതികരിക്കുന്നവരെല്ലാം പ്രാരംഭ പ്രകടനങ്ങൾ നടത്തിയതിനുശേഷം പിൻവലിയും. അനീതി അനുഭവിച്ചവന്റെ അത്രയും സമരവീര്യം അവന്റെ അഭ്യുദയകാംക്ഷി കൾക്കുണ്ടാകില്ല. ചില സീൽക്കാരശബ്ദങ്ങൾക്കും മുദ്രാവാക്യങ്ങൾക്കും ശേഷം ആരുമറിയാതെ അവർ അപ്രത്യക്ഷരാകും.

അനുഭവിച്ചവരെല്ലാം അവർക്കു മാത്രം മനസ്സിലാകുന്ന ചില കാരണങ്ങളുടെ അടിത്തറയിലാണു നിൽക്കുന്നത്. കൂടെനിൽക്കുന്ന ഒരാൾക്കും അത്തരം അനുഭൂതികളില്ല. എല്ലാവരും ശബ്ദിച്ചതിന്റെ പേരിൽ ശബ്ദിക്കുന്നവരുടെയും തന്റേതായ കാരണത്തിന്റെ പേരിൽ ശബ്ദിക്കുന്നവരുടെയും ശബ്ദങ്ങൾ തമ്മിൽ സ്വരവ്യത്യാസവും ഉദ്ദേശ്യവ്യത്യാസവുമുണ്ടാകും. 

Read Also : ആസക്തിയിൽ നിന്നും പുറത്തു കടക്കാൻ ആഗ്രഹമുണ്ടോ?; ഇങ്ങനെ ചെയ്യാം

ഒപ്പം നിൽക്കുന്ന പലരും തങ്ങൾ ഒഴിഞ്ഞുമാറിയില്ല എന്നു വരുത്തിത്തീർക്കുന്നതിനാകും പങ്കാളിത്തം ഉറപ്പു വരുത്തുന്നത്. അവസാനം വരെ പൊരുതാനുള്ള ഒരു കാരണവും അവർക്കുണ്ടാകില്ല. സ്വയപ്രേരണയാലല്ലാതെ തുടങ്ങുന്ന ഒരു കർമവും ലക്ഷ്യത്തില്‍ അവസാനിക്കില്ല. എന്തെങ്കിലുമൊക്കെ കാരണങ്ങളുടെ പേരിൽ എവിടെ യെങ്കിലും അതവസാനിക്കും. തന്റേതായ കാരണം കണ്ടെത്തി ഇറങ്ങുന്നവർ തനിച്ചായാലും തന്റേടത്തോടെ നിലനിൽക്കും.

Content Summary : Discover the Power of Perseverance: Why Some Never Give Up When Faced with Challenges

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS